യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ
മന്‍സൂര്‍ ഹുദവി കളനാട്
തീയ്യതി: 20/04/2018വിഷയം: പ്രവാചക(സ്വ)രുടെ മജ്‌ലിസ്
പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) സ്വഹാബികള്‍ക്കായി നടത്തിയിരുന്ന സദസ്സുകള്‍ ചരിത്ര പ്രസിദ്ധമാണല്ലൊ. അവശതകള്‍ക്കുള്ള സ്വാന്തനവും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായിരുന്നു ആ മജ്‌ലിസുകള്‍. അതിലുപരി ആത്മീയ സംഗമവും വൈജ്ഞാനിക കൂട്ടായ്‌മയുമായിരുന്നു. പരിശുദ്ധഖുര്‍ആന്‍ പ്രവാചക സദസ്സുകളെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് : സത്യവിശ്വാസികളേ, സദസ്സുകളില്‍ വിശാലത (സൗകര്യം) ചെയ്യുക എന്ന് നിങ്ങളോട്‌പറയപ്പെട്ടാല്‍ വിശാലത നല്‍കുക. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് വിശാലത ചെയ്‌തു തരുന്നതാണ് (ഖുര്‍ആന്‍, സൂറത്തുല്‍ മുജാദല 11). കൂട്ടമായിരുന്ന് സംവദിക്കല്‍ അറബികളുടെ പരമ്പരാഗതമായുള്ള വിശിഷ്ട ശൈലിയാണ്. അറബികള്‍ അങ്ങനെയുള്ള കൂട്ടായ്‌മകളെ ദാറുന്നദ്വ, നാദി (ക്ലബ്) എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. നാദി എന്ന പരാമര്‍ശം വിശുദ്ധ ഖുര്‍ആനിലുമുണ്ട് (സൂറത്തുല്‍ അലഖ് 17). സാഹിത്യമൊഴികളില്‍അതിനിപുണരായിരുന്ന അറബി കവികളുടെ കാവ്യശകലങ്ങളിലും അന്നത്തെ മജ്‌ലിസുകള്‍ പ്രതിപാദ്യ വിഷയമാവുന്നുണ്ട്.
പ്രവാചരുടെ (സ്വ) സദസ്സ് സര്‍വ്വസുകൃതശാലയായിരുന്നു. ഉല്‍കൃഷ്ട സ്വഭാവങ്ങളും അമൂല്യജ്ഞാനങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു. പഠിതാക്കള്‍ നന്നായി ഉള്‍ക്കൊള്ളുകയും ഗൗനിക്കുകയും ചെയ്‌തിരുന്ന മജ്‌ലിസുകളായിരുന്നു പ്രവാചരുടേത് (സ്വ). ക്ഷമാപൂര്‍വ്വം അവതരിപ്പിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്‌തിരുന്നു. നബി (സ്വ) എത്തുന്നതിന് മുമ്പ് തന്നെ സദസ്സ് സദസ്യരോടും നിവേദക സംഘങ്ങളോടും നല്ല രീതിയില്‍അഭിമുഖീകരിക്കും വിധം സംവിധാനിച്ചിരുന്നു. ഒരു വസ്‌ത്രം കാണിച്ചുകൊണ്ട് അസ്‌മാഅ് ബിന്‍ത് അബൂബക്കര്‍ സിദ്ധീഖ് (റ) പറയുന്നുണ്ട്: 'ഇത് നബി (സ്വ)യുടെ ജുബ്ബയാണ്, ദൗത്യസംഘങ്ങള്‍ വന്നാല്‍ ഇത് ധരിക്കുമായിരന്നു' (അദബുല്‍ മുഫ്‌റദ് 1 128). പ്രവാചക സദസ്സിലേക്ക് അതിഥികളെത്തിയാല്‍ നബി (സ്വ) അവരെ സ്‌നേഹാദരവുകളോടെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുമായിരുന്നു. അബ്ദുല്‍ ഖൈസിന്റെ ദൗത്യസംഘം വന്നപ്പോള്‍ തിരുനബി (സ്വ) പറയുകയുണ്ടായി: �സംഘത്തിന് സ്വാഗതം� (ഹദീസ് ബുഖാരി, മുസ്ലിം). അവര്‍ പ്രവാചകരുടെ (സ്വ) ആതിഥ്യമര്യാദയെ പ്രശംസിച്ച് പറയുന്നുമുണ്ട്: 'ഞങ്ങള്‍ തിരുമേനി (സ്വ)യുടെ അടുക്കല്‍ പോയപ്പോള്‍ അവര്‍ സന്തോഷിക്കുകയും സൗകര്യമൊരുക്കിത്തരികയും ചെയ്‌തു. ഇരുന്നപ്പോള്‍ പ്രവാചകര്‍ (സ്വ) ഞങ്ങള്‍ക്ക് സ്വാഗതമോതുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. പിന്നീട് ഞങ്ങളിലേക്ക് തിരിയുകയും ചെയ്‌തു' (ഹദീസ് അഹ്മദ് 15559).
നബി (സ്വ)യുടെ സദസ്സില്‍ വെച്ച് ആരെങ്കിലും അഭിവാദ്യം ചെയ്‌താല്‍ തത്തുല്യമായതോ അതിനെക്കാള്‍ ശ്രേഷ്‌ഠമായതോ ആയ അഭിവാദ്യം കൊണ്ട് മറുപടി നല്‍കുമായിരുന്നു. അങ്ങനെയാണല്ലൊ അല്ലാഹു കല്‍പ്പിക്കുന്നത്: നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അനിനെക്കാള്‍ മെച്ചമായി തിരിച്ച് അഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ അതു തന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു(ഖുര്‍ആന്‍, സൂറത്തു ന്നിസാഅ് 86). അഭിവാദ്യ അര്‍പ്പണത്തിനും സ്വാഗത പറച്ചിലിനും ശേഷം നബി (സ്വ) വിനയാനിതനായി സദസ്യര്‍ക്കിടയില്‍ ഇരിക്കും. അവര്‍ ഭയഭക്തിയോടെ പ്രവാചകര്‍ക്ക്‌് (സ്വ) മുമ്പില്‍ സശ്രദ്ധം ഇരിക്കും. നബി (സ്വ) അവരെക്കാള്‍ ഭക്തിയും ഗാംഭീര്യവും സ്വഭാവമഹിമയും ഉള്ളവരാണല്ലൊ. 'നിങ്ങള്‍ ശ്രേഷ്‌ഠ സ്വഭാവത്തിനുടമ'യാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ടല്ലൊ (സൂറത്തുല്‍ ഖലം 4)
ജാബിര്‍ ബ്‌നു സമുറ (റ) പറയുന്നു: ഞാന്‍ നബി (സ്വ)യുടെ നൂറിലധികം സദസ്സുകളില്‍ പങ്കെടുത്തിട്ടുണ്ട്. തിരുമേനി (സ്വ) ദീര്‍ഘ നിശബ്ദതയോടെ സദസ്യരെ കേള്‍ക്കുമായിരുന്നു. സ്വാന്തനവാക്കുകളും പുഞ്ചിരിയും പ്രവാചക സദസ്സുകളുടെ പ്രത്യേകതയായിരുന്നു. ചിലപ്പോള്‍ സദസ്സില്‍ വെച്ച് അനുചരന്മാര്‍ പാട്ട് പാടും, ചിലപ്പോള്‍ മറ്റു കാര്യങ്ങള്‍ പറയും. അവരുടെ കൂടെ നബി (സ്വ)യും പുഞ്ചിരിക്കുമായിരുന്നു (ഹദീസ് തുര്‍മുദി 2850,സ്വഹീഹ് ഇബ്‌നു ഹബ്ബാന്‍ 97 13).
മുതിര്‍ന്നവരും ചെറിയവരും പ്രവാചക സദസ്സുകളിലെ സാന്നിധ്യങ്ങളായിരുന്നു. കാരണം എല്ലാ തലമുറകളും ഈ സദസ്സുകളില്‍ ആവാഹിക്കുന്നത് പ്രൗഢമായ സ്വഭാവഗുണങ്ങളും ആത്മീയ മൂല്യങ്ങളും അനുഭവജ്ഞാനങ്ങളുമാണ്. മുതിര്‍ന്നവരെയും വിശിഷ്ട വ്യക്തികളെയും നബി (സ്വ) ബഹുമാനിച്ചിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണയും നല്‍കിയിരുന്നു. ഒരിക്കല്‍ നാട്ടിലെ മാന്യവ്യക്തി പ്രവാചക സദസ്സില്‍ വന്നപ്പോള്‍ സ്വഹാബികള്‍അദ്ദേഹത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയും നബി (സ്വ) സ്വാഗതം ചെയ്‌ത് അടുത്തിരുത്തുകയും ചെയ്‌തിട്ടുണ്ട്‌് (ഹദീസ് അഹ്‌്മദ് 15559). നബി (സ്വ) നാട്ടിലെ കുട്ടികളെയും അടുത്തിരുത്തിയിരുന്നു. സഹ്‌്ല്‍ ബ്‌നു സഅ്‌്‌്ദുല്‍ സാഇദി (റ) പറയുന്നു: നബി (സ്വ)യും അനുചരന്മാരും സദസ്സില്‍ ഇരുന്നിട്ടുണ്ട്. നബി (സ്വ)യുടെ വലത് ഭാഗത്ത്‌് ഒരു ചെറിയ കുട്ടിയുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). കുട്ടികളും മര്യാദകള്‍ നുകരാനായിരുന്നു അത്.
സ്‌ത്രീകള്‍ക്കും പ്രവാചകരുടെ (സ്വ) മജ്‌ലിസുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. അബൂ സഈദുല്‍ ഖുദ് രി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഒരു സ്‌ത്രീ നബി (സ്വ)യുടെ അടുക്കലേക്ക് വന്ന്‌് പറയുകയുണ്ടായി: തിരുദൂതരേ, എല്ലാ വിജ്ഞാന സദസ്സുകളും പുരുഷന്മാര്‍്‌ക്കാണല്ലൊ! ഒരു ദിവസം ഞങ്ങള്‍ക്കും വേണം, ഞങ്ങള്‍ വരാം. അല്ലാഹു നിങ്ങള്‍ക്ക്‌് പഠിപ്പിച്ചത് ഞങ്ങള്‍ക്കും പഠിപ്പിക്കണം. അപ്പോള്‍ നബി (സ്വ) പറഞ്ഞു: നിങ്ങളും ഒരുമിച്ചുകൂടണം. എന്നിട്ട് ദിവസം പറഞ്ഞുക്കൊടുത്തു. അവര്‍ക്കായി സദസ്സ് സംഘടിപ്പിക്കുകയും ചെയ്‌തു (ഹദീസ് ബുഖാരി, മുസ്ലിം).
നബി (സ്വ) ഉദാത്തമായ ആതിഥ്യമര്യാദകളോടെ സദസ്യരെ വരവേല്‍ക്കുകയും മാനിക്കുകയും ചെയ്‌തിരുന്നു. അബ്‌്‌്ദുല്ലാ ബ്‌്‌്‌്‌്‌്നു ഉമര്‍ (റ) പറയുന്നു: ഞങ്ങള്‍ പ്രവാചക സദസിലായിരിക്കെ തങ്ങള്‍ക്ക്‌് (സ്വ) ആരോ ഈത്തപ്പനക്കാമ്പ്‌് (അന്നത്തെ വിശിഷ്ട ഭക്ഷണം) കൊണ്ടുവരികയുണ്ടായി. നബി (സ്വ) അത്‌് സദസ്യര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി (ഹദീസ് ബുഖാരി). പ്രവാചക മജ്‌ലിസുകള്‍ വിജ്ഞാനീയങ്ങളുടെ കൈമാറ്റ സ്ഥലമായിരുന്നു. അല്ലാഹു പ്രവാചകര്‍ക്ക് (സ്വ) ദിവ്യബോധനങ്ങളായി അവതരിക്കുന്ന വേദജ്ഞാനങ്ങളെ ജനതക്ക് പഠിപ്പിക്കുകയായിരുന്നു. അല്ലാഹു തന്നെ പറയുന്നു: നിശ്ചയമായും തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു റസൂലിനെ സത്യവിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയൊരു അനുഗ്രഹമാണ് അവര്‍ക്ക്‌്‌് അല്ലാഹു ചെയ്‌തിട്ടുള്ളത്. തിരുദൂതര്‍ അവര്‍ക്ക് അവന്റെ സൂക്തങ്ങളെ ഓതിക്കേള്‍പ്പിക്കുകയും സംസ്കാരമുണ്ടാക്കിത്തീര്ക്കുക
വിജ്ഞാന വിരുന്നുകളായ പ്രവാചകസദസ്സുകള്‍ സ്വര്‍ഗത്തോപ്പുകളായിരുന്നു. അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണക്കടാക്ഷവും കാവലും അവക്കുണ്ടായിരുന്നു. അനസ് ബ്‌നു മാലിക് (റ) പറയുന്നു: നബി (സ്വ) പറയുമായിരുന്നു: നിങ്ങള്‍ സ്വര്‍ഗത്തോപ്പുകളിലൂടെ നടന്നുപോയാല്‍ അതില്‍ മേയണം. അവര്‍ ചോദിച്ചു: എന്താണ് സ്വര്‍ഗത്തോപ്പുകള്‍? നബി (സ്വ) പറഞ്ഞു: ദൈവസ്‌മരണകളുടെ വട്ടസദസ്സുകളാണവ (ഹദീസ് തുര്‍മുദി 3510,അഹ്‌മദ് 12859). മാലാഖ ജിബ്‌രീല്‍ (അ) പഠിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് നബി (സ്വ) മജ്‌ലിസുകള്‍ ഉപസംഹരിച്ചിരുന്നത് (ഹദീസ് നസാഈ10189, മുസ്‌തദ്‌റഖ് 1972). ആ പ്രാര്‍ത്ഥന സദസ്സിലെ തെറ്റുകുറ്റങ്ങള്‍ക്ക് മോക്ഷമാണെന്ന് ഹദീസില്‍ പറയുന്നുണ്ട് (ഹദീസ് അഹ്‌്മദ് 19812).