യുഎഇ ജുമുഅ ഖുതുബ പരിഭാഷ സംഗ്രഹം
26/08/2016
വിഷയം: പുതിയ അധ്യയന വർഷം
“അല്ലാഹുവിനെ സൂക്ഷിക്കുക, അവൻ നിങ്ങൾക്കു പഠിപ്പിച്ചുതരികയാണ്. ഏതുകാര്യത്തെ സംബന്ധിച്ചും അവൻ സൂക്ഷ്മജ്ഞാനനാകുന്നു” (ഖുർആൻ, സൂറത്തുൽ ബഖറ: 282)
ഇൻശാ അല്ലാഹ്... ഞായറാഴ്ച പുതിയ അധ്യയനം തുടങ്ങുകയാണ്. നഴ്‌സറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യയെന്ന തേൻ നുകരാൻ കലാലയങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്...
വിദ്യ സർവ്വ ധനത്തേക്കാൾ പ്രധാനവും ശ്രേഷ്ഠവും വിലമതിക്കാനാവാത്തതുമാണ്
വിദ്യ നേടണമെന്നുള്ളത് ദൈവകൽപനയാണ്, വിദ്യ വർധിക്കാനായി പ്രാർത്ഥിക്കണമെന്നും കൽപ്പിക്കുന്നുണ്ട്
നാഫിഅ് ആയ (ഉപകാരപ്രദമായ) അറിവാണ് സമ്പാദിക്കേണ്ടത്.
ഇൽമുൻ നാഫിഅ് സ്വയം പ്രാവർത്തികമാക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും, സ്വഭാവ സംസ്‌ക്കരണത്തിനും ഹൃദയ ശുദ്ധീകരണത്തിനും പ്രാപ്തമാണ്. അതിനാണ് സ്ഥിരതയും സ്വീകാര്യതയുമുള്ളത്.
നബി തിരുമേനി (സ്വ) പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് നാഫിഅ് ആയ അറിവ് ചോദിക്കുക”
അറിവ് 2 തരം:
ഒന്ന് : മതപഠനം
രണ്ട് : ഭൗതികപഠനം
മതപഠനം ഇഹത്തിലും പരത്തിലും ഉപകരിക്കും
നബി തങ്ങൾ (സ്വ) അരുളി: “ഒരുത്തന് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ മതജ്ഞാനമുള്ളനാക്കും”
മതസാഹചര്യങ്ങൾ നിലനിർത്താനുള്ള ഭൗതികാവശ്യങ്ങൾക്ക് ഭൗതികജ്ഞാനവും അനിവാര്യണ്.
വിജ്ഞാനം കൊണ്ടാണ് സമൂഹം അളക്കപ്പെടുന്നത്, സംസ്‌ക്കാരങ്ങൾ ഉയർത്തേഴ്‌ന്നേൽക്കുന്നത്.
നബി (സ്വ) പറഞ്ഞു: “ഒരുത്തൻ അറിവ് സമ്പാദിക്കാനായി ഒരു വഴിയിൽ പ്രവേശിച്ചാൽ, അല്ലാഹു അവനിക്ക് സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കും” (ഹദീസ് മുസ്ലിം)
അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? ബുദ്ധിമാന്മാർ മാത്രമേ ചിന്തിച്ചുകാര്യങ്ങൾ ഗ്രഹിക്കുകയുള്ളൂ (ഖുർആൻ, സൂറത്തു സ്സുമർ: 9)
ഉമർ (റ) പറഞ്ഞു: “നിങ്ങൾ അറിവ് നേടുക, നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുക. ശാന്തതയോടെയും വിനയത്തോടെയും ഗൗരവത്തോടെയുമാണ് ജ്ഞാനം സമ്പാദിക്കേണ്ടത്. പഠിപ്പിച്ചവരെ ബഹുമാനിക്കുകയും വേണം”
വിദ്യാർത്ഥി എന്നും നാടിനും നാട്ടാർക്കും നന്മകൾ മാത്രമേ സമർപ്പിക്കാവൂ.
അധ്യാപകൻ കേവലം തൊഴിലാളിയോ ശമ്പളക്കാരനോ അല്ല. സമൂഹ സമുദ്ധാരകനാണ്, സംസ്‌ക്കാര സംരക്ഷകനാണ്.
പ്രവാചകരെല്ലാം അധ്യാപകരായിരുന്നു. നമ്മുടെ നബി മുഹമ്മദ് (സ്വ) ആണ് ചരിത്രം കണ്ട ഉത്തമ അധ്യാപകൻ.
നാഫിഅ് ആയ ഇൽമ് സമ്പാദിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു നാമേവരെയും അനുഗ്രഹിക്കട്ടെ ....ആമീൻ