ദിക്‌റുകൾ സ്വർഗഖനികളാണ്



യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
--- മൻസൂർ ഹുദവി കളനാട്---
തീയ്യതി: 13/10/2017
വിഷയം: ദൈവസ്മരണ
  



ദൈവ സ്മരണ അല്ലാഹു തന്നെ കൽപ്പിച്ചതാണ്.
അതിലൂടെ സുനിശ്ചിത വിജയം അവൻ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
അല്ലാഹു പറയുന്നു: സത്യ വിശ്വാസികളേ.. നിങ്ങൾ ഒരു സൈന്യത്തെ കണ്ടുമുട്ടിയാൽ ഉറച്ചുനിൽക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം” (ഖുർആൻ, സൂറത്തുൽ അൻഫാൽ 45).

ദൈവസ്മരണ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്.
അത് എളുപ്പമുള്ള ശ്രേഷ്ഠ കാര്യവുമാണ്.
മനുഷ്യൻ മനസ്സ് കൊണ്ട് ചെയ്യുന്ന ഏറ്റവും പുണ്യകരമായ പ്രവർത്തിയാണത്.
ദൈവസ്മരണ കൊണ്ട് സ്ഥാനങ്ങൾ ഉയരും, നന്മകൾ വർദ്ധിക്കും.

ദൈവസ്മരണയാണ് ബാക്കിയാവുന്ന സൽക്കർമ്മങ്ങൾ (അൽ ബാഖിയാത്തുൽ സ്വാലീഹാത്ത്).
അല്ലാഹു പറയുന്നു: സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാവുന്നു. എന്നാൽ നില നിൽക്കുന്ന സൽക്കർമ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ശുഭപ്രതീക്ഷ നൽകുന്നതും” (ഖുർആൻ, സൂറത്തുൽ കഹ്ഫ് 46).
അൽ ബാഖിയാത്ത് ഏതെല്ലാമെന്ന് ചോദിക്കപ്പെട്ടേേപ്പാൾ ഉസ്മാൻ ബ്‌നു അഫ്ഫാൻ (റ) പറയുകയുണ്ടായി:
അവ
1) لا اله الاّ الله
2) سبحان الله
3) الحمد لله
4) الله اكبر
5) لا حول ولا قوة الاّ بالله

എന്നീ ദിക്‌റുകളാണ്

لا حول ولا قوة الاّ بالله
എന്ന ദിക്‌റ് വളരെ മഹത്തരമായതാണ്.
ഈ ദിക്‌റ് എല്ലാ ശക്തിയും അല്ലാഹുവിന്റേതാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്.
അവൻ എന്തും ചെയ്യാൻ കഴിവുള്ളവനാണ്.
വളരെ സൂക്ഷ്മജ്ഞാനത്തോടെയും തന്ത്രത്തോടെയും കാര്യങ്ങൾ ചെയ്യുന്നവനാണ് അവൻ.

നബി (സ്വ) പറയുന്നു: ഒരുത്തൻ لا اله الاّ بالله، الله اكبرപറഞ്ഞാൽ അല്ലാഹു അവനെ വാസ്തമാക്കും,എന്നിട്ട് പറയും ഞാനല്ലാതെ ഒരു ദൈവവുമില്ല, ഞാൻ ഏറ്റവും വലിയവനാണ്.
അവൻ لا اله الاّ الله وحدهപറഞ്ഞാൽ അല്ലാഹു പറയും ഞാനല്ലാതെ ഒരു ദൈവവുമില്ല, ഞാൻ ഏകനാണ്.
അവൻ لا اله الاّ الله وحده لا شريك لهപറഞ്ഞാൽ അല്ലാഹു പറയും ഞാനല്ലാതെ ഒരു ദൈവവുമില്ല, ഞാൻ ഏകനാണ്, എനിക്ക് പങ്കാളിയില്ല.
അവൻ لا اله الاّ الله  له الملك وله الحمدപറഞ്ഞാൽ അല്ലാഹു പറയും ഞാനല്ലാതെ ഒരു ദൈവവുമില്ല, എനിക്കാണ് സർവ്വാധികാരങ്ങളും സർവ്വ സോത്രങ്ങളും
അവൻ لا اله الاّ الله ولا حول ولا قوة الاّ باللهപറഞ്ഞാൽ അല്ലാഹു പറയും ഞാനല്ലാതെ ഒരു ദൈവവുമില്ല, എന്നൊ കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവുമില്ല” (ഹദീസ് തുർമുദി)

ഈ ദിക്‌റ് ചൊല്ലുന്നവൻ സർവ്വതും അല്ലാഹുവിൽ അർപ്പിച്ച് അഭയം പ്രാപിക്കുകയാണ് ചെയ്യുന്നതെന്ന് പ്രവാചകർ (സ്വ) പഠിപ്പിക്കുന്നു (ഹദീസ് അഹ്മദ്).

മിഹ്‌റാജ് യാത്രാവേളയിൽ നബി (സ്വ)  ഏഴാം ആകാശത്തിൽ വെച്ച് ഇബ്രാഹിം നബി (അ)യെ കണ്ടുമുട്ടി. ഇബ്രാഹിം (അ) വസ്വിയ്യത്ത് ചെയ്തു പറഞ്ഞു: താങ്കളുടെ സമുദായത്തോട് സ്വർഗത്തിലെ കൃഷി അധികരിപ്പിക്കാൻ പറയണം. അതിന്റെ മണ്ണ് വളക്കൂറുള്ളതാണ്. കൃഷിഭൂമി പ്രവിശാലവുമാണ
നബി (സ്വ) ചോദിച്ചു: ഏതാണ് ആ കൃഷി ?
ഇബ്രാഹിം നബി (അ) പറഞ്ഞു: لا حول ولا قوة الاّ باللهഎന്ന ദിക്‌റാണ് അത്” (ഹദീസ് അഹ്മദ്)
ഇതാണ് ഇബ്രാഹിം നബി (അ)യുടെ ഏറ്റവും പ്രധാന വസ്വിയ്യത്ത്.

നബി തങ്ങൾ (സ്വ) മദീനയിലേക്ക് ഹിജ്‌റ പോയ അവസരം, അബൂ ഹുറൈറ (റ)യുടെ കൂടെ ഈത്തപ്പനകൾക്കിടയിലൂടെ സ്വർഗത്തിലെ വൃക്ഷങ്ങളെപ്പറ്റി സംസാരിച്ച് നടക്കുകയായിരുന്നു.  നബി (സ്വ) പറഞ്ഞു: അബൂ ഹുറൈറാ... ഞാൻ സ്വർഗഖനി എന്താണെന്ന് പറഞ്ഞുത്തരട്ടയോ..
അബൂ ഹുറൈറ (റ) പറഞ്ഞു: പറഞ്ഞാലും തങ്ങളേ....
നബി (സ്വ) പറഞ്ഞു: لا حول ولا قوة الاّ باللهഎന്ന ദിക്‌റാണത്” (ഹദീസ് അഹ്മദ്)
അതായത് സ്വർഗലബ്ദിക്ക് വേണ്ടി ഒരുത്തൻ ചെയ്തുവെക്കുന്ന ഏറ്റവും നല്ലൊരു കാര്യമാണ് ഈ ദിക്‌റ്.

നബി (സ്വ) നാട്ടിലും യാത്രയിലും ഈ ദിക്‌റിന്റെ ശ്രേഷ്ഠതകൾ സ്വഹാബത്തിന് വിശദീകരിച്ചുക്കൊടുക്കുമായിരുന്നു.
അബൂ മുസൽ അശ്അരി (റ) പറയുന്നു:
ഒരിക്കൽ നബി (സ്വ) വന്നപ്പോൾ ജനം താഴ് വരയിലേക്ക് ഇറങ്ങിവന്ന് ഉറക്കെ തക്ബീർ ചൊല്ലുകയുണ്ടായി. അപ്പോൾ നബി (സ്വ) പറഞ്ഞു: നിങ്ങൾ ശബ്ദം താഴ്ത്തി മയപ്പെടുത്തുക.. തീർച്ചയായും നിങ്ങൾ വിളിക്കുന്നത് മൂകനെയോ മറഞ്ഞവനെയോ അല്ല, നിങ്ങൾ വിളിക്കുന്നത് എല്ലാം കേൾക്കുന്ന അടുത്തുള്ളവനെയാണ് , അവൻ നിങ്ങളുടെ കൂടെ തന്നെയുണ്ട്
അബൂ മൂസൽ അശ്അരി (റ) തുടരുന്നു: : ഞാൻ നബി (സ്വ)യുടെ വാഹനത്തിന് പിറകിലായിരുന്നു.  لا حول ولا قوة الاّ باللهഎന്ന് ഞാൻ പറയുന്നത് നബി (സ്വ) കേൾക്കുകയുണ്ടായി. അപ്പോൾ തന്നെ എന്നെ വിളിച്ചു: ഹേ ഖൈസിന്റെ മകൻ അബ്ദുല്ലയേ....
ഞാൻ പറഞ്ഞു: പറഞ്ഞാലും നബിയേ..
നബി (സ്വ) പറഞ്ഞു: ഞാൻ നിനക്ക് സ്വർഗഖനി എന്താണെന്ന് പറഞ്ഞുതരട്ടയോ..
ഞാൻ പറഞ്ഞു: പറഞ്ഞുത്തന്നാലും തങ്ങളേ....
നബി (സ്വ) പറഞ്ഞു: لا حول ولا قوة الاّ باللهഎന്ന ദിക്‌റാണ് സ്വർഗഖനി” (ഹദീസ് ബുഖാരി, മുസ്ലിം)

ഈ ദിക്‌റ് അധികരിപ്പിക്കാൻ നബി (സ്വ) സ്വഹാബികളോട് വസ്വിയ്യത്ത് ചെയ്യുമായിരുന്നു.
നബി (സ്വ) അബൂ അയ്യൂബുൽ അൻസ്വാരി (റി)യുടെ വീട്ടിൽ അതിഥിയായി പോയപ്പോഴും ഈ സ്വർഗഖനി പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് (ഹദീസ് തുർമുദി).
അബൂ ദറിനോട് (റ) ഈ ദിക്‌റ് അധികരിപ്പിക്കാൻ നബി (സ്വ) വസ്വിയ്യത്ത് ചെയ്യുന്നുമുണ്ട് (ഹദീസ് അഹ്മദ്).

നബി (സ്വ) പറയുന്നു: ഒരുത്തൻ لا اله الاّ الله والله اكبر ولا حول ولا قوة الاّ باللهഎന്ന് പറഞ്ഞാൽ അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടും, അവ കടലിലെ നുരപ്പോലെ അനന്തമാണെങ്കിൽ പോലും” (ഹദീസ് തുർമുദി).

വിശ്വാസി എല്ലാഴ്‌പ്പോഴും ഈ ദിക്‌റ് പതിവാക്കണം.
നാട്ടിലും വീട്ടിലും, നിന്നും ഇരുന്നും കിടന്നും ചൊല്ലണം.
ജോലി തുടങ്ങുമ്പോഴും, യാത്രക്കിറങ്ങുമ്പോഴും ചൊല്ലണം.
വീട്ടിൽ നിന്നിറങ്ങുമ്പോൾ അല്ലാഹുവിൽ ഭരമേൽപ്പിച്ച് (തവക്കുൽ) ഈ ദിക്‌റ് ചൊല്ലൽ  പ്രത്യേകം പുണ്യകരമാണ്.

നബി (സ്വ) പറയുന്നു: ഒരുത്തൻ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ بسم الله ، توكلت علي الله ، لا حول ولا قوة الاّ باللهഎന്ന് പറഞ്ഞാൽ അവനോട് പറയപ്പെടും നീ സന്മാർഗസ്ഥനാണ്, നിനക്ക് മതിയാവും, നീ സുരക്ഷിതനുമാണ്. അവനെതൊട്ട് പിശാച് വിദൂരത്താവും. ആ പിശാചിനോട് മറ്റൊരു പിശാച് പറയും സുരക്ഷിതനും എല്ലാം മതിയായവനും സന്മാർഗസ്ഥനുമായവനെ നീ എങ്ങനെ പിഴപ്പിക്കും” (ഹദീസ് അബൂ ദാവൂദ്).

ബാങ്ക് വിളിക്കുന്നയാൾ  حيّ علي الصلاة പറഞ്ഞാൽ നബി (സ്വ) لا حول ولا قوة الاّ باللهഎന്ന് പറയുമായിരുന്നു. حيّ علي الفلاحഎന്ന് വിളിച്ചാലും لا حول ولا قوة الاّ باللهഎന്ന് പറയുമായിരുന്നു” (ഹദീസ് ബുഖാരി, മുസ്ലിം).
നബി (സ്വ) പറയുന്നു: ഒരുത്തൻ ഉറക്കിൽ നിന്ന് ഉണർന്ന് لا اله الاّ الله وحده لا شريك له، له الملك وله الحمد وهو علي كل شيئ قدير ، الحمد لله وسبحان الله ولا اله الاّ الله والله اكبر ولا حول ولا قوة الاّ باللهപറഞ്ഞ് اللهم اغفرلي
പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടും. അംഗശുദ്ധി വരുത്തി നിസ്‌ക്കരിച്ചാൽ ആ നിസ്‌ക്കാരം സ്വീകരിക്കപ്പെടും” (ഹദീസ് ബുഖാരി).

വീടിന്റെയോ, ജോലിയുടെയോ, ഭക്ഷണത്തിന്റെയോ കാര്യത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചാലും
സന്താനങ്ങളുടെ കാര്യത്തിലോ, ധനകാര്യത്തിലോ സന്തോഷിച്ചാലും ഈ ദിക്‌റ് ചൊല്ലണം.

അല്ലാഹു പറയുന്നു: നീ നിന്റെ തോട്ടത്തിൽ കടന്ന സമയത്ത് ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല (ما شاء الله ، لا حول ولا قوة الاّ بالله) എന്ന് നിനക്ക് പറഞ്ഞു കൂടായിരുന്നോ  (ഖുർആൻ, സൂറത്തുൽ കഹ്ഫ് 39).



               
back to top