രാവുകള്‍ ആരാധനാനിമഗ്നമാക്കാം

യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ
മന്‍സൂര്‍ ഹുദവി കളനാട്‌

വിഷയം: രാവുകള്‍ ധന്യമാക്കാം
തീയ്യതി: 06.04.2018



രാപ്പകലുകള്അല്ലാഹുവില് നിന്നുള്ള ദൃഷ്ടാന്തങ്ങളാണ്. ‘രാപ്പകലുകള്മാറ്റിക്കൊണ്ടിരിക്കുന്നതിലും ആകാശഭൂമികളില്അല്ലാഹു സൃഷ്ടിച്ചതിലും സൂക്ഷിക്കുന്ന ജനതക്ക്നിശ്ചയമായും ദൃഷ്ടാന്തങ്ങളുണ്ട്' (ഖുര്ആന്, സൂറത്തു യൂനൂസ്6). ഒരു ദിവസം രാത്രി ബിലാല് (റ) നബി (സ്വ)യുടെ അടുക്കല്വന്നപ്പോള്തങ്ങളെ കരയുന്നതായി കണ്ടു. ബിലാല്(റ) ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ... താങ്കളെന്തിനാണ്കരയുന്നത? നിശ്ചയം അല്ലാഹു താങ്കള്ക്ക്കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകലതും പൊറുത്തുത്തന്നിരിക്കുകയാണല്ലൊ. അപ്പോള്നബി (സ്വ) പറഞ്ഞു: ഇന്ന്രാത്രി എനിക്ക് ഒരു ഖുര്ആനിക സൂക്തം അവതരിച്ചിട്ടുണ്ട്. അത്പാരായണം ചെയ്തിട്ടും അതില് ചിന്തിക്കാത്തവനാണ്നാശം. ശേഷം നബി (സ്വ) മേല്സൂക്തം ഓതി (ഹദീസ്ബുഖാരി, മുസ്ലിം). രാവുകള്വെറും വിശ്രമവേളകളല്ല. ദൈവസ്മരണയാലും പ്രാര്ത്ഥനകളാലും സുകൃതപൂരിതമാക്കേണ്ട ധന്യനിമിഷങ്ങളാണ്രാവുകളിലേത്. പ്രവാചകര്മുഹമ്മദ്നബി (സ്വ) രാവുകളിലെ സമയം വിശ്രമത്തിനും കുടുംബവുമായി കൂട്ടുകൂടുന്നതിനും ചെലവഴിക്കുന്നതോടൊപ്പം ആരാധനകള്കൊണ്ടും ധന്യമാക്കിയിരുന്നു. പരിശുദ്ധ ഖുര്ആന് പ്രസ്താവിച്ചിരിക്കുന്നു: ചിന്തിക്കുവാനോ നന്ദി പ്രകടിപ്പിക്കാനോ ഉദ്ദേശിക്കുന്നവര്ക്കുവേണ്ടി രാവിനെയും പകലിനെയും മാറിക്കൊണ്ടിരിക്കുന്നതായിയാക്കിയതും അവന്തന്നെയാണ്(ഖുര്ആന്, സൂറത്തുല് ഫുര്ഖാന്62). രാപ്പകലുകളില്ചിന്തിക്കാനും നന്ദി പ്രകടിപ്പിക്കാനുമുള്ള ഉത്തമമാതൃകയാണ്നബി (സ്വ) നമ്മുക്ക്കാണിച്ചുത്തന്നത്. പ്രവാചകര്(സ്വ) ഏതിലും ഉദാത്ത മാതൃകയാണെന്ന്ഖുര്ആന്തന്നെ വ്യക്തമാക്കുന്നുണ്ട്(സൂറത്തുല് അഹ്സാബ്21). സത്യവിശ്വാസിയുടെ രാവ്തുടങ്ങുന്നത്മഗ്രിബ് നമസ്ക്കാരത്തോടെയാണ്. ഇശാ നമസ്ക്കാരവും നിര്വ്വഹിക്കണം. ശേഷം വീട്ടില്നിന്ന് രണ്ട്റക്അത്ത്സുന്നത്ത്നമസ്ക്കാരം നിര്വ്വഹിക്കണം. പിന്നെ കുടുംബവുമായി സമ്പര്ക്കം പുലര്ത്തുകയും സംസാരിക്കുകയും വേണം. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു ദിവസം രാത്രി ഞാന്എന്റെ അമ്മായി മൈമൂനയുടെ വീട്ടിലായിരുന്നു. അന്നേ ദിവസം രാത്രി നബി (സ്വ) കുടുബവുമായി ഒരു മണിക്കൂറോളം സംസാരിക്കുകയുണ്ടായി (ഹദീസ്ബുഖാരി, മുസ്ലിം). നബി (സ്വ) ആ സമയം അവരുമായി സ്നേഹഭദ്രത ഉറപ്പുവരുത്തുമായിരുന്നു. ഉറങ്ങുന്നതിന്മുമ്പ്അംഗശുദ്ധി വരുത്താന്നബി (സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു. നബി (സ്വ) പറയുന്നു: നീ ഉറങ്ങാന്ഒരുങ്ങിയാല് നമസ്ക്കാരത്തില്ചെയ്യുന്ന പ്രകാരമുള്ള വുളൂഅ്ചെയ്യണം (ഹദീസ്ബുഖാരി, മുസ്ലിം). വുളൂഇന്ശേഷം ഉറങ്ങുന്നതിനുള്ള പ്രത്യേക ദിക്റുകള്ചൊല്ലണം. ഭക്ഷണ പാനീയങ്ങളും അഭയവും നല്കിയ അല്ലാഹുവിനെ സ്തുതിക്കുകയും വേണം. വിരിപ്പിലേക്ക് ചെന്നാല്രണ്ടു കൈപ്പത്തികള്കൂട്ടിപ്പിടിക്കണം. ശേഷം സൂറത്തുല്ഇഖ്ലാസ്, സൂറത്തുല്ഫലഖ്, സൂറത്തുന്നാസ്ഓതി കൈപ്പത്തികളില്ഊതി ശരീരത്തില്നിന്ന് സാധ്യമാവുന്ന ഭാഗത്തൊക്കെ തടവണം. ഇപ്രകാരം മൂന്നു പ്രാവശ്യം ചെയ്യണം. ശേഷം വലതുഭാഗത്തായി ചെരിഞ്ഞ്കിടക്കണം. രാത്രിയില്നേരത്തെ ഉറങ്ങണം. രാത്രിയെ അല്ലാഹു നമ്മുക്ക്അഭയമായി തന്നതാണല്ലൊ. അല്ലാഹു പറയുന്നു: നാം നിങ്ങളുടെ നിദ്രയെ വിശ്രമവും രാത്രിയെ വസ്ത്രവുമാക്കിത്തന്നില്ലെ (ഖുര്ആന്, സൂറത്തു ന്നബഅ്9, 10). ഉറക്കില്നിന്നുണര്ന്നാലും പ്രത്യേകം ദിക്റുകളും പ്രാര്ത്ഥനകളും ചൊല്ലണം. അല്ലാഹുവിനെ സ്തുതിക്കുകയും വേണം. രാത്രിയില്ഒരു സമയമുണ്ട്, ആ സമയത്ത് അല്ലാഹുവിനോട്ഐഹിക പാരത്രിക പുണ്യം ചോദിച്ചാല്അല്ലാഹു അവന്ന്നല്കിയിരിക്കും (ഹദീസ്മുസ്ലിം 757). രാത്രിയില് വുളൂഅ്ചെയ്താല്ഓരോ കഴുകലിലും അവന്റെ പ്രതിബന്ധങ്ങള്നീങ്ങും. അങ്ങനെ അവന്അല്ലാഹുവിനോട്ചോദിച്ചാല്നല്കിയിരിക്കും (ഹദീസ്സ്വഹീഹ്ഹിബ്ബാന്330/ 2, അഹ്മദ്17921). നബി (സ്വ) രാത്രിയുടെ പകുതി സമയത്ത്ഉറക്കില്നിന്നുണര്ന്ന്പൂര്ണരീതിയില്വുളൂഅ്ചെയ്ത് തഹജ്ജുദ്നിസ്ക്കരിക്കുമായിരുന്നു (ഹദീസ്ബുഖാരി 183). അല്ലാഹു പറയുന്നു: രാത്രി കുറച്ചു സമയം ഉറക്കമുണര്ന്നു ഖുര്ആന്ഓതിക്കൊണ്ട്നമസ്ക്കരിക്കുക. താങ്കള്ക്ക്കൂടുതലായുള്ളതാണ്ഇത്. താങ്കളെ രക്ഷിതാവ്സ്തുതര്ഹ്യമായ സ്ഥാനത്ത്എത്തിക്കുവാന്ഇടയുണ്ട്(ഖുര്ആന്, സൂറത്തു ഇസ്റാഅ് 79). രാനമസ്ക്കാരങ്ങള്നിര്വ്വഹിക്കുന്നവന്മഹത്തായ പ്രതിഫലമുണ്ടെന്ന്നബി (സ്വ) പഠിപ്പിക്കുന്നു. നബി (സ്വ) പറയുന്നു: ഫര്ള്നമസ്ക്കാരത്തിന്ശേഷം ഏറ്റവും ശ്രേഷ്ഠമായത്രാത്രി നമസ്ക്കാരമാണ്(ഹദീസ്മുസ്ലിം 1163). രാത്രിയുടെ അവസാന സമയത്ത്അല്ലാഹു താഴെയുള്ള ആകാശഭാഗത്ത്വന്ന്ചോദിക്കും: ആരെങ്കിലും ചോദിക്കുന്നുവോ നല്കിയിരിക്കും, ആരെങ്കിലും പ്രാര്ത്ഥിക്കുന്നുവോ ഉത്തരം നല്കിയിരിക്കും, ആരെങ്കിലും പാപമോചനം തേടുന്നവോ പൊറുത്തുകൊടുത്തിരിക്കും (ഹദീസ് ബുഖാരി 785). ഉറക്കില്നിന്ന്ഉണര്ന്ന്കുടുബക്കാരെയും ഉണര്ത്തി രണ്ടു റക്അത്ത്് നിസ്ക്കരിച്ചാല്ദാകിരീങ്ങളില്പ്പെടുമെന്ന്നബി (സ്വ) പറഞ്ഞിട്ടുണ്ട്(ഹദീസ്അബൂ ദാവൂദ്1309, ഇബ്നു മാജ 1335). രാത്രി അവസാനിക്കേണ്ടത്വിത്ര്നമസ്ക്കാരത്തോടെയാണ്. വിത്റിനെ രാത്രിയിലെ അവസാനത്തെ നമസ്ക്കാരമാക്കണമെന്നാണ്്നബി (സ്വ)യുടെ കല്പന (ഹദീസ്ബുഖാരി, മുസ്ലിം).

back to top