യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 11.09.2026
പ്രവാചക പത്‌നമാരൊക്കെയും അതിശ്രേഷ്ഠകളാണ്. ആ മഹതികൾ മറ്റുള്ള സ്ത്രീകളെ പോലെയല്ല (സൂറത്തുൽ അഹ്‌സാബ് 32). അവരിൽ ഏറെ മാഹാത്മ്യങ്ങളുള്ളവരാണ് അബൂബക്കർ സിദ്ധീഖി (റ)ന്റെ മകൾ കൂടിയായ ഉമ്മുൽ മുഅ്മിനീൻ ആയിശാ (റ). അവർ ആരാധനകൾ അധികരിച്ചു ചെയ്യുന്നവരും പണ്ഡിതയുമായിരുന്നു. ബുദ്ധിമതിയും സംശുദ്ധ സ്വഭാവങ്ങളുടെ ഉടമയുമായിരുന്നു. അവർ വളർന്നതും ശുദ്ധ പ്രകൃതങ്ങളുള്ള വീട്ടിലാണ്. ആയിശാ ബീവി (റ) യെ പരിശുദ്ധ ഖുർആൻ തന്നെ ആരോപണങ്ങളിൽ നിന്ന് പരിശുദ്ധയായി പ്രഖ്യാപിച്ചിട്ടുണ്ട് (സൂറത്തുന്നൂർ 26). ആയിശാ ബീവി (റ)യുടെ വീട്ടിൽ നബി (സ്വ)ക്ക് വഹ് യ് ഇറങ്ങിയിട്ടുണ്ട്. മറ്റൊരു ഭാര്യയുടെ വീട്ടിലും അങ്ങനെ ദിവ്യബോധനം ഉണ്ടായിട്ടില്ല. ഖദീജാ ബീവി (റ)ക്ക് ശേഷം ഭാര്യയായി വന്ന മഹതി പ്രവാചക വീട്ടിൽ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സുന്ദര നിമിഷങ്ങളാണ് സമ്മാനിച്ചത്. അവർ ദമ്പതികൾ പരസ്പരം തമാശ പറയുകയും മത്സരം നടത്തുകയും ചെയ്തിരുന്നു. പരസ്പം നൈർമല്യത്തോടെ പെരുമാറിയിരുന്നു. ഒരിക്കൽ നബി (സ്വ) മഹതിയോട് പറയുന്നു എനിക്കറിയാം നിനക്ക് എനിക്ക് തൃപ്തിയുണ്ടാവുമ്പോൾ മുഹമ്മദിന്റെ റബ്ബ് എന്ന് പറഞ്ഞത് കൊണ്ടാണ് സംസാരിക്കാറ്, എന്നാൽ നിനക്ക് എന്നോട് ദേഷ്യമുണ്ടാവുമ്പോൾ നീ ഇബ്രാഹിം നബിയുടെ റബ്ബ് എന്ന് പറഞ്ഞുകൊണ്ടാണ് സംസാരിക്കാറ്. അപ്പോൽ മഹതി പറഞ്ഞത് അല്ലാഹുവാണേ സത്യം, തിരുദൂതരേ ഞാൻ അങ്ങയുടെ പേര് മാത്രമാണ് ഒഴിവാക്കിയത് (ഹദീസ് ബുഖാരി, മുസ്ലിം).
അവർ പരസ്പരം തൃപ്തിപ്പെടുത്തിയിരുന്നു. മഹതി ആവുന്നത്ര നബി (സ്വ)യുടെ കാര്യങ്ങൾ സശ്രദ്ധം ചെയ്തുകൊടുത്തിരുന്നു. മുടി ചീകികൊടുത്തിരുന്നു. പല്ലു തേക്കുന്നതിനും സുഗന്ധം പൂശുന്നതിനും വേണ്ടത് തയ്യാർ ചെയ്തുനൽകിയിരുന്നു.
ഒരിക്കൽ നബി (സ്വ)യോട് ആരാണ് ഏറ്റവും ഇഷ്ടപ്പെട്ടയാൾ എന്ന് ചോദിക്കപ്പെട്ടപ്പോൾ ആയിശാ എന്നാൽ മറുപടി നൽകിയത് (ഹദീസ് ബുഖാരി, മുസ്ലിം).
ആയിശാ (റ) ഏറെ ആരാധനകൾ ചെയ്യുന്നവരായിരുന്നു. രാത്രിയിൽ നമസ്‌കാരങ്ങൾ അധികരിപ്പിക്കുന്നവരായിരുന്നു. നോമ്പനുഷ്ഠിക്കുന്നവരായിരുന്നു. നമസ്‌കാരത്തിൽ ചില ഖുർആനിക സൂക്തങ്ങൾ ഓതി കരയുമായിരുന്നു.
ഉദാരമതിയിരുന്നു. ഒരിക്കൽ നോമ്പുകാരിയായിരിക്കെ മഹതിക്ക് ധാരാളം സമ്പത്തുകൾ കിട്ടുകയുണ്ടായി. മഹതി തനിക്കായി നോമ്പു തുറക്കാനോ മറ്റോ ഒന്നും ബാക്കിയാക്കാതെ ജനങ്ങൾക്ക് വിഹിതിച്ചു നൽകുകയായിരുന്നു.
അഗാധ ജ്ഞാനത്തിന് ഉടമയായ മഹതി വല്ല കാര്യവും കേട്ടാൽ അതിന്റെ നിജസ്ഥിതി അന്വേഷിച്ചറിയുമായിരുന്നു. സ്വഹാബികളിലെ വലിയ പണ്ഡിതർ പോലും ചില കാര്യങ്ങളിൽ മഹതിയുടെ ജ്ഞാനത്തെ അവലംബിക്കുമായിരുന്നു. ഹദീസിൽ വല്ല സംശയമുണ്ടെങ്കിൽ മഹതിയോട് ചോദിച്ചു ഉറപ്പുവരുത്തുമായിരുന്നുവെന്ന് അബൂമൂസൽ അശ്അരി (റ) പറയുന്നുണ്ട്. പലവിധ ജ്ഞാനങ്ങളും മഹതിക്കും അറിയാമായിരുന്നു. മഹതിയുടെ വൈദ്യജ്ഞാനത്തിൽ സഹോദരിയുടെ മകൾ തന്നെ അത്ഭുതം കൂറുന്നുണ്ട്. നബി (സ്വ)യെ ചികിത്സിക്കാൻ വന്ന സംഘങ്ങളിൽ നിന്ന് പഠിച്ചതാണത്രെ.
നബി (സ്വ) ആയിശാ (റ)യെ ഏറെ സ്‌നേഹിച്ചിട്ടുണ്ട്. മഹതി സകല ദോഷങ്ങൾ മാപ്പാക്കി നൽകാൻ പ്രാർത്ഥിച്ചിതായി കാണാം. ഇതു കേട്ട് ആയിശാ (റ) ഏറെ സന്തോഷിട്ടുണ്ട്. ഏവരെക്കാളും മഹതിയോട് ബന്ധം പുലർത്തിയിരുന്നു. നബി (സ്വ)യെ ആയിശാ ബീവി (റ)യുടെ വീട്ടിൽ വെച്ച് ചികിത്സിക്കാൻ മറ്റു ഭാര്യമാരോട് സമ്മതം ചോദിച്ചപ്പോൾ അവർ അനുവദിക്കുകയായിരുന്നു. നബി (സ്വ) വഫാത്തായി മഹതിയുടെ മുമ്പിൽവെച്ചാണ്. മറവ് ചെയ്യപ്പെട്ടതും ആ വീട്ടിലാണ്. ആയിശാ ബീവി (റ) ഇഹലോകത്തും പരലോകത്തും ഭാര്യയാണെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നു ഹിബ്ബാൻ 3432).
മഹതിക്ക് മരണം ആസന്നമായപ്പോൾ ഇബ്‌നു അബ്ബാസ് (റ) പറയുന്നു ഉമ്മുൽ മുഅ്മിനീനേ, അങ്ങ് നബി (സ്വ) ഏറ്റവും ഇഷ്ടപ്പെട്ടവരായിരുന്നു, നബി (സ്വ) സംശുദ്ധമായത് മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ.
റമദാൻ 17നാണ് വഫാത്തായത്. ജനാസ നമസ്‌കാരത്തിനായി ആ രാത്രിയിൽ ജനപാരാവാരമാണ് ഒരുമിച്ചുകൂടിയത്. ജന്നത്തുൽ വഖീഇലാണ് മറവ് ചെയ്യപ്പെട്ടിരിക്കുന്നത്.

