യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 16/10/2026
സ്രഷ്ടാവായ അല്ലാഹുവിന്റെ കരുണ സ്പർശിക്കാത്ത ഒരു സൃഷ്ടിയുമില്ല. അവന്റെ കാരുണ്യാവൈപുല്യം പ്രവാചകർ മുഹമ്മദ് നബി (സ്വ) സ്വഹാബികൾക്ക് വിവരിച്ചുനൽകിയി'ുണ്ട്, ദൈവകാരുണ്യത്തിന്റെ വിശാലത ശരിക്കും അറിഞ്ഞിരുെങ്കിൽ ആരും സൽക്കർമ്മങ്ങൾ ചെയ്യാതെയിരിക്കുമൊണ് നബി (സ്വ) പറഞ്ഞത് (അൽ ബസ്സാർ 3256). അതെ, അല്ലാഹുവിന്റെ കാരുണ്യം സർവ്വസ്ഥല വ്യാപിയാണ്. അല്ലാഹു ത െപറയുുണ്ട്: എന്റെ കാരുണ്യം സമസ്ത വസ്തുക്കൾക്കും പ്രവിശാലമത്രേ (സൂറത്തുൽ അഅ്റാഫ് 156). അല്ലാഹു കാരുണ്യം സ്വബാധ്യതയാക്കിവെച്ചിരിക്കുകയാണ് (സൂറത്തുൽ അൻആം 12). കാരുണ്യസ്വഭാവം സൃഷ്ടികൾക്ക് രേഖപ്പെടുത്തുതിനായി മുമ്പായി അല്ലാഹു സ്വന്തത്തിന് ത െസുനിശ്ചിതമാക്കിയി'ുണ്ട്. ശേഷം പ്രപഞ്ചത്തിൽ കാരുണ്യം അവതരിപ്പിച്ചു.
ദൈവകാരുണ്യം നേടാനുള്ള മാർഗങ്ങൾ:
കാരുണ്യത്തിന്റെ പ്രവാചകരായ മുഹമ്മദ് നബി (സ്വ)യെ പിൻപറ്റൽ തെയാണ് കാരുണ്യലബ്ധിയുടെ പ്രഥമ മാർഗം. നബി (സ്വ)യാണ് സൃഷ്ടികളിൽ വെച്ച് ഏറ്റം കരുണയുള്ളവർ. പ്രവാചക വാക്കും പ്രവർത്തിയും നൈർമല്യകരമാണ്. അതിൽ അടുത്തവരോ ദൂരത്തുള്ളവരോ എ ഭേദമില്ല. പ്രപഞ്ചത്തിന് ഒടങ്കം കാരുണ്യമായി'ാണ് നബി (സ്വ)യെ അല്ലാഹു നിയോഗിച്ചിരിക്കുത് (സൂറത്തുൽ അമ്പിയാഅ് 107).
നമ്മുടെ കാരുണ്യത്തിന് ഏറ്റവും അർഹരായി'ുള്ളത് മാതാപിതാക്കളാണ്. നമ്മുടെ ബലഹീനാവസ്ഥയിൽ കരുണ ചൊരിഞ്ഞവരാണ് അവർ, നാം അവരുടെ ബലഹീനാവസ്ഥയിൽ കരുണ ചെയ്യണം. അവരുടെ സന്തോഷമാവണം മുഖ്യം. മാതാപിതാക്കൾക്ക് കാരുണ്യപൂർവ്വം വിനയത്തിന്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുത് (സൂറത്തുൽ ഇസ്റാഅ് 24). അവരോട് വാക്കിലോ നോക്കിലോ പരുശത പാടില്ല. ഛെ എ് പോലും പറയുകയോ കയർക്കുകയോ അരുത് (സൂറത്തുൽ ഇസ്റാഅ് 23).
ദാമ്പത്യജീവിതത്തിലും കരുണ പ്രധാന ഘടകമാവണം. കാർക്കശ്യമരുത്. പരുശമായ വാക്കോ പരുക്കൻ ഇടപെടലോ മതി ബന്ധങ്ങൾ ഇല്ലാതാവാൻ. മക്കളുടെ കാര്യത്തിൽ കാരുണ്യവും വാത്സല്യവും ലാളനയും അനിവാര്യമാണ്. നബി (സ്വ) കുടുബാശ്രിതരോട് ഏറെ കരുണയുള്ളവരായിരുു (ഹദീസ് മുസ്ലിം 2316). കുടുംബപ്രശ്നങ്ങളിൽ മക്കളെ ബലിയാക്കരുത്. ഭാര്യയോടുള്ള ദേഷ്യം മക്കളോട് കാ'രുത്. അവർക്ക് ചിലവ്, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച പാടില്ല. അതേ പോലെ ഭർത്താവിനോടുള്ള ദേഷ്യത്താൽ ഭാര്യ മക്കളെ ശിക്ഷിക്കരുത്. സ്വന്തം പരുക്കുകൾ മക്കളുടെ ദേഹത്ത് പരുക്കാക്കാൻ വക വരുത്തരുത്.
സഹോദന്മാരോടും സഹോദരിമാരോടും മറ്റു കുടുംബാംഗങ്ങളോടും കരുണ കാണിക്കാൻ മടിക്കരുത്, അവരോടെല്ലാം ബന്ധം പുലർത്തണം. അല്ലാഹു പറയുുണ്ട്: ഞാൻ റഹ്മാൻ (കാരുണ്യവാൻ) ആണ്, ഞാൻ കുടുംബബന്ധ (റഹിമ്)ത്തെ സൃഷ്ടിച്ചു. അതിനെ ഞാൻ എന്റെ പേരിൽ (റഹ്മാൻ) നി് എടുത്തതാണ്. ആരെങ്കിലും കുടുംബബന്ധം പുലർത്തിയാൽ ഞാനും അവനോട് ബന്ധം പുലർത്തും, കുടുംബബന്ധം മുറിച്ചവനോട് ഞാനും ബന്ധം വിഛേദിക്കും (ഹദീസ് തുർമുദി 2019, അദബുൽ മുഫ്റദ് 53, അൽ മുസ്തദ്റക് 7499).
കരുണ ജീവിതശൈലിയാക്കണം. സമൂഹത്തിലെ ഏവരോടും കരുണയുള്ളവരാകണം. കരുണയെത് സാമൂഹികമായും ധാർമികമായും നിർബന്ധമായ സ്വഭാവഗുണമാണ്.
മുതലാളി തൊഴിലാളികൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തും പ്രയാസപ്പെടുത്താതെയും കരുണ കാണിക്കണം. കീഴിലുള്ളവരോട് കരുണാമയമായി ഇടപെടണം. അവരുടെ മനസ്സിനെ വേദനിപ്പിക്കരുത്.
അധ്യാപകൻ വിദ്യാർത്ഥികളോട് കരുണാർദ്രമായി വർത്തിക്കണം. അവരിലെ ബലഹീനരെയും പരിഗണിച്ച് അവർക്കനുസരിച്ച് ക്ലാസ്സ് മുമ്പോ'ു കൊണ്ടുപോകണം. അവർ പ്രത്യേക പരിഗണനയും ശ്രദ്ധയും ആവശ്യമുള്ളവരായിരിക്കാം. അധ്യാപനത്തിലെ പ്രയാസം അവരോട് ഇടപെടുമ്പോൾ പ്രകടിപ്പിക്കരുത്. നബി (സ്വ) പറയുുണ്ട്: എ െഅല്ലാഹു പ്രയാസമുള്ളവരായി'ോ പ്രയാസപ്പെടുത്തുവരായി'ോ അയച്ചതല്ല, എാൽ കാര്യങ്ങൾ എളുപ്പമാക്കു അധ്യാപകനായി'ാണ് അയച്ചിരിക്കുത് (ഹദീസ് മുസ്ലിം 1478).
അശരണരോടും അനാഥരോടും കരുണ കാണിക്കണം. ഒരാൾ തന്റെ സ്വന്തം ഹൃദയം പരുക്കമാണെ് ബോധിപ്പിച്ചപ്പോൾ നബി (സ്വ) അയാളോട് അരുളി: താങ്കൾ അനാഥരെ തലോടുക, ദരിദ്രർക്ക് ഭക്ഷണം നൽകുക (ഹദീസ് അഹ്മദ് 9018).
നിർബന്ധമായും നിങ്ങളുടെ അടുക്കൽ സേവനം ചെയ്യുവർക്കും ജോലി ചെയ്യുവർക്കും വേതനം ശരിയാംവണ്ണം നൽകണം, അവർക്കുള്ള ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടണം.
നാം നമ്മുടെ ചുറ്റുപാടുമുള്ള പക്ഷിമൃഗാദികളോടും കരുണ കാണിക്കണം. എല്ലാ ജീവൻ തുടിക്കുതിന്റെ കാര്യത്തിലും പ്രതിഫലമുണ്ടൊണ് നബി വചനം (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ) പറയുു: കരുണ ചെയ്യുവർക്ക് അല്ലാഹുവും കരുണ ചെയ്യും, നിങ്ങൾ ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യുക, എാൽ ആകാശലോകത്തുള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും (ഹദീസ് തുർമുദി 1924). കരുണ കാ'ുവർക്ക് അല്ലാഹു അനുഗ്രഹങ്ങൾ ചെയ്തും പാപമോചനം ചെയ്തും കരുണമയനാവും.
അശരണർക്കും അവശർക്കും താങ്ങാവുവർ കാരുണ്യപ്രവർത്തനങ്ങളാണ് ചെയ്യുത്. ദുർബലരെ പ്രയാസപ്പെടുത്തുവർ എത്ര നീചരാണ്. കരുണ ശീലമാക്കിവർക്കൊപ്പം അല്ലാഹുവിന്റെ കരുണയുണ്ടാവും. സന്മാർഗികൾക്ക് ദൈവിക കാരുണ്യം സമീപസ്ഥമത്രെ (സൂറത്തുൽ അഅ്റാഫ് 56).
ഇഹലോകത്തും പരലോകത്തും വിജയം സുനിശ്ചിതമാക്കു കാര്യമാണ് കാരുണ്യസ്വഭാവം. ഓരോ ഹൃദയതുടിപ്പും കരുണാമയമായിരിക്കണം. വാക്കും പ്രവർത്തിയും കാരുണ്യത്തിലധിഷ്ഠിതമായിരിക്കണം. മനുഷ്യനെ മനുഷ്യനാക്കു വിശേഷമാണ് കാരുണ്യം. കാരണം വെറുപ്പ്, വിദ്വേഷം, ഹൃദയകാഠിന്യം പോലെത്ത നിഷേധാത്മ സ്വഭാവങ്ങളെ പിന്തള്ളി സ്നേഹം പരത്തു കാരിണിയാണ് കരുണ. ഒരു സമൂഹത്തിന്റെ സംസ്കാരം അളക്കപ്പെടുത് അവരിലെ അംഗങ്ങളുടെ ഹൃദയകാരുണ്യം നോക്കിയാണ്. അതുകൊണ്ടാണ് അല്ലാഹു പരസ്പരം കരുണ കാണിക്കാൻ കൽപ്പിച്ചിരിക്കുത്. അന്യോന്യം സഹനവും കാരുണ്യവും കൊണ്ട് ഉപദേശിക്കുതാണ് സത്യവിശ്വാസികളുടെ വഴിയെ് സൂറത്തുൽ ബലദ് 17, 18 സൂക്തങ്ങളിൽ കാണാം. പരസ്പരം കരുണ കാണിക്കുത് വരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെ് നബി (സ്വ) പറഞ്ഞപ്പോൾ അനുചർ പറഞ്ഞു: ഞങ്ങളെല്ലാം കരുണ ചെയ്യുവരാണ്. അപ്പോൾ നബി (സ്വ) നിങ്ങളിലെ ഒരാളോട് ചെയ്യുത് മാത്രമല്ല കരുണ, എാൽ എല്ലാ ജനങ്ങളോടും കരുണ വേണം, എല്ലാ ജനങ്ങളോടും കരുണ വേണം (ഹദീസ് മുസ്തദ് റക് 7539).

