യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23/10/2026
പരിശുദ്ധ ഖുർആനിൽ സൂറത്തുൽ അഹ്സാബ് 70, 71 സൂക്തങ്ങളിലൂടെ അല്ലാഹു പറയുുണ്ട്: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക, എാൽ അവൻ നിങ്ങളുടെ കർമങ്ങൾ നാക്കുകയും ദോഷങ്ങൾ പൊറുത്തുതരികയും ചെയ്യും. ഭയഭക്തി (തഖ്വ)യാണ് നാവിന്റെ കടിഞ്ഞാ.
നല്ലത് ശ്രദ്ധിച്ചു കേൾക്കുകയും നല്ലത് മാത്രം പ്രാവർത്തികമാക്കലുമാണ് തഖ്വയിലധിഷ്ഠം. വാക്കുകൾ സശ്രദ്ധം ശ്രവിക്കുകയും അതിലേറ്റവും ഉദാത്തമായത് പിന്തുടരുകയും ചെയ്യു എന്റെ അടിമകൾക്ക് താങ്കൾ ശുഭവാർത്ത അറിയിക്കുക, അവർക്കാണ് അല്ലാഹു നേർമാർഗം കാണിച്ചി'ുള്ളത്, ബുദ്ധിമാന്മാരും അവർ ത െ(സൂറത്തുസ്സുമർ 17, 18).
ഒരിക്കൽ നബി (സ്വ) അനുചരന്മാരോടൊപ്പം ഒരു യാത്രയിലായിരുു. ഒരു സ്വഹാബി അതിൽ ചേരാൻ വൈകിപ്പോയി. നബി (സ്വ) അയാളെപ്പറ്റി അന്വേഷിച്ചപ്പോൾ ഒരാൾ അയാളെക്കുറിച്ച് മോശമായത് പറയുകയുണ്ടായി. പെ'െു ത െഅതിനെ പ്രതിരോധിക്കാനൊേണം മുആദു ബ്നു ജബൽ (റ) ഇടപെ'ുകൊണ്ട് പറഞ്ഞു: താങ്കൾ പറഞ്ഞതെത്ര മോശമാണ്, അല്ലാഹുവാണേ സത്യം, തിരുദൂതരേ അദ്ദേഹത്തെപ്പറ്റി ഞങ്ങൾക്ക് നല്ലത് മാത്രമേ അറിയുകയുള്ളൂ (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ) അനുചരർക്ക് കാണിച്ചുകൊടുത്ത സ്വഭാവഗുണമാണത്, ആൾക്കാരുടെ നന്മകൾ എടുത്തുപറയുക, തിന്മകളോ മറ്റു കുറ്റമോ കുറവോ ഉണ്ടെങ്കിൽ മറച്ചുവെക്കുക എ സവിശേഷവും പ്രശംസനീയവുമായ ഗുണം. ഒരിക്കൽ നബി (സ്വ) അശജ്ജു അബ്ദിൽ ഖൈസിനോട് പറയുുണ്ട്: താങ്കളിൽ ഞാൻ രണ്ടു ഗുണങ്ങൾ കാണുുണ്ട്, സഹനവും സാവധാനതയും (ഹദീസ് മുസ്ലിം 17). നന്മയിലുള്ള പ്രോത്സാഹനം സ്തുതിപാ'ിനേക്കാൾ ഫലം ചെയ്യുതാണ്.
നബി (സ്വ) അബ്ദുല്ലാ ബ്നു ഉമറി (റ)ന്റെ ഉറക്കമൊഴിച്ചുള്ള രാത്രിനമസ്കാരത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് പ്രോത്സാഹന വാക്കുകൾ കൈമാറിയി'ുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നന്മകൾക്ക് അതിന്റേതായ വിലയും മാനവും നൽകണം, അതു ഏതുവിധേനയുമാവാം. ചിലപ്പോൾ ഹൃദയം കൊണ്ട്, ചിലപ്പോൾ നോ'ം കൊണ്ട്, ചിലപ്പോൾ വാക്കുകൾ കൊണ്ട്. അതിന്റെ ഉത്തമ മാതൃകകളാണ് നബി (സ്വ) കാണിച്ചുതിരിക്കുത്. ഭയഭക്തിയും പരിശുദ്ധിയുമുള്ളയാളിൽ കുറ്റമോ അക്രമവാസനയോ ചതിയോ അസൂയയോ ഉണ്ടായിരിക്കില്ലൊണ് നബി (സ്വ) അരുൾ ചെയ്തിരിക്കുത് (ഹദീസ് ഇബ്നുമാജ 4216). അത്തരം ശുദ്ധമനസ്കരെ ഉപമിക്കാനാവുത് തേനീച്ചയോടാണ്. തേനീച്ച പൂക്കളിൽ നി് നല്ലത് മാത്രം ശേഖരിച്ച് നല്ലത് മാത്രം പുറത്തിടുകയും അത് മറ്റുള്ളവർക്ക് ഉപകാരങ്ങളാവുകയും ചെയ്യും. എാൽ നീച മനസ്സും ചീത്ത പ്രകൃതവുമുള്ളവർ അവർ നന്മകളിൽ നി് പുറം തിരിഞ്ഞ് തിന്മകളിൽ മാത്രം അഭിരമിക്കുകയായിരിക്കും, അവർ മറ്റുള്ളവരുടെ നന്മകളെ കാണില്ല, തിന്മകളെ എടുത്തുപറയും. അവർ ഈച്ചയെ പോലെയാണ്. ഈച്ച തിലുള്ള അഴുക്ക് ഓരോ പൂവിലേക്കും പറുചെ് പരത്തുതാണ്. വളരെ മോശം സ്വഭാവമാണ് മറ്റുള്ളവരുടെ കുറ്റവും കുറവും മാത്രം എടുത്തുപറയലും ന്യൂനതകൾ പരസ്യമാക്കലും.
ഒരിക്കൽ നബി (സ്വ) ഒരു കാര്യം മിമ്പറിൽ കയറി ഉച്ചത്തിൽ വിളിച്ചുപറയുുണ്ട്, വീ'ിലുള്ള സ്ത്രീകൾ പോലും അത് കേൾക്കുകയുണ്ടായി. അതിങ്ങനെയാണ്: നാവുകൊണ്ട് സത്യവിശ്വാസം ഉറപ്പിച്ചുപറയു സമൂഹമേ, നിങ്ങൾ സത്യവിശ്വാസികളെ പരദൂഷണം പറയരുത്, അവരുടെ ന്യൂനതകൾ പിന്തുടരുത്. മറ്റുള്ളവരുടെ ന്യൂനതകൾ പിന്തുടരുവരുടെ ന്യൂനതകളെ അല്ലാഹു പിന്തുടരും. ഒരാളുടെ ന്യൂനതകൾ അല്ലാഹു പിന്തുടരുകയാണെങ്കിൽ അവന്റെ വീ'കത്ത് ത െഅവനെ വശളാക്കുതായിരിക്കും (ഹദീസ് അബൂദാവൂദ് 4880, തുർമുദി 2032, അബൂയ അ്ലാ 1675).
സ്വന്തം ന്യൂനതകളെ കാണാതെ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാനിറങ്ങിയവരുടെ മനസ്സ് അന്ധത ബാധിച്ചതാണ്, അവരുടെ ശരീരം ക്ഷയിച്ചതാണ്. അതിനാലാണ് സ്വന്തം കുറവുകളെ കാണാതെ പോവുത്. മറ്റുള്ളവരുടെ ന്യൂനതകൾ മറച്ചുവെക്കുക. നബി (സ്വ) പറയുു: മറ്റൊരാളുടെ ന്യൂനതകൾ മറച്ചുവെക്കുവരുടെ ന്യൂനതകൾ അല്ലാഹു ഇഹലോകത്തും പരലോകത്തും മറച്ചുവെക്കും (ഹദീസ് മുസ്ലിം 2699).
ഇമാം മാലിക് (റ) പറയുുണ്ട്: ഞാൻ കുറച്ചാളുകളെ കണ്ടു, അവർക്ക് ന്യൂനതകളില്ല. എാൽ അവർ മറ്റുള്ളവരുടെ ന്യൂനത ചികയും. അങ്ങനെ ജനങ്ങൾ അവരിലും ന്യൂനത കണ്ടെത്തി. ഞാൻ മറ്റു ചിലരെ കണ്ടു, അവർക്ക് കുറച്ച് ന്യൂനതകളുണ്ട്, എാൽ അവർ മറ്റുള്ളവുടെ ന്യൂനതകളുടെ കാര്യത്തിൽ മൗനം പാലിച്ചു, ജനങ്ങളും അവരുടെ ന്യൂനതകളിൽ മൗനം പാലിച്ചു.
ന്യൂനതകൾ മറക്കുകയൊൽ ഒരു തെറ്റ് കണ്ടാൽ മിണ്ടാതിരിക്കലോ സാരോപദേശം ഒഴിവാക്കലോ എർത്ഥമാക്കുില്ല.
മറ്റുള്ളവരുടെ ഗുണങ്ങളും നന്മകളും എടുത്തുപറയു സ്വഭാവഗുണത്തിന്റെ ഫലം വല്ല പ്രശ്നമോ ആക്ഷേപമോ ഉണ്ടാവു സമയത്ത് അറിയാനാവും. ഒരാളുടെ ഒരു ദുർബല നിമിഷത്തിലെ പിഴവോ തെറ്റോ കാരണം അയാളുടെ ദീർഘകാലത്തെ നന്മകൾ വിസ്മരിക്കരുത്. ജീവിതം കാലമൊ'ുക്കും നല്ലത് മാത്രം ചെയ്തവരിൽനി് ത െഎപ്പോഴെങ്കിലും തെറ്റുകൾ സംഭവിച്ചി'ുണ്ടാവാം. മഹത്തുക്കളുടെ മഹത്വത്തിന് വിലകൽപ്പിക്കുക, വീടുകളിലും വേദികളിലും സാമൂഹ്യമാധ്യമങ്ങളിലും അവരുടെ മാഹാത്മ്യം എടുത്തുപറയുക. അവരുടെ അസാിധ്യത്തിൽ പരദൂഷണത്തിന് മുതിരരുത്. അന്യന്റെ അഭിമാനം സംരക്ഷിച്ചവന്റെ മുഖം അല്ലാഹു അന്ത്യനാളിൽ നരകത്തിൽ നി് സംരക്ഷിക്കും (ഹദീസ് തുർമുദി 2044, അഹ്മദ് 27543).
നമ്മളിൽ നി് മരിച്ചുപോയവരുടെയും നന്മകൾ വാഴ്ത്തണം. അല്ലാഹുവിങ്കൽ കാര്യമായ പ്രതിഫലം അതിനുണ്ട്. ഒരിക്കൽ നബി (സ്വ) യുടെ അരികിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവപ്പെ'ു, ആൾക്കാർ ആ മരിച്ചയാളുടെ മഹത്വങ്ങൾ വാഴ്ത്തുത് കേ' നബി (സ്വ) പറഞ്ഞു: നിങ്ങളിൽ നി് അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞവർക്ക് സ്വർഗം നിർബന്ധമായിരിക്കുു.. നിങ്ങൾ ഭൂമിയിലെ അല്ലാഹുവിന്റെ സാക്ഷികളാണ് (ഹദീസ് ബുഖാരി, മുസ്ലിം).
നബി (സ്വ) പ്രിയ പത്നി ഖദീജാ ബീവി (റ)യെ മരണശേഷവും പുകഴ്ത്തി പറയുമായിരുു. ജനം നിഷേധിച്ചപ്പോൾ എ െവിശ്വസിക്കുകയും ജനം കളവാക്കിയപ്പോൾ സത്യമാക്കുകയും ജനം ഉപരോധിച്ചപ്പോൾ എനിക്ക് ധനം നൽകി സമാശ്വസിച്ചവരുണ് ഖദീജയൊണ് നബി (സ്വ) പുകഴ്ത്തിയത് (ഹദീസ് അഹ്മദ് 24864). അർഹരുടെ മഹത്വങ്ങൾ അവതരിപ്പിക്കാൻ നാമാരും അമാന്തിക്കരുത്.

