യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/11/2026
അല്ലാഹുവാണ് പ്രത്യാശ. അവൻ തന്നെയാണ് കാരുണ്യം. അവനിൽ തന്നെയാണ് സുരക്ഷിതത്വം. അവന്റെ കഴിവുകൾക്ക് ബലക്ഷമില്ല. അവന്റെ കരുണക്കടാക്ഷങ്ങൾക്ക് അറുതിയില്ല. അവനിൽ പ്രത്യാശയോടെ ഭരമേൽപ്പിച്ചവർക്ക് നിരാശരാവേണ്ടതില്ല. അങ്ങനെയുള്ള അതിസൂക്ഷ്മജീവിതം നയിക്കുന്ന സത്യവിശ്വാസികൾ അല്ലാഹുവിന്റെ മിത്രങ്ങളാണ്, അവർക്ക് യാതൊരു ഭയപ്പാടും ദുഖവുമുണ്ടാകുന്നതല്ല (സൂറത്തു യൂനുസ് 62).
ഇബ്രാഹിം നബി (അ) സ്വജനതയെ ഏകദൈവാരാധനയിലേക്ക് പ്രബോധനം ചെയ്തപ്പോൾ അവർ ഒഴിഞ്ഞുമാറുകയായിരുന്നു. ഏക ദൈവത്തിന് കഴിവൊന്നുമില്ലെന്നാണ് അവരുടെ ധാരണ. എന്നാൽ ഇബ്രാഹിം നബി (അ) അവരോട് ഒരു ചോദ്യം ചോദിച്ചു, അതവരുടെ മനസ്സുകളെയും മസ്തിഷ്കങ്ങളെയും ആഞ്ഞുലക്കുന്നതായിരുന്നു. അതിങ്ങനെയായിരുന്നു: 'അപ്പോൾ പ്രപഞ്ചനാഥനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെന്താണ്' (സൂറത്തുസ്വാഫാത്ത് 87).
അനന്തമായ അനുഗ്രഹങ്ങൾ ചൊരിയുന്ന, കരുണാവായ്പുകൾ വർഷിക്കുന്ന നാഥനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെന്താണ്?
ചോദിക്കുന്നവനെ മടക്കാത്ത, നിരാശനാക്കാത്ത പരമ കാരുണികനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെന്താണ്?
പ്രതിസന്ധിഘട്ടങ്ങളിൽ ആലംബമാവുന്ന, ജീവിതം വഴിമുട്ടുമ്പോൾ കാരുണ്യങ്ങൾ പെയ്തിറക്കുന്ന പ്രപഞ്ച പരിപാലകനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെന്താണ്? കൂട്ടരേ,.
അവൻ കാരുണ്യക്കടലാണ്. കാരുണ്യം അവൻ സ്വബാധ്യതയാക്കിവെച്ചിരിക്കുകയാണ് (സൂറത്തുൽ അൻആം 12). നാം അവനിൽ നല്ല ധാരണകളുണ്ടാക്കലും ഭരമേൽപ്പിക്കലും നിർബന്ധമാണ്. അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കുക, കാര്യങ്ങൾ ഭരമേൽപ്പിക്കപ്പെടുവാൻ അല്ലാഹു തന്നെ മതി (സൂറത്തുന്നിസാഅ് 81). അല്ലാഹുവിൽ അഭയം പ്രാപിച്ചവനെ പരാജയപ്പെടുത്താനോ പ്രയാസപ്പെടുത്താനോ ഒന്നിുനുമാവില്ല.
ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നത് കാണാം: ഞാൻ എന്റെ അടിമയുടെ എന്നെക്കുറിച്ചുള്ള ധാരണ പ്രകാരമായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹുവിനോട് മുൻകാല സജ്ജനങ്ങൾ പ്രാർത്ഥിച്ചത് പോലെ അല്ലാഹുവിലുള്ള നല്ല ധാരണക്കായും സത്യസന്ധമായ ഭരമേൽപ്പിക്കലിനും ചോദിക്കണം.
ദുഖഭാരങ്ങൾ പേറുന്നവന് അല്ലാഹു തന്നെ തുണ. പ്രതിസന്ധികയിലകപ്പട്ടവൻ പ്രാർത്ഥിച്ചാൽ ഉത്തമേകുന്നവനല്ലേ ഉദാത്തനെന്ന് സൂറത്തുന്നംല് 62ാം സൂക്തത്തിലൂടെ ചോദിക്കപ്പെടുന്നുണ്ട്. ഏവരുടെയും ആവശ്യങ്ങളും അറിയുന്നവനാണ് അല്ലാഹു, ആകാശ ഭൂമി ലോകങ്ങളിലെ ഖജനാവുകളൊക്കെയും അവനിക്ക് സ്വന്തമാണ്. ദുതിമനുഭവിക്കുന്നവന്റെ യാതനവേതനകൾ അകറ്റുന്നവനുമാണ്. അവനിലുള്ള ധാരണ നാം നന്നാക്കണം. ശുഭാപ്തി വിശ്വാസമുള്ളവരാകണം. അവന്റെ വിധിയിൽ തൃപ്തരാവണം.
ഒരിക്കൽ നബി (സ്വ) രോഗം മൂർച്ചിച്ച ഒരാളെ സന്ദർശിച്ച് സ്വാന്തനപ്പെടുത്തിക്കൊണ്ട് അല്ലാഹു നല്ലതു വരുത്തുമെന്ന ശുഭാപ്തിമുളവാക്കിപ്പറഞ്ഞു: അസ്വസ്ഥപ്പെടാനൊന്നുമില്ല, എല്ലാം ശരിയാവും ഇൻശാ അല്ലാഹ്. അപ്പോൾ ഒരാൾ ഇടപെട്ടു: അങ്ങനെയല്ല, അയാൾക്ക് ്ചുട്ടുപൊള്ളുന്ന പനിയുണ്ട്. നബി (സ്വ) പറഞ്ഞു: താങ്കളുടെ ധാരണ അങ്ങനെയാണെങ്കിൽ അങ്ങനെയാവട്ടെ (ഹദീസ് ബുഖാരി 3616). അല്ലാഹുവിൽ നിന്നുള്ള നല്ലത് സംഭവിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടാവലിനെ പ്രചോദിപ്പിക്കുന്ന പ്രവാചകീയ പാഠമാണ് ഈ ഹദീസ്.
അല്ലാഹുവിൽ നിന്ന് നല്ലതുണ്ടാവുമെന്ന വിചാരം അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും സുരക്ഷിതത്വ ബോധമാണ് നൽകുന്നത്. നമ്മുടെ നബി (സ്വ)ക്ക് പ്രതിസന്ധിഘട്ടങ്ങളിൽ കരുതലായത് പരിശുദ്ധ ഖുർആൻ തന്നെ വിവരിച്ചിട്ടുണ്ട്: എന്നാൽ തന്റെ അടിമയ്ക്ക് അല്ലാഹു തന്നെ പര്യാപ്തനല്ലേ (സൂറത്തുസ്സുമർ 32).
അല്ലാഹുവിനെ നന്നായി ആരാധിക്കാനും കാര്യങ്ങളെല്ലാം അവനിൽ ഭരമേൽപ്പിക്കാനുമാണ് കൽപന. ഭുവന വാനങ്ങളിലെ അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അല്ലാഹുവിനാണ്, കാര്യങ്ങൾ മടക്കപ്പെടുന്നത് അവങ്കലേക്കു തന്നെ. അതുകൊണ്ട് താങ്കൾ അവന്ന് ആരാധനകളർപ്പിക്കുകയും അവന്റെമേൽ കാര്യങ്ങൾ ഭരമേൽപ്പിക്കുകയും ചെയ്യുക (സൂറത്തു ഹൂദ് 123).
അല്ലാഹു സത്യവിശ്വാസികൾക്ക് സത്യവിശ്വാസത്തിന്റെയും തവക്കുലിന്റെയും ഭാഗമായി കാവലും കരുതലും വകവരുത്തിയിട്ടുണ്ട്. പ്രവാചകാനുചരന്മാരുടെ അതുല്യമായ ചെറുത്തുനിൽപ്പ് അവരുടെ അചലഞ്ചമായ വിശ്വാസത്തിന്റെ ഫലമാണ്: ആളുകൾ നിങ്ങളെ നേരിടാൻ സൈന്യശേഖരണം നടത്തിയിരിക്കുന്നു, അതിനാൽ അവരെ പേടിക്കണം എന്നു ചിലർ പ്രചരിപ്പിച്ചപ്പോൾ വിശ്വാസം വർധനമാനമാവുകയും ഞങ്ങൾക്കു പടച്ചവൻ മതി, കാര്യങ്ങൽ ഭരമേൽപിക്കാൻ അവനാണുത്തമൻ എന്നു പ്രതികരിക്കുകയും ചെയ്തവരാണവർ. അങ്ങനെ അവങ്കൽ നിന്നുള്ള അനുഗ്രഹവും ഔദാര്യവുമായി യാതൊരു ദൂഷ്യവും സ്പർശിക്കാതെ അവർ തിരിച്ചെത്തുകയും അവന്റെ സംതൃപ്തി അവരനുധാവനം ചെയ്യുകയുമുണ്ടായി (ആലുഇംറാൻ 172, 173, 174).
2
നമ്മുടെ നാഥനിക്ക് നമ്മുടെ രഹസ്യവുമറിയാം പരസ്യവുമറിയാം. അവനാണ് പ്രപഞ്ചം നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും. എല്ലാം അവനിൽ ഭരമേൽപ്പിക്കുക. സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുക. നാടിന്റെ സുരക്ഷിതത്വത്തിന് ഒന്നിച്ച് മുന്നേറണം.
മനസ്സുകളിൽ പ്രതീക്ഷയും പ്രത്യാശയും ഉണ്ടാക്കണം. ശാന്തി സമാധാനവും വിശ്വസ്ഥതയും നിലനിർത്തുക. ആരോഗ്യകരവും വൈജ്ഞാനികവുമല്ലാത്ത ബാഹ്യ ഇടപെടലുകൾക്കോ മിഥ്യാധാരണകൾക്കോ പിന്നാലെ പോവരുത്. വ്യാജങ്ങളുടെ പ്രചാകരാവരുത്. കേട്ടതെല്ലാം ഉദ്ധരിക്കുന്നത് തന്നെ കളവായി രേഖപ്പെടുത്തപ്പെടാൻ ധാരാളമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 5). വാർത്തകൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കുക, സ്ഥിരീകരിക്കുക.
