സുദൃഢം + സുനിശ്ചിതം = വിജയം അനിവാര്യം


യുഎഇ ജുമുഅ ഖുതുബ പരിഭാഷ സംഗ്രഹം

തീയ്യതി 23.09.2016

വിഷയം: പോസിറ്റീവിസം


ഇഹലോക ജീവിതം നശ്വരമാണ്
ഇവിടം നന്മയുടെയും തിന്മയുടെയും വേദിയാണ്.
ജയ പരാജയങ്ങളുടെ കളിക്കളമാണ്
ഇവിടെ പ്രതിസന്ധികളുണ്ടാവാം,
പ്രയാസങ്ങളുണ്ടാവാം
ദുഖവും സുഖവും സന്തോഷവുമുണ്ടാവാം

അല്ലാഹു പറയുന്നു: 'നിശ്ചയം പ്രതിസന്ധികൾ അഭിമുഖീകരിക്കും വിധമാണ് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുത്' (ഖുർആൻ, സൂറത്തുൽ ബലദ്‌:4)

സുനിശ്ചിതനും സ്ഥിരോൽസാഹിയുമായ മനുഷ്യൻ ധർമ്മാത്മകമായാണ് കാര്യങ്ങളെ സമീപിക്കുക. ശുഭാപ്തിയും ശുഭപ്രതീക്ഷയും അവനെ ക്രിയാത്മകതയിലേക്ക് നയിക്കും.

ആ മാർഗത്തെ പ്രവാചകർ നബി (സ്വ) പ്രോൽസാഹിപ്പിച്ചിട്ടുണ്ട്: 'അന്ത്യനാൾവേളയിൽ ഒരാൾക്ക് തന്റെയടുത്തുള്ള മരക്കൊമ്പ് നടാനുള്ള സമയം ലഭിച്ചാൽ അവനത് നട്ടുക്കൊള്ളട്ടെ' (ഹദീസ്, ബുഖാരി)

നീ ഒരുത്തൻ ഒരു മരം നട്ടാൽ അതിന്റെ ഫലം ആസ്വദിക്കുക ഒരു സമൂഹമായിരിക്കും. അതിന്റെ പ്രതിഫലം അവന് മാത്രവും.

മനുഷ്യൻ നന്മയുടെ മാർഗത്തിൽ പോസിറ്റീവായിരിക്കണം. ക്രിയാത്മകവും നിർമാണാത്മകവുമായ വിശേഷങ്ങളാണ് വ്യക്തിയെ വിജയത്തിലേക്കെത്തിക്കുന്നത്‌. സമർദ്ദങ്ങളെ മറികടക്കാനും നല്ലപെരുമാറ്റശീലം രൂപപ്പെടുത്താനും അതിലൂടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കാനും അതവനെ സഹായിക്കും. നിരാശയോ നിരുൽസാഹമോ അവനിൽ നിന്നുണ്ടാവാൻ പാടുള്ളതല്ല. നെഗറ്റീവ് ഘടകങ്ങളെ കൊണ്ടുനടക്കുവനെ നബി (സ്വ) തങ്ങൾ ശക്തിയുക്തം വിമശിച്ചിട്ടുണ്ട്: 'ജനങ്ങൾ നശിച്ചു എന്നു പറയുവനാണ് അവരിലെ ഏറ്റവും നശിച്ചവൻ' (ഹദീസ്, മുസ്ലിം)

കാരണം, അവൻ ദൈവത്തിന്റെ കരുണകടാക്ഷവും പാപമോക്ഷവും ഇല്ലെന്ന് വരുത്തിത്തീർത്ത് നിരാശപ്പെടുത്തിയിരിക്കുകയാണ്.

കാര്യങ്ങളെ നന്മയോടെ സമീപിക്കുവരോടൊപ്പമാണ് എന്നും കൂട്ടുകൂടേണ്ടത്‌. അത് ധൈര്യവും മനക്കരുത്തും പകരും, വിജയസാധ്യതകൾ വരുത്തും.

സമൂഹത്തോടും വ്യക്തികളോടുമുള്ള ബാധ്യതകൾ നിറവേറ്റാനും സാംസ്‌കാരിക ഉന്നമനം സാക്ഷാൽകരിക്കാനും പോസിറ്റീവിസം കൂടിയേ തീരൂ. പോസിറ്റീവ് ചിന്തയാണ് മനുഷ്യനെ ഉന്നതങ്ങൾ കീഴടക്കാൻ ഊർജമുള്ളവനാക്കുന്നത്.

ആദ്യം സ്വന്തം ആത്മാവിനെയാണ് സുദൃഢമാക്കേണ്ടത്.  അല്ലാഹു പറയുന്നു: 'ആത്മാവിനെ ശുദ്ധീകരിച്ചവൻ വിജയം വരിക്കുക തന്നെ  ചെയ്തിരിക്കുന്നു' (ഖുർആൻ: സൂറത്തുൽ ശംസ്: 9)

പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം തുർമുദി അന്ധനായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നിശ്ചയദാർഢ്യം ലോകം കണ്ട പണ്ഡിതശ്രേഷ്ഠനാക്കിമാറ്റുകയായിരുന്നു.

ഒരു കവി പാടിയിട്ടുണ്ട്:

എല്ലാമുണ്ടായീട്ടും
ഒരിടവും എത്തിപ്പിടിക്കാ-
ത്തവനത്രെ പരാജിതൻ

ഉതുംഗതങ്ങൾ തേടാനും വിജയപ്രാപ്തി സാധ്യമാക്കാനുമാണ് പ്രവാചകർ തിരുമേനി (സ്വ) അനുചരന്മാരോട് നിരന്തരം കൽപ്പിച്ചുക്കൊണ്ടിരുന്നത്.
നബി (സ്വ) അവരോട് പറഞ്ഞത്: 'നിങ്ങൾ അല്ലാഹുവിനോട് വല്ലതും ചോദിക്കുകയാണെങ്കിൽ ഫിർദൗസിനെ ചോദിക്കുക, അതാണ് സ്വർത്തിലെ ഉന്നതശ്രേണി' (ഹദീസ്, ബുഖാരി)

മറ്റുള്ളവരിൽ തെറ്റ് കണ്ടാൽ അപമാനിക്കരുത്, ശിക്ഷിക്കരുത്.
തെറ്റിനുള്ള പരിഹാരം നിർദേശിക്കണം, ഉപദേശിക്കണം  സൗമ്യഭാവത്തിൽ.....
മക്കളെ ഏറ്റവും നല്ലത് മനസ്സിലാപ്പിക്കണം
മറവനെ ഓർമ്മിപ്പിക്കണം
അറിയാത്തവനെ പഠിപ്പിക്കണം

ദരിദ്രനായ അബ്ബാദ് ബ്‌നു ശുറഹ്ബീൽ വിശപ്പ് അനുഭവപ്പെട്ടപ്പോൾ മദീനയിലെ ഒരു തോട്ടത്തിൽ കയറി പഴം പറിച്ച് കുറച്ച് ഭക്ഷിക്കുകയും ബാക്കി വസ്ത്രത്തിൽ സൂക്ഷിക്കുകയും ചെയ്തു. ഇതറിഞ്ഞ തോട്ട ഉടമസ്ഥൻ അദ്ദേഹത്തെ മർദ്ദിക്കുകയും വസ്ത്രം പിടിച്ചുവെക്കുകയും ചെയ്തു. കാര്യമറിഞ്ഞെത്തിയ നബി (സ്വ) തങ്ങൾ യജമാനനോട് പറഞ്ഞു: 'അറിയാത്തവനെ താങ്കൽ പഠിപ്പിക്കേണ്ടതല്ലേ.. വിശവനെ തീറ്റിപ്പിക്കേണ്ടതുമല്ലേ.....!!'

തെറ്റുകൾ തിരുത്താൻ ഫലവത്തായിട്ടുള്ളത് ശിക്ഷാമുറകളല്ല, ക്രിയാത്മകമായ ഇടപെടലുകളാണ്.
പ്രവർത്തനത്തിലെന്നപോലെ വാക്കും സ്വാർത്ഥകമാകേണ്ടതുണ്ട്.
നബി (സ്വ) പറഞ്ഞു: 'നല്ലവാക്കും ഒരു ദാനധർമ്മമാണ്' (ഹദീസ് ബുഖാരി, മുസ്ലിം)

സവിശേഷമായ സ്വഭാവഗുണങ്ങളുള്ള മനുഷ്യൻ തന്റെ സഹോദരങ്ങളെ കണ്ടുമുട്ടേണ്ടത് വദനപ്രസന്നതയോടെയും പുഞ്ചിരിയോടെയുമാണ്. പ്രതീക്ഷയും സന്തോഷവും ആ മുഖത്ത് സദാ നിറഞ്ഞിരിക്കണം.

ഗുരുതര രോഗിയെ സന്ദർശിച്ചാൽ പോലും അവനിക്ക് പ്രതീക്ഷകൾ നൽകണം. ഭാര്യ ഭർത്താവിനെയും, ഭർത്താവ് ഭാര്യയെയും പരസ്പരം മനസ്സിലാക്കണം. എന്നാൽ മാത്രമേ സ്‌നേഹം സുദൃഢമാകുകയുള്ളൂ.

എല്ലാവരും സ്വശരീരത്തെയും പരിഗണിക്കണം. നിത്യവും വ്യായാമമുറകൾ ചെയ്യണം. ഉന്മേഷഭരിതരാകണം. സമയം നല്ലതിന് മാത്രം വിനിയോഗിക്കണം. നന്മകൾ മാത്രം പകരാൻ മക്കളെയും പേരമക്കളെയും പഠിപ്പിക്കണം. അങ്ങനെ മനസ്സും ശരീരവും ആരാധനായോഗ്യമാക്കണം.

സ്വഹാബികളിലെ ഒരാളെ കാണാതായപ്പോൾ അവർ പ്രവാചകരോട് പറഞ്ഞു: 'നബിയേ... അവൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഇഷ്ടപ്പെടാത്ത കപടനാണ്' റസൂൽ (സ്വ) അവരോട് പറഞ്ഞു: 'നിങ്ങൾ അങ്ങനെ പറയരുത്... അദ്ദേഹം അല്ലാഹുവിന്റെ  തൃപ്തി കാംക്ഷിച്ച് കൊണ്ട് തന്നെ'ലാ ഇലാഹ ഇല്ലള്ളാഹ് എന്ന്‌ പറഞ്ഞെങ്കിലോ..!!..

ചുരുക്കത്തിൽ, ജീവിതത്തിലെ ഏതുഘട്ടത്തിലും എവിടെയും പോസിറ്റീവിസം വെച്ചുപുലർത്തമെന്നതാണ് ഇസ്ലാം മതം നിഷ്‌കർഷിക്കുന്നത്.

back to top