പുഞ്ചിരി ദാനമാണ് വരദാനം !!!

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ സംക്ഷിപ്തം
മൻസൂർ ഇർശാദി ഹുദവി കളനാട്
തീയ്യതി: 04/08/2017
വിഷയം: പുഞ്ചിരി

സഹോദരന്റെ മുഖം നോക്കി നൽകുന്ന പുഞ്ചിരി ദാനമാണ് (സ്വദഖയാണ്).
അതായത് പുഞ്ചിരിക്ക് സ്വദഖയുടെ പ്രതിഫലം ലഭിക്കുമത്രെ.

ആളുകളെ പുഞ്ചിരിയോടെയും മുഖപ്രസന്നതയോടെയും സമീപക്കൽ പ്രവാചകന്മാരുടെ ശൈലിയാണ്.
പുഞ്ചിരി സ്‌നേഹാർദ്ദമാണ്, ആത്മനിർവൃതിയാണ്
പുഞ്ചിരി ഹൃദയത്തിന്റെ വിശാലതയാണ്, ആത്മാവിന്റെ സൗന്ദര്യ വും.

സുലൈമാൻ നബി (അ.സ്വ)യും അനുചരരും വരുന്നത് കണ്ട ഉറുമ്പ് റാണി മറ്റു ഉറുമ്പുകൾക്ക് മുന്നറിയിപ്പ് നൽകുന്ന ശബ്ദം കേട്ട സുലൈമാൻ (അ.സ്വ) പുഞ്ചിരിച്ച കാര്യം ഖുർആൻ വിവരിക്കുന്നത് ഇങ്ങനെ:

അങ്ങനെ അവർ ഉറുമ്പിൻ താഴ് വരയിലൂടെ ചെന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു ഹേ.. ഉറുമ്പുകളേ.. നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവർ ഓർക്കാത്ത വിധത്തിൽ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. അപ്പോൾ അതിന്റെ വാക്കു കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു” (സൂറത്തു ന്നംല് 18,19)

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ.അ) നിത്യവും പുഞ്ചിരിക്കാറുണ്ടായിരുന്നെന്ന് പ്രമുഖ സ്വഹാബിവര്യൻ അബ്ദുല്ല ബ്‌നു ഹാരിസ് (റ) സാക്ഷ്യപ്പെടുത്തുന്നു (ഹദീസ് തുർമുദി, അഹ്്മദ്)

അനസ് ബ്‌നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ പ്രവാചകർ തിരുമേനി (സ്വ. അ) ഞങ്ങളുടെ മുമ്പിൽ വെച്ച് പുഞ്ചിരിച്ചുക്കൊണ്ട് മുഖമുയർത്തി. ഞങ്ങൾ ചോദിച്ചു: എന്താ നബിയേ അങ്ങ് ചിരിക്കുന്നത്നബി(സ്വ.അ) മറുപടി പറഞ്ഞു: കുറച്ച് മുമ്പ് എനിക്കൊരു ഖുർആനിക സൂക്തം അവതീർണമായിഎന്നിട്ട് നബി (സ്വ.അ)  സൂറത്തുൽ കൗസർ മുഴുവനായി ഓതി. എന്നിട്ട് ചോദിച്ചു: കൗസർ എന്താണെന്ന് നിങ്ങൾക്കറിയുമോ?”
ഞങ്ങൾ പറഞ്ഞു: അല്ലാഹുവും അവന്റെ പ്രവാചകരുമാണ് ഏറ്റവും കൂടുതൽ അറിയുന്നവർ. നബി തങ്ങൾ (സ്വ.അ) മൊഴിഞ്ഞു: കൗസർ നാഥൻ എനിക്ക് വാഗ്ദാനം നൽകിയ പുഴയാണ് (ഹദീസ് മുസ്ലിം).


പുഞ്ചിരി ഹൃദയങ്ങളെ തലോടും, മാനസാന്തരങ്ങളെ താലോലിക്കും.

പുഞ്ചിരിക്ക് പോസിറ്റീവ് പ്രതിഫലനമേയുള്ളൂ.
അത് കാഠിന്യത്തെ ലോലമാക്കും, ഇടപാടുകളെ അഭിവൃതിയിലാക്കും.

നബി (സ്വ.അ) പറഞ്ഞു: നന്മയിൽ നിന്ന് ഒന്നിനെയും നിസ്സാരമാക്കരുത്, നീ നിന്റെ സഹോദരനെ മുഖപ്രസന്നനായി നോക്കുന്നത് പോലും” (ഹദീസ് മുസ്ലിം)

ആരോടായാലും പുഞ്ചിരിയോടേ സമീപിക്കാവൂ
അവർ മാതാപിതാക്കളാവട്ടെ, വല്യൂപ്പ വല്യൂമ്മമാരാവട്ടെ
ഭാര്യ ഭർത്താക്കന്മാരാവട്ടെ, സന്താനങ്ങളാവട്ടെ
സഹോദര സഹോദരിമാരാവട്ടെ, ബന്ധുമിത്രാദികളാവട്ടെ
അയൽവാസികളാവട്ടെ, സഹകാരി സഹപ്രവർത്തകരാവട്ടെ
തൊഴിയാളിയാവട്ടെ, തൊഴിൽ ദാതാവാവട്ടെ
വിദ്യാർത്ഥിയാവട്ടെ, അധ്യാപകനാവട്ടെ

ജറീർ ബ്‌നു അബ്ദുല്ല (റ) പറയുന്നു: ഞാൻ മുസ്ലിമായത് മുതൽ നബി തങ്ങളെ (സ്വ.അ) പുഞ്ചിരിക്കുന്നവരായിട്ടല്ലാതെ കണ്ടിട്ടില്ല” (ഹദീസ് ബുഖാരി, മുസ്ലിം).


back to top