യുഎഇ ജുമുഅ ഖുത്ബാ
പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 29.12.2017
വിഷയം: ദൈവവഴിയിൽ
ഓരോ പുലരിയും ദൈവാനുഗ്രഹമാണ്.
ഇനിയൊരു ദിനം കൂടി ജീവിക്കാൻ അവസരമേകിക്കൊണ്ടുള്ള നാഥന്റെ ആയുഷ്ദാനമാണ്. എല്ലാ അനുഗ്രഹങ്ങളിലും സൃഷ്ടി സ്രഷ്ടാവിനോട് അത്യന്തം
കടപ്പെട്ടിരിക്കുന്നു. ലഘുമരണമായ ഉറക്കിൽ നിന്ന്
ഉണർന്നാൽ ശരീരത്തിൽ ആത്മാവ് തിരികേയേകിയ, ശരീരത്തിൽ സൗഖ്യം പ്രദാനം ചെയ്ത അല്ലാഹുവിനെ
സ്തുതിക്കണമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു.
الحَمْدُ لِلَّهِ الَّذِي عَافَانِي فِي
جَسَدِي، وَرَدَّ عَلَيَّ رُوحِي وَأَذِنَ لِي بِذِكْرِهِ (ഹദീസ് തുർമുദി: 3401)
പ്രവാചകരിൽ നിന്ന് ആധികാരികമായി
ഉദ്ധരിക്കപ്പെട്ട ദിക്‌റുകളും പ്രാർത്ഥനകളും കൊണ്ട് വിശ്വാസി ഓരോ ദിവസവും ധന്യമാക്കണം.
സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റ്
പൂർണരീതിയിൽ അംഗശുദ്ധി വരുത്തണം. എന്നാൽ പാപങ്ങൾ പൊറുക്കപ്പെടുകയും തെറ്റുകുറ്റങ്ങൾ
മായ്ക്കപ്പെടുകയും ചെയ്യും. നബി (സ്വ) പറയുന്നു: ഒരുത്തൻ പരിപൂർണനിലയിൽ വുളൂഅ് ചെയ്താൽ
അവന്റെ ശരീരാവയവങ്ങളിൽ നിന്ന് ദോഷങ്ങൾ പുറത്തേക്ക് പോവും, എത്രത്തോളമെന്നാൽ നഖങ്ങൾക്കിടയിൽ നിന്ന് പോലും (ഹദീസ് മുസ്ലിം:
245). വുളൂഇന് ശേഷം പ്രത്യേക പ്രാർത്ഥന
ചെയ്യണം. നബി (സ്വ) പറയുന്നു: اشهد ان لا اله الاّ الله وحده لا شريك له وانّ محمدا
عبده ورسوله പ്രാർത്ഥന ചെയ്താൽ
സ്വർഗത്തിന്റെ എട്ടു കവാടങ്ങൾ തുറക്കപ്പെടും, ഏതിലൂടെ വേണേലും അവനിക്ക് പ്രവേശിക്കാം (ഹദീസ് മുസ്ലിം 235,
അഹ്മദ് 17363).
പുലർച്ചാനേരം പശ്ചാത്താപത്തിന്റെയും
നാഥനിലേക്കുള്ള കീഴ് വണക്കത്തിന്റെയും അസുലഭ മുഹൂർത്തമാണ്. ആ സമയം അല്ലാഹു വിളിച്ചു
പറയും: ആരെങ്കിലും എന്നോട് ചോദിക്കുന്നുവോ ഞാൻ അവനിക്ക് നൽകിയിരിക്കും, ആരെങ്കിലും എന്നോട് പാപമോചനം തേടുന്നുവോ ഞാൻ അവനിക്ക്
പൊറുത്തുക്കൊടുത്തിരിക്കും, ഇങ്ങനെ ഈ വിളിയാളം
പുലരുവോളം തുടരും (ഹദീസ് മുസ്ലിം: 758, അഹ്മദ് :17200).
ഈ നേരം അല്ലാഹുവിനോട് അടിമക്ക്
എന്തും ചോദിക്കാം. അവൻ ഉത്തരം നൽകും. ശേഷം പള്ളിയിലേക്ക് നടന്നുപോവണം. ഓരോ ചവിട്ടടിയും
നന്മയുടെ തൂക്കം കൂട്ടുകയും തിന്മയുടെ ആക്കം കുറക്കുകയും ചെയ്യും. നബി (സ്വ) പറയുന്നു:
ഒരുത്തൻ വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി നിസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെട്ടാൽ
അവന്റെ ഒരു ചവിട്ടടി ദോഷം മായ്ക്കുകയും മറ്റേ ചവിട്ടടി അല്ലാഹുവിങ്കൽ അവന്റെ സ്ഥാനം
ഉയർത്തുകയും ചെയ്യും. അങ്ങനെ ഓരോ ചവിട്ടടിയും ( ഹദീസ് മുസ്ലിം: 666). ശേഷം പൂർണ ബഹുമാനാദരവുകളോടെ തന്നെ അല്ലാഹുവിന്റെ
ഭവനമായ പള്ളിയിൽ പ്രവേശിക്കണം. പ്രവേശിക്കുമ്പോൾ കാരുണ്യത്തിന്റെ വാതായനങ്ങൾ തുറക്കാൻ
നാഥനോട് പ്രാർത്ഥിക്കണം: اللَّهُمَّ افْتَحْ
لي أبْوابَ رَحْمَتِكَ (ഹദീസ് മുസ്ലിം: 713).
പള്ളിയിൽ വെച്ച് സുബ്ഹിക്ക്
മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്‌ക്കാരം നിർവ്വഹിക്കണം. നബി (സ്വ) പറഞ്ഞിട്ടുണ്ട്: സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് ഈ ദുനിയാവും
അതിലുള്ള സകലതിനേക്കാളും ശ്രേഷ്ഠമാണ് (ഹദീസ് മുസ്ലിം: 725).
ഈ സമയത്തെ സുന്നത്ത് നിസ്‌ക്കാരം
തന്നെ ഇത്രമേൽ മഹത്തരമെങ്കിൽ ഫർള് നിസ്‌ക്കാരം അതിശ്രേഷ്ഠമെന്നതിൽ സന്ദേഹിക്കാനില്ലല്ലൊ.
അല്ലാഹു പറയുന്നു: സുബ്ഹ്
നിസ്‌ക്കാരവും മുറപോലെ നിർവ്വഹിക്കുക. നിശ്ചയമായും സുബ്ഹ് നിസ്‌ക്കാരം സമ്മേളനവസരമാകുന്നു
(ഖുർആൻ, സൂറത്തുൽ ഇസ്‌റാഅ് :78).
ആ സമയം രാത്രിയിലെയും പകലിലെയും മലക്കുകൾ ഒരുമിച്ചുകൂടുമെന്ന് നബി (സ്വ)
വ്യക്തമാക്കിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ) പറയുന്നു: ഒരുത്തൻ സുബ്ഹ് നിസ്‌ക്കരിച്ചാൽ അവൻ അല്ലാഹുവിന്റെ
ഉത്തരവാദിത്വത്തിലാണ് (ഹദീസ് മുസ്ലിം: 657). നിസ്‌ക്കാര ശേഷം ദിക്‌റിലും തസ്ബീഹിലും ഹംദിലും തക്ബീറിലും മുഴുകണം. നബി (സ്വ) പറയുന്നു: നിസ്‌ക്കരിച്ച ശേഷം
33 മൂന്നുപ്രാവശ്യം വീതം തസ്ബീഹും
ഹംദും തക്ബീറും ചൊല്ലുകയും നൂറാമതായി لا إلَهَ إِلاَّ اللهُ وَحْدَهُ لا شَرِيكَ لَهُ،
لَهُ المُلْكُ ؛ وَلَهُ الحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ചൊല്ലിയാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടും,
അവ കടലിലെ നുരപോലെ നിരന്തരമാണെങ്കിൽ പോലും (ഹദീസ്
മുസ്ലിം: 597).
നിസ്‌ക്കാര ശേഷം ആയത്തുൽ കുർസിയ്യ്
പാരായണം ചെയ്യൽ പ്രത്യേകം പുണ്യകരമാണ്. ഒരാൾ രാവിലെ ആയത്തുൽ കുർസിയ്യ് ഓതിയാൽ വൈകുന്നേരം
വരെ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലായിരിക്കും, വൈകുന്നേരം ഓതിയാൽ രാവിലെ വരെ അവൻ അല്ലാഹുവിന്റെ സ്ംരക്ഷണത്തിലായിരിക്കും.
ശേഷം സൂര്യൻ ഉദിക്കുവോളം ദിക്‌റിൽ
തുടരണം. നബി (സ്വ) പറയുന്നു: ഒരുത്തൻ ജമാഅത്തായി സുബ്ഹ് നിസ്‌ക്കരിക്കുകയും ശേഷം സൂര്യൻ
ഉദിക്കുവോളം ദൈവസ്മരണയിൽ കഴിയുകയും പിന്നെ രണ്ട്് റക്്അത്ത്് നിസ്‌ക്കരിക്കുകയും ചെയ്താൽ
അവനിക്ക് പൂർണ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലമുണ്ട്് (ഹദീസ് തുർമുദി: 586, ത്വബ്‌റാനി: 8/209)
രാവിലെ നേരത്തെ തന്നെ ജോലിക്കായി
പുറപ്പെടണം. നബി (സ്വ) അല്ലാഹുവിനോട് ഇങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ട് : അല്ലാഹുവേ.. എന്റെ
സമുദായത്തിന് നേരത്തെ ചെയ്യുന്ന കാര്യങ്ങളിൽ നീ ബർക്കത്ത്് ചെയ്യണമേ (ഹദീസ് അബൂദാവൂദ്
:2606, തുർമുദി: 1212, ഇബ്‌നു മാജ: 2236)
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ
എല്ലാം അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കണം. എന്നിട്ട് പ്രാർത്ഥിക്കണം: بِسْم اللَّهِ توكَّلْتُ عَلَى اللَّهِ
، ولا حوْلَ ولا قُوةَ إلاَّ بِاللَّهِ
ഇങ്ങനെ ചെയ്താൽ അവനോട് പറയപ്പെടും
നിനക്ക് ഇത് മതി, നീ സംരക്ഷിതനാണ്,
മാത്രമല്ല പിശാച് അവനിൽ നിന്ന് വിദൂരത്താവുകയും
ചെയ്യും. (ഹദീസ് അബൂദാവൂദ് :5095, തുർമുദി :3426)
പാപമോചനത്തിന്റെ പ്രധാന പ്രാർത്ഥനയായ
സയ്യിദുൽ ഇസ്തിഖ്ഫാർ തുടരെ തുടരെ ഉരുവിടണം:
اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ
أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ،
أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي
فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ
ളുഹാ നിസ്ക്കാരം പതിവാക്കുകയും ഫർള് നിസ്‌ക്കാരങ്ങൾ സമയാസമയം ജമാഅത്തായി
തന്നെ നിർവ്വഹിക്കുകയും വേണം. അല്ലാഹു പറയുന്നു: നിശ്ചയം നിസ്‌ക്കാരം സത്യവിശ്വാസികൾക്ക്
സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു (ഖുർആൻ, സൂറത്തുൽ നിസാഅ് :103).
സത്യവിശ്വാസി ഏതുനേരവും ദൈവസ്മരണയിലായിരിക്കണം...
കുടുംബത്തിലേക്ക്് ചെല്ലുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും, ഉറങ്ങുമ്പോഴും ഉണരുമ്പോഴും അങ്ങനെ സദാ..അതിന്റേതായ
ദിക്‌റുൽ ചൊല്ലണം. അങ്ങനെ ചെയ്താൽ പിശാചിന് തിന്മക്ക് അവസരമുണ്ടാവില്ല. പിശാചിന്റെ
അന്നത്തെ അത്തായവും വിരഹവും മുടങ്ങുകയും ചെയ്യും.
ഉറങ്ങുന്ന നേരം പ്രാർത്ഥിക്കണം:
بِاسْمِكَ رَبِّ وَضَعْتُ جَنْبِي وَبِكَ
أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا
بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
അടിമ വിഷമഘട്ടത്തിലും സന്തോഷഘട്ടത്തിലും
സ്രഷ്ടാവിനോട് നന്ദിയുള്ളവനാവണം. ദിക്‌റാണ് മനുഷ്യൻ ചെയ്യുന്ന സുകൃതങ്ങളിൽ ഏറ്റവും
എളുപ്പമായത്. ഇസ്തിഖ്ഫാറാണ് (പശ്ചാത്താപം) അവയിൽ പ്രധാനം. നബി (സ്വ) പറയുന്നു: തന്റെ
ഏടിൽ കൂടുതൽ പശ്ചാത്താപം ചെയ്തായി രേഖപ്പെടുത്തപ്പെട്ടവൻ എത്ര ഭാഗ്യവാൻ... (ഹദീസ് ഇബ്‌നു
മാജ: 3818 മുസ്വന്നഫ് :29446)
നബി (സ്വ) ദിവസവും എഴുപതിലധികം
പ്രാവശ്യം പാപമോചനം തേടുകയും തൗബ ചെയ്യുകയും ചെയ്തിരുന്നുവെന്ന് നബി തങ്ങൾ (സ്വ) തന്നെ
വ്യക്തമാക്കിയിട്ടുണ്ട് (ഹദീസ് ബുഖാരി :6307).
ജീവിതത്തിൽ لا حول ولا
قوة الّا بالله എന്ന ദിക്‌റും അധികരിപ്പിക്കണം.
സൗഭാഗ്യങ്ങളുടെ സ്വർഗഖനിയാണത്. അത് പതിവാക്കിയവന് അല്ലാഹു കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കും.
حسبي الله
ونعم الوكيل എന്ന ദിക് ർ അധികരിപ്പിച്ചാൽ
ഏതുഘട്ടത്തിലും അല്ലാഹു അവനിക്ക് സഹായമെത്തിക്കും. അപ്രകാരം നബി (സ്വ)യുടെ മേലിൽ സ്വലാത്തുകളും
അധികരിപ്പിക്കണം. ജീവിതത്തിലും ഉപജീവനത്തിലും ബർക്കത്തുണ്ടാവും. ഒരിക്കൽ പ്രമുഖ സ്വഹാബിവര്യൻ
ഉബയ്യ്ബ്‌നു കഅ്ബ് നബി (സ്വ)യോട് ചോദിച്ചു എല്ലാ പ്രാർത്ഥനയിലും അങ്ങക്ക് സ്വലാത്ത്
ചൊല്ലണോ. നബി (സ്വ) പറഞ്ഞു: അതെ, എന്നാൽ നിന്റെ ദുഖങ്ങൾക്ക്
ശമനമുണ്ടാവും , മോക്ഷവുമുണ്ടാവും
(ഹദീസ് തുർമുദി 2457).