യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ
മന്‍സൂര്‍ ഹുദവി കളനാട്
നു. നിങ്ങള്‍ ദോഷബാധയെ തൊട്ട് സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത് (സൂറത്തുല്‍ ബഖറ 183).
റമളാനിലെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലങ്ങളാണ് അല്ലാഹു വാഗ്‌ദാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ദിവ്യമാസത്തിലെ ധന്യനിമിഷങ്ങള്‍ സുകൃതങ്ങളില്‍ വിനിയോഗിക്കണമെന്ന് പരിശുദ്ധ ഇസ്ലാം മതം പ്രോത്സാഹിപ്പിക്കുന്നു. നബി (സ്വ) പറയുന്നു: റമളാന്‍ മാസം ആഗതമായാല്‍ ആദ്യ രാത്രി തന്നെ പിശാചുകളും ജിന്നുകളിലെ ധിക്കാരികളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. എല്ലാ നരക വാതിലുകളും അടക്കപ്പെടുകയും എല്ലാ സ്വര്‍ഗ വാതിലുകളും തുറക്കപ്പെടുകയും ചെയ്യും. മാത്രമല്ല, ഒരു വിളിയാളമുയരും: 'യേ നന്മ കൊതിക്കുന്ന ആളുകളേ നിങ്ങള്‍ മുന്നോട്ടു വരിക, തിന്മയില്‍ അഭിരമിക്കുന്നവരേ നിങ്ങള്‍ പിന്നോട്ടു പോവുക' (ഹദീസ് തുര്‍മുദി 682, ഇബ്‌നു മാജ 1642). ഇത് നോമ്പുകാര്‍ക്ക് അല്ലാഹുവിലേക്കുള്ള സാമീപ്യം സാധ്യമാക്കാനുള്ള വിളിയാളമാണ്. ഈ മാസമാസകലം സല്‍പ്രവൃത്തികള്‍ ചെയ്‌ത് വിശ്വാസികള്‍ ആ വിളിക്ക് ഉത്തരം ചെയ്യേണ്ടിയിരിക്കുന്നു. ഓരോ പുലരിയിലും സൂര്യന്‍ ഉദിക്കുമ്പോഴെല്ലാം അതിന്റെ ഇരു വശങ്ങളിലായി രണ്ടു മാലാഖമാര്‍ ഇറങ്ങി വന്ന് മനുഷ്യ ജിന്നുകളല്ലാത്ത സൃഷ്ടികളോട് നാഥനിലേക്ക് മുന്നിട്ടിറങ്ങണമെന്ന് വിളിച്ചുപറയുമെന്ന് നബി (സ്വ) അരുളിയിട്ടുണ്ട് (ഹദീസ് അഹ്മദ് 21721).
ആ ദൈവിക വിളിയാളത്തിനുള്ള പ്രതികരണം ആരാധനകള്‍ തന്നെയാണ്. ആ ആരാധനകളില്‍ പ്രാധാന്യമുള്ളത് സാഷ്ടാംഗവും കീഴ്‌വണക്കവുമുള്‍ക്കൊള്ളുന്ന നമസ്‌ക്കാരമാണ്. അല്ലാഹു പറയുന്നുണ്ട് : സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും സാഷ്ടാംഗം ചെയ്യുകയും (നമസ്‌ക്കരിക്കുകയും) അല്ലാഹുവിനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം (ഖുര്‍ആന്‍, സൂറത്തുല്‍ ഹജ്ജ് 77). നമസ്‌ക്കാരം ഇസ്ലാമികാരാധനകളിലെ മര്‍മ്മ ഘടകമാണ്. അത് നിലനിര്‍ത്തിയവനില്‍ മാത്രമേ ഇസ്ലാമികത കുടിക്കൊള്ളുന്നുള്ളൂ. അതിനെ തിരസ്‌ക്കരിച്ചവന്‍ സ്വയം നാശത്തിലേക്ക് വഴിതുറന്നവനാണ്. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) പറയുന്നു: എല്ലാ നമസ്‌ക്കാര സമയത്തും ഒരു വിളിയാളം വരും ഹേ മനുഷ്യരേ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌ക്കരിക്കുക, എന്നാല്‍ നിങ്ങളുടെ മനസ്സുകളില്‍ ആളിക്കൊണ്ടിരിക്കുന്ന ദോഷങ്ങളെ കെടുത്താനാവും. അങ്ങനെ അവര്‍ എഴുന്നേറ്റ് അംഗശുദ്ധി വരുത്തിയാല്‍ അവരുടെ തെറ്റുകുറ്റങ്ങള്‍ കൊഴിഞ്ഞുവീഴും. അവര്‍ നമസ്‌ക്കാരം നിര്‍വ്വഹിച്ചാല്‍ ദോഷങ്ങളൊക്കെ പൊറുക്കപ്പെടുകയും ചെയ്യും. രാത്രിയിലെ ഇശാ നമസ്‌്ക്കാരവും തഥൈവ. ഇശാ നമസ്‌ക്കാരം കഴിഞ്ഞ് പാപമോചിതരായായിരിക്കും അവര്‍ ഉറങ്ങുക (ഹദീസ്). നമസ്‌ക്കാരങ്ങള്‍ സമയാസമയങ്ങളില്‍ ജമാഅത്തായി നിര്‍വ്വഹിക്കണമെന്നാണ് പ്രവാചകാഹ്വാനം.
ദൈവസ്‌മരണ നടത്താനും ദൈവ വിളിയാളം വന്നിട്ടുണ്ട്. ദൈവസ്‌മരണ നടത്തുന്നവര്‍ക്ക് ശ്രേഷ്‌്‌ഠ പ്രതിഫലവും പാപമോചനവുമുണ്ടെന്ന് അല്ലാഹുവില്‍ നിന്ന് വിളിയാളം നടത്തുന്നവര്‍ അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്‌മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക (ഖുര്‍ആന്‍, സൂറത്തുല്‍ അഹ്‌്സാബ് 41, 42). നബി (സ്വ) പറയുന്നു: ദൈവ പ്രീതി മാത്രം കാംക്ഷിച്ചുക്കൊണ്ട്‌് കൂട്ടമായിരുന്ന് അല്ലാഹുവിനെ സ്‌്‌മരിക്കുന്നവരിലേക്ക്‌് ആകാശത്തില്‍ നിന്നൊരു വിളിയാളം വരും 'നിങ്ങള്‍ പാപസുരക്ഷിതരായി എഴുന്നേറ്റുക്കൊള്ളുക, നിശ്ചയം നിങ്ങളുടെ ദോഷങ്ങള്‍ക്ക് പകരം സല്‍ക്കര്‍മ്മങ്ങള്‍ കുറിക്കപ്പെട്ടിരിക്കുന്നു' (ഹദീസ് അഹ്മദ്‌് 12453). ഖുര്‍ആന്‍ പാരായണമാണ് ഏറ്റവും ഉല്‍കൃഷ്ടമായ ദൈവസ്‌മരണ. ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ പാരായണവും മഹത്തായ ആരാധനയാണല്ലൊ. ഖുര്‍ആന്‍ ഓതി വണ്ണമായ പ്രതിഫലാര്‍ഹരവണമെന്ന് ദൈവവിളിയാളവും പ്രവാചകാഹ്വാനവുമുണ്ട്.
നന്മയുടെ വഴിയില്‍ ദാനധര്‍മ്മം ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നുണ്ട്‌്. സത്യവിശ്വാസികളേ നാം നല്‍കിയ ധനത്തില്‍ നിന്ന് ചെലവ് ചെയ്യുക (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 254). ദാനധര്‍മ്മം ചെയ്യുന്നവന് അതിന്റെ ഇരട്ടികള്‍ കരഗതമാവുമെന്നും എണ്ണമറ്റ സൗഭാഗ്യങ്ങള്‍ വരുമെന്നും നബി (സ്വ) പഠിപ്പിക്കുന്നു.
ദൈവവിളിയാളത്തിന് ഉത്തരം നല്‍കിയവര്‍ വിത്യസ്‌ത സ്വര്‍ഗവാതിലുകളിലൂടെയാണ് ക്ഷണിക്കപ്പെടുക. നമസ്‌ക്കരിച്ചവര്‍ സ്വലാത്തിന്റെ വാതിലൂടെയും ദാനധര്‍മ്മം ചെയ്‌ത് അനുഗ്രഹീതരായവര്‍ സ്വദഖയുടെ വാതിലൂടെയും നോമ്പനുഷ്‌ഠിച്ചവര്‍ റയ്യാനെന്ന സ്വര്‍ഗത്തിന്റെ വാതിലൂടെയും വിളിക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം). സ്വര്‍ഗലോകത്ത്‌് നോമ്പനുഷ്‌ഠിച്ചവര്‍ക്ക്‌് മാത്രമായി ഒരു സ്വര്‍ഗമുണ്ട്, അതാണ് റയ്യാന്‍. അതില്‍ നോമ്പുകരല്ലാതെ വേറൊരാളും പ്രവേശിക്കുകയില്ല. സ്വര്‍ഗം പ്രവേശം നേടിയവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ദൈവദര്‍ശനം. സ്വര്‍ഗം സിദ്ധിച്ചവര്‍ക്ക് അല്ലാഹുവിനെ കാണാനുള്ള വിളിയാളമുണ്ടാവുമെന്ന് നബി (സ്വ) അരുള്‍ ചെയ്‌തിട്ടുമുണ്ട്. നോമ്പനുഷ്‌ഠിച്ചവരും ആ ദര്‍ശനഭാഗ്യം ലഭിച്ചവരില്‍പ്പെടും.
മന്‍സൂര്‍ ഹുദവി കളനാട്
തീയ്യതി: 18/05/2018
വിഷയം: ദൈവവിളിയാളം
ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളായ ഇസ്ലാം കാര്യങ്ങളിലെ നാലാമത്തേതാണ് റമളാന്‍ മാസത്തിലെ നോമ്പനുഷ്‌ഠാനം. നിര്‍ബന്ധവ്രതമാണ് റമളാനിലേത്. മുന്‍കാല പ്രവാചകസമുദായങ്ങള്‍ക്കും വ്രതമുണ്ടായിരുന്നു. ആ അനുഷ്‌ഠാനാചാരങ്ങളില്‍ ശ്രേഷ്‌ഠമാണ് പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ സമുദായത്തിന് പ്രത്യേകം നല്‍കപ്പെട്ട റമളാന്‍ വ്രതം. ഖുര്‍ആനിലൂടെ അല്ലാഹു തന്നെ വ്യക്തമാക്കുന്നുണ്ട് : സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍കാലക്കാര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്ബന്ധമാക്കപ്പെട്ടിരിക്കുന്റമളാനിലെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലങ്ങളാണ് അല്ലാഹു വാഗ്‌ദാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ദിവ്യമാസത്തിലെ ധന്യനിമിഷങ്ങള്‍ സുകൃതങ്ങളില്‍ വിനിയോഗിക്കണമെന്ന് പരിശുദ്ധ ഇസ്ലാം മതം പ്രോത്സാഹിപ്പിക്കുന്നു. നബി (സ്വ) പറയുന്നു: റമളാന്‍ മാസം ആഗതമായാല്‍ ആദ്യ രാത്രി തന്നെ പിശാചുകളും ജിന്നുകളിലെ ധിക്കാരികളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. എല്ലാ നരക വാതിലുകളും അടക്കപ്പെടുകയും എല്ലാ സ്വര്‍ഗ വാതിലുകളും തുറക്കപ്പെടുകയും ചെയ്യും. മാത്രമല്ല, ഒരു വിളിയാളമുയരും: 'യേ നന്മ കൊതിക്കുന്ന ആളുകളേ നിങ്ങള്‍ മുന്നോട്ടു വരിക, തിന്മയില്‍ അഭിരമിക്കുന്നവരേ നിങ്ങള്‍ പിന്നോട്ടു പോവുക' (ഹദീസ് തുര്‍മുദി 682, ഇബ്‌നു മാജ 1642). ഇത് നോമ്പുകാര്‍ക്ക് അല്ലാഹുവിലേക്കുള്ള സാമീപ്യം സാധ്യമാക്കാനുള്ള വിളിയാളമാണ്. ഈ മാസമാസകലം സല്‍പ്രവൃത്തികള്‍ ചെയ്‌ത് വിശ്വാസികള്‍ ആ വിളിക്ക് ഉത്തരം ചെയ്യേണ്ടിയിരിക്കുന്നു. ഓരോ പുലരിയിലും സൂര്യന്‍ ഉദിക്കുമ്പോഴെല്ലാം അതിന്റെ ഇരു വശങ്ങളിലായി രണ്ടു മാലാഖമാര്‍ ഇറങ്ങി വന്ന് മനുഷ്യ ജിന്നുകളല്ലാത്ത സൃഷ്ടികളോട് നാഥനിലേക്ക് മുന്നിട്ടിറങ്ങണമെന്ന് വിളിച്ചുപറയുമെന്ന് നബി (സ്വ) അരുളിയിട്ടുണ്ട് (ഹദീസ് അഹ്മദ് 21721).