യുഎഇ ജുമുഅ ഖുത്‌ബ പരിഭാഷ
മന്‍സൂര്‍ ഹുദവി കളനാട്
തീയ്യതി: 01/06/2018വിഷയം: ഖുനൂത്ത്
ദൈവാനുസരണ, ദൈവവണക്കം, ഭയഭക്തി എന്നൊക്കെയാണ് ഖുനൂത്തിന്റെ ഭാഷാര്‍ത്ഥം. ഖാനിത്ത് അഥവാ ഖുനൂത്ത് ചെയ്യുന്നവന്‍ എന്നര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പല സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. 'ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന് കീഴടങ്ങുന്നവരാണ്' എന്ന് വ്യക്തമാക്കുന്ന ഖുര്‍ആനിലെ സൂറത്തുറൂം 26ാം സൂക്തത്തില്‍ ഖാനിത്ത് എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മറ്റൊരു ഖുര്‍ആനിക സൂക്തത്തില്‍ കാണാം: 'ഞങ്ങളുടെ രക്ഷിതാവേ, നിശ്ചയമായും ഞങ്ങള്‍ സത്യവിശ്വാസം അവലംബിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നരകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നവരും ക്ഷമ കൈകൊള്ളുന്നവരും വിനയാനുസരണയുള്ളവരും (ഖാനിത്ത്) ധനം നല്ലവഴിക്ക് ചെലവ് ചെയ്യുന്നവരും രാവിന്റെ അന്ത്യ ദശകങ്ങളില്‍ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവരുമാണ് (സൂറത്തു ആലു ഇംറാന്‍ 16, 17).
ഇബ്രാഹിം നബി (അ)യെ പുകഴ്‌ത്തുന്നിടത്തും ഖുര്‍ആന്‍ ഖാനിത്ത് എന്ന് പറയുന്നുണ്ട്: നിശ്ചയമായും ഇബ്രാഹിം നബി ഒരു സമുദായമായിരുന്നു. അല്ലാഹുവിനു പരിപൂര്‍ണമായി കീഴ്‌പ്പെട്ട (ഖാനിത്ത്), നേര്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളുമായിരുന്നു (ഖുര്‍ആന്‍, സൂറത്തുന്നഹ്‌ല് 120). ഈസാ നബി (അ)യുടെ മാതാബ് മര്‍യം ബീബിയോട് അല്ലാഹു ഖുനൂത്ത് കല്‍പ്പിക്കുന്നുണ്ട് : ഓ മര്‍യം, നിങ്ങളുടെ റബ്ബിന് വഴിപ്പെടുകയും (ഖുനൂത്ത്) നമസ്‌ക്കരിക്കുന്നവരോടൊപ്പം നമസ്‌ക്കരിക്കുകയും ചെയ്യുക (ഖുര്‍ആന്‍, സൂറത്തു ആലു ഇംറാന്‍ 43). ഭയഭക്തിയുള്ള (ഖുനൂത്ത്‌്‌്) നമസ്‌ക്കാരമാണ് ഏറ്റവും ശ്രേഷ്‌ഠ നമസ്‌ക്കാരമെന്ന് നബി (സ്വ) അരുള്‍ ചെയ്‌തിട്ടുണ്ട് (ഹദീസ് മുസ്ലിം).
ഇസ്ലാമികാരാധനകളില്‍, നമസ്‌ക്കാരത്തിലെ സവിശേഷമായ പ്രാര്‍ത്ഥനയാണ് ഖുനൂത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. നബി (സ്വ) നമസ്‌ക്കാരത്തില്‍ ദീര്‍ഘനേരം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നു. നമസ്‌ക്കാരത്തില്‍ ഖാനിത്തീങ്ങളായി നില്‍ക്കണമെന്നാണ് ഖുര്‍ആനിലൂടെ അല്ലാഹു കല്‍പ്പിക്കുന്നത് (സൂറത്തുല്‍ ബഖറ 238). നമസ്‌ക്കാരത്തിലെ അവസാന റക്‌അത്തിലെ ഇഅ്‌തിദാലിലാണ് ഖുനൂത്ത് ചൊല്ലേണ്ടത്. (നമസ്‌ക്കാര ഖുനൂത്തിന്റെ കാര്യത്തില്‍ നാല് മദ്‌ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫിഈ കര്‍മ്മധാര പ്രകാരം എല്ലാ സുബ്‌ഹ് നമസ്‌ക്കാരത്തിലും റമളാനിലെ രണ്ടാം പകുതിയിലെ വിത്‌ര്‍ നമസ്‌ക്കാരത്തിലും ഖുനൂത്ത് സുന്നത്താണ്. അബ്‌ആള്‍ സുന്നത്തുകളില്‍പ്പെട്ട ഖുനൂത്ത് നമസ്‌ക്കാരത്തില്‍ മറന്നാല്‍ സഹ്‌വിന്റെ സുജൂദ് ചെയ്‌താല്‍ പരിഹരിക്കപ്പെടും. മാലികി മദ്‌ഹബ് പ്രകാരം സുബ്‌ഹ് നമസ്‌ക്കാരത്തില്‍ മാത്രമാണ് ഖുനൂത്ത് സുന്നത്തുള്ളത്. ഹനഫീ മദ്‌ഹബിലും ഹമ്പലി മദ്‌ഹബിലും ദിവസവും വിത്‌ര്‍ നമസ്‌ക്കാരത്തില്‍ ഖുനൂത്ത് സുന്നത്തുണ്ട്, സുബ്‌ഹ് നമസ്‌ക്കാരത്തില്‍ സുന്നത്തില്ല. വല്ല വിപത്തോ ഭീതികരമായ സംഭവവികാസമോ ഉണ്ടായാല്‍ അത്‌്‌് ഇല്ലാതാക്കല്‍ തേടിക്കൊണ്ടുള്ള ഖുനൂത്തു ന്നാസില നമസ്‌ക്കാരത്തില്‍ സുന്നത്താണ്).
ഖുനൂത്തിന് പ്രത്യേക പ്രാര്‍ത്ഥനാപദം നിര്‍ണിതമല്ലെങ്കിലും ഹസന്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലൂടെ നബി (സ്വ) പഠിപ്പിക്കുന്ന 'അല്ലാഹുമ്മഹ്‌്ദിനീ പീമന്‍ ഹദയ്‌ത്' എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയാണ് പ്രബലമായും നിര്‍വ്വഹിക്കപ്പെടുന്നത്. ആ ഹദീസ് അബൂ ദാവൂദ് 1425, തുര്‍മുദി 464, നസാഈ 1745, ഇബ്‌നുമാജ 1178 എന്നിങ്ങനെ റിപ്പോര്‍ട്ടുകളുണ്ട്. പ്രസ്‌തുത ഖുനൂത്തില്‍ അഞ്ചു കാര്യങ്ങളാണ് തേടുന്നത്. സന്മാര്‍ഗം, ആരോഗ്യം, രക്ഷകര്‍തൃത്വം, ബര്‍ക്കത്ത്, സംരക്ഷണം എന്നിവയാണ്. അല്ലാഹുവിനെ സ്‌തുതിച്ചുകൊണ്ടുള്ള കീര്‍ത്തനങ്ങളുമുണ്ട്. ഖുനൂത്തിന്റെ അവസാനം നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ പ്രത്യേകം സുന്നത്താണ്.
ആ പ്രാര്‍ത്ഥനയുടെ സാരം ഇങ്ങനെ ഗ്രഹിക്കാം: "അല്ലാഹുവേ, നീ സന്മാര്‍ഗത്തിലാക്കിയവരുടെ കൂട്ടത്തില്‍ എന്നെയും സന്മാര്‍ഗത്തിലാക്കണമേ. നീ ആരോഗ്യം നല്‍കിയവരുടെ കൂട്ടത്തില്‍ എനിക്കും നീ ആരോഗ്യം നല്‍കണമേ. നീ രക്ഷാകര്‍തൃത്വം ഏറ്റെടുത്തവരുടെ കൂട്ടത്തില്‍ എന്റെ രക്ഷാകര്‍തൃത്വവും ഏറ്റെടുക്കണമേ. നീ നല്‍കിയതില്‍ നീ എനിക്ക് ബര്‍ക്കത്ത്‌് നല്‍കണമേ. നീ വിധിച്ചതിന്റെ തിന്മയില്‍ നിന്ന്
.