യുഎഇ ജുമുഅ ഖുതുബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 09/07/2021
വിഷയം: ദുൽഹിജ്ജയിലെ പത്തു ദിനങ്ങൾ
പുണ്യമാസമായ ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ പാവനമാണ്.
ആ പത്തു രാവുകൾ മഹത്തരമാണ്. അല്ലാഹു അവയെ സത്യം ചെയ്ത് ഖുർആനിൽ പറഞ്ഞിട്ടുണ്ട്:
''പ്രഭാതം, പത്ത് രാത്രികൾ, ഇരട്ടയും ഒറ്റയും, സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന രാത്രി എന്നിവ തന്നെ സത്യം.. ഇവയിൽ ബുദ്ധിമാന്മാർക്ക് പര്യാപ്തമായ ശപഥമുണ്ടോ'' (ഖുർആൻ: സൂറത്തുൽ ഫജ്ർ 1,5)
ദുൻയാവിലെ ദിനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ് ഈ പത്തു ദിവസങ്ങൾ. ഈ ദിവസങ്ങളിൽ ആരാധനകളും മറ്റു സൽക്കർമ്മങ്ങളും ചെയ്ത് സത്യവിശ്വാസി മുതലാക്കേണ്ടതാണ്.
'ഈ പത്തുദിനങ്ങളിലെ സൽക്കർമ്മങ്ങളാണ് മറ്റു ദിനങ്ങളേക്കാൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടം'' (ഹദീസ് തുർമുദി 757)
പൂർവ്വസൂരികളെല്ലാം ഈ ദിനങ്ങളിൽ ഖുർആൻ പാരായണം, ദിക്‌റുകൾ, തക്ബീർ, സുന്നത്ത് നമസ്‌ക്കാരങ്ങൾ, ദാനധർമ്മങ്ങൾ, പ്രാർത്ഥനകൾ അധികരിപ്പിക്കുകയും, വ്രതമനുഷ്ഠിക്കുകയും ചെയ്യുമായിരുന്നു
വിശുദ്ധ ഖുർആൻ സൂറത്തുൽ ഹജ്ജ് 28ാം സൂക്തത്തിൽ അല്ലാഹു നിർണിത നാളുകളിലുള്ള ബലിയറവിനെ പരാമർശിക്കുന്നുണ്ട്. ആ നാളുകൾ ദുൽഹിജ്ജ മാസത്തെ ദശദിനങ്ങളെന്നാണ് ഖുർആൻ പണ്ഡിതൻ കൂടിയായ ഇബ്‌നു അബ്ബാസ് (റ) അഭിപ്രായപ്പെട്ടിരിക്കുന്നത്.
അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരവും പ്രിയങ്കരവുമായ ഈ ദിനങ്ങളിൽ തഹ്‌ലീൽ, തക്ബീർ, തഹ്മീദ് എന്നിവ അധികരിപ്പിക്കണമെന്നും നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് അഹ്്മദ് 5575).
ഈ ങ്ങളിലും രാവുകളിലും ശരീരം ആരാധനകളാൽ സജീവമാകണം. നാവ് ദിക്‌റുകളാൽ ചലിച്ചുകൊണ്ടിരിക്കണം. നിരന്തരം ചെയ്തുത കൊണ്ടിരിക്കേണ്ട കാര്യമെന്തെന്ന് ചോദിച്ചയാളോട് ദൈവസ്മരണകളായ ദിക്‌റുകൾ ഉരുവിട്ടുകൊണ്ട് നാവിനെ ഓജസ്സുറ്റതാക്കണമെന്നാണ് നബി (സ്വ) ഉപദേശിച്ചത് (ഹദീസ് തുർമുദി 3375, ഇബ്‌നു മാജ 3793).

