യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 13/08/2021
വിഷയം: അർഹതപ്പെ'വരെ അംഗീകരിക്കണം
ആരാധനക്ക് അർഹനായ സർവ്വശക്തനായ അല്ലാഹുവാണ് സകല സൽഗുണങ്ങളും ശ്രേഷ്ഠതകളും ഉടയവൻ. എല്ലാ വിധ ഔദാര്യങ്ങളും അവനിൽ നിുള്ളതാണ്. ജീവൻ നൽകിയതും ജീവിതോപാധികൾ സാധ്യമാക്കിയതും അവൻ ത.െ ആകാശ ഭൂമികൾ അടങ്കലുള്ള പ്രപഞ്ചത്തെ വിധാനിക്കുകയും ചെയ്തി'ുണ്ട്്്. മാത്രമല്ല, നമ്മെ സത്യവിശ്വാസികളാക്കി അനുഗ്രഹിക്കുകയും ചെയ്തു. പ്രത്യക്ഷത്തിലും അല്ലാതെയും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു. 'അവൻ മനുഷ്യരോട് ഔദാര്യവാനാണ്' (സൂറത്തുൽ ബഖറ 243). 'മഹത്തായ ഉദാരനേ്രത അല്ലാഹു' (സൂറത്തു ആലു ഇംറാൻ 74). അവൻ നമ്മുക്കേകിയ അനന്തമായ അനുഗ്രഹങ്ങളെ അംഗീകരിച്ചു കൊണ്ട് അവന്റെ ദൈവാസ്തിക്യം മാനിക്കൽ മനുഷ്യന്റെ അടിസ്ഥാന ബാധ്യതയാണ്.
കണ്ണിമ വെ'ും മുമ്പായി ബൽക്കീസ് രാജ്ഞിയുടെ സിംഹാസനം വമ്പൻ ജി് തന്റെ മുമ്പിലെത്തിച്ചപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്തെ വാഴ്ത്തി പറയുകയായിരുു സുലൈമാൻ നബി (അ). അക്കാര്യം സൂറത്തുംലിൽ വിവരിക്കുുണ്ട്. അല്ലാഹു സർവ്വ അനുഗ്രഹങ്ങളുടെയും ഐശ്വര്യങ്ങളുടെയും അർഹനെ് നബി (സ്വ) പ്രാർത്ഥനകളിൽ വാഴ്ത്തി പറഞ്ഞി'ുണ്ട്് (ഹദീസ് നസാഈ 1339). ഓരോ അർഹതകളെയും മാനിക്കാനും അർഹരെ ബഹുമാനിക്കാനും അല്ലാഹു ത െപറഞ്ഞി'ുണ്ട്്. പ്രഥമമായി നാം അല്ലാഹുവിനെയും തിരു ദൂതർ നബി (സ്വ)യെമാണ് മാനിക്കേണ്ടത്.
ജീവിത ബന്ധങ്ങളിൽ മനുഷ്യർ ആദ്യമായി മാനിക്കേണ്ടത് മാതൃത്വത്തെയും പിതൃത്വത്തെയുമാണ്. മാതാപിതാക്കളാണല്ലൊ ജീവിത വഴിയിലെ രക്ഷിതാക്കൾ. ഇബ്രാഹിം നബി (അ) മാതാപിതാക്കൾക്ക്് പാപമോക്ഷമേകാൻ നാഥനോട് പ്രാർത്ഥിക്കുത് ഖുർആനിലുണ്ട് (സൂറത്തു ഇബ്രാഹിം 41). യൂസുഫ് നബി (അ)യുടെ സ്ഥാനവും മാനവും സഹോദരങ്ങൾ അംഗീകരിക്കുതും ചരിത്രത്തിൽ കാണാം. അവർ യൂസുഫ് നബി (അ) യോട് പറയുകയുണ്ടായി: അല്ലാഹു ത െശപഥം, അവൻ താങ്കളെ ഞങ്ങളെക്കാൾ ഉൽകൃഷ്ടനാക്കിയിരിക്കുു (സൂറത്തു യൂസുഫ് 91).
ഭാര്യഭർത്താക്കന്മാർ പരസ്പരം ബഹുമാനിക്കുമ്പോഴാണ് ദാമ്പത്യം സ്‌നേഹപൂർണമാകുതും കുടുംബം സന്തുഷടമാകുതും. നബി (സ്വ) പ്രിയ പത്‌നി ഖദീജാ (റ)യെ ഇടക്കിടക്ക് വാഴ്്ത്തിപ്പറയുമായിരുു. ഭാര്യയുടെ ഉദാര മനസ്‌കതയയും സ്വഭാവ മഹിമയും എടുത്തു പറയുമായിരുു: ഏവരും എ െഅവിശ്വസിച്ചപ്പോൾ ഖദീജയാണ് വിശ്വസിച്ചത്, ജനം ബഹിഷ്‌ക്കരിച്ചപ്പോൾ ഖദീജയാണ് ധനം വിനിയോഗിച്ചത് (ഹദീസ് അഹ്മദ് 24864). സതീർത്ഥരെയും സുഹൃത്തുക്കളെയും മാനിക്കണം. ദൈവ ഭയഭക്തിയാണ് അവരോടുള്ള ബഹുമാനത്തിന്റെ മാനദണ്ഡം. അബൂബക്കർ സിദ്ധീഖ് (റ) ആയിരുു നബി (സ്വ) യുടെ ഏറ്റവും അടുത്ത കൂ'ുകാരൻ. ആ സഹവാസത്തെയും സൗഹൃദത്തെയും നബി (സ്വ) ഏറെ പ്രകീർത്തിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തി'ുണ്ട് (ഹദീസ് മുസ്ലിം 2382).
നന്മ ചെയ്തവരെയും സാമൂഹ്യ സേവനം നടത്തിയവരെയും മാനിക്കലും ബഹുമാനിക്കലും മനുഷ്യന്റെ കടപ്പാടാണ്. മൂസാ നബി (അ) ശുഐബ് നബി (അ)യുടെ മക്കൾക്ക് വെള്ളം കോരാൻ സഹായിച്ച കാര്യം അതിലൊരു മകൾ പിതാവിനോട് വിവരിച്ചത് രണ്ടു വിശേഷ ഗുണങ്ങൾ മാനിച്ചുകൊണ്ടാണ്. 'ബാപ്പാ, ഇദ്ദേഹത്തെ നിങ്ങൾ കൂലിക്കാരനായി നിശ്ചയിച്ചോളൂ. താങ്കൾ കൂലിക്കാരനായി നിശ്ചയിക്കുവരിൽ ഉദാത്തൻ ശക്തനും വിശ്വസ്തനുമായവനത്രേ' (സൂറത്തു ഖസ്വസ് 26).
യുഎഇ എല്ലാ രംഗത്തും നേ'ങ്ങൾ നേടി വേറി'ിരിക്കുകയാണ്. ഈ രാജ്യത്തിന്റെ നിസ്തുലമായ സേവനങ്ങളെയും മികവുകളെയും അംഗീകരിക്കാനും മാനിക്കാനും ഈ മണ്ണിൽ വസിക്കു ഓരോർത്തരും കടപ്പെ'ിരിക്കുു.

