അധ്വാനിക്കുന്നത്‌ അന്തസ്സാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 17/09/2021

വിഷയം: അധ്വാനം ഒരു ജീവിത സന്ദേശം

മനുഷ്യന്റെ അധ്വാനം അവനിക്ക് അന്തസ്സും ആത്മാഭിമാനവുമാണ്. അധ്വാനിക്കുന്നവൻ സ്വന്തത്തെയും കുടുംബത്തെയുമാണ് പരിപാലിക്കുന്നത്. അതു വഴി നാടിനും സമൂഹത്തിനും മുതൽകൂട്ടാവുകയും ചെയ്യുന്നു. ആളുകൾ അവനെ ബഹുമാനിക്കുകയും അല്ലാഹു അവനിൽ കൃപ ചൊരിയുകയും ചെയ്യും. കാരണം ജഗനിയന്താവായ അല്ലാഹു മനുഷ്യർക്ക് ഭൂമി വിധാനിച്ചു നൽകിയിരിക്കുന്നത് അതിന്റെ ഓരോ ഭാഗങ്ങളിലും കഠിനാധ്വാനം ചെയ്ത് നിർമാണാത്മക പ്രവർത്തനങ്ങൾ ചെയ്യാനും നല്ല സംസ്‌കാരങ്ങൾ പണിയാനുമാണ്. അല്ലാഹു പറയുന്നു: ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തി തന്നത് അല്ലാഹുവാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക (സൂറത്തുൽ മുൽക് 15).

ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും അധ്വാനിക്കുന്ന ഒരു പുരുഷനെ കണ്ട നബി (സ്വ) പറയുകയുണ്ടായി: ഇയാൾ സ്വന്തത്തിന് ഉപജീവിക്കാനായി അധ്വാനിക്കാൻ പുറപ്പെട്ടതാണെങ്കിൽ അവൻ അല്ലാഹുവിന്റെ മാർഗത്തിലാണ്. തന്റെ ചെറിയ മക്കൾക്കയി അധ്വാനിക്കാൻ പുറപ്പെട്ടതാണെങ്കിലും അവൻ അല്ലാഹുവിന്റെ മാർഗത്തിലാണ്. തന്റെ വാർദ്ധക്യമുള്ള മാതാപിതാക്കൾക്കായി അധ്വാനിക്കാൻ പുറപ്പെട്ടതാണെങ്കിലും അവന്റെ അല്ലാഹുവിന്റെ മാർഗത്തിലാണ് (മുഅ്ജമുൽ കബീർ, ത്വബ്‌റാനി 129/19).

ഒരാൾ തൊഴിലിലേർപ്പെടുമ്പോഴും സമ്പാദിക്കുമ്പോഴുമെല്ലാം അതിന്റെ ഗുണങ്ങൾ കിട്ടുന്നത് മക്കൾക്കും കുടുംബക്കാർക്കുമാണ്. അദ്വാനത്തിന്റെ സമ്പാദ്യത്തിൽ നിന്നായിരിക്കും ആശ്രിതരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും ആരോഗ്യം പരിപാലിക്കുന്നതും വിദ്യാഭ്യാസം നൽകുന്നതുമെല്ലാം. അദ്വാനത്തിലൂടെ സമ്പാദിച്ച് ജീവിക്കുന്ന കുടുംബം സമൂഹത്തിന് നല്ല മാതൃകയാണ് നൽകുന്നത്. സമൂഹത്തിനും സംസ്‌കാരത്തിനും പിൻബലമേകുന്നവരാണ് അദ്വാനിക്കുന്ന കൂട്ടർ. ഓരോ രംഗങ്ങളിലും തൊഴിൽ ചെയ്യുന്നവർ തങ്ങളുടെ ബുദ്ധി കൊണ്ടോ ശരീരം കൊണ്ടോ നാടിനും നാടിൽ വസിക്കുന്നവർക്കും നന്മ വരുത്തുന്നവരാണ്. അവരുടെ പ്രവർത്തനങ്ങളും നിർദേശങ്ങളും സമൂഹത്തിലെ ഓരോ അംഗത്തിനും ഗുണം ചെയ്യുന്നതായേക്കാം. അവരുടെ ക്രിയാത്മകവും നിർമാണാത്മകവുമായ ചെയ്തികൾ സമൂഹത്തിന്റെ യശസ്സ് തന്നെ ഉയർത്തുന്നതായേക്കാം.

ഉപകാര പ്രദമായ ജോലി ജീവിതത്തിന് നല്ലൊരു സന്ദേശമാണ്. ആവതുള്ളതുള്ള കാലത്തോളം അധ്വാന ശീലം നിലനിർത്തി മറ്റുള്ളവർക്ക് സന്തോഷം നൽകണം. അന്ത്യനാൾ സമയത്ത് പോലും ഒരാളുടെ കയ്യിൽ ഒരു ചെടി തണ്ടുണ്ടെങ്കിൽ പറ്റുമെങ്കിൽ അത് നട്ടുകൊള്ളട്ടെയെന്നാണ് നബി (സ്വ) നൽകുന്ന അധ്വാന പാഠം (ഹദീസ് ബുഖാരി, അദബുൽ മുഫ്‌റദ് 479, അഹ്‌മദ് 13322).

നാട് എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. ഓരോ വ്യക്തിയും നാടിന്റെ സംസ്‌കാരത്തിനും ഉന്നതിക്കും കഴിയുന്ന രീതിയിലുള്ള അധ്വാനങ്ങൾ ചെയ്യേണ്ടതാണ്.


back to top