യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 20/05/2022
വിഷയം: മർഹൂം ശൈഖ് ഖലീഫ ബ്‌നു സായിദ്
എല്ലാവരും മരിക്കും. സ്രഷ്ടാവായ അല്ലാഹുവിന് മാത്രമാണ് ശാശ്വതത്വം. ഓരോ മരണവും നാം ഉൾക്കൊണ്ടേണ്ടിയിരിക്കുന്നു. ക്ഷമയാണ് സത്യവിശ്വാസിയുടെ മുഖമുദ്ര. അല്ലാഹു പറയുന്നുണ്ട്: വല്ല വിപത്തും സംഭവിക്കുമ്പോൾ 'ഞങ്ങൾ അല്ലാഹുവിന്നുള്ളവരും അവങ്കലിലേക്കു മടങ്ങുന്നവരുമാണ്' (ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഹൂൻ) എന്നു പറയുന്ന ക്ഷമാശീലർക്ക് താങ്കൾ ശുഭവാർത്തയറിയിക്കുക (സൂറത്തുൽ ബഖറ 155, 156).
യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബ്‌നു സായിദ് ആലു നഹ്യാൻ അല്ലാഹുവിന്റെ അലംഘനീയ വിധി പ്രകാരം അവനിലേക്ക് മടങ്ങിയിരിക്കുന്നു. നാഥൻ അദ്ദേഹത്തിന് സ്വർഗീയാരാമം നൽകി അനുഗ്രഹിക്കട്ടെ. ഈ നാടിന്റെ യുക്തിമാനായ ഭരണാധികാരിയിരുന്നു അദ്ദേഹം. ജനതയിലെ ഓരോ അംഗത്തിനും കരുണാമയനായ പിതാവ് കണക്കെയുമായിരുന്നു. ഉത്തരവാദിത്വങ്ങൾ വളരെ ഭംഗിയായി നിർവ്വഹിച്ച ശൈഖ് നാടിന്റെ വികസനവും നാടിൽ വസിക്കുന്നവരുടെ ക്ഷേമവും ഉറപ്പുവരുത്തുന്നതിൽ തന്റെ പ്രിയ പിതാവ് ഈ നാടിന്റെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബ്‌നു സുൽത്താനെയും ശൈഖ് റാഷിദ് ബ്്‌നു സഈദിനെ പോലുള്ള മറ്റു മുൻഗാമികളെയും മാതൃകയാക്കുകയായിരുന്നു. സ്വദേശികളും വിദേശികളുമെല്ലാം അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വികാരനിർഭരമായും പ്രാർത്ഥനാപൂർവ്വവുമാണ് ശൈഖിനെ ജനത യാത്രയയച്ചത്.
ഉൽകൃഷ്ഠ സ്വഭാവത്തിനുടമയായിരുന്നു ശൈഖ് ഖലീഫ. ഓരോത്തരോടും തന്റെ സ്വഭാവ മഹിമകൊണ്ട് മാനസികാടുപ്പം പുലർത്തുന്നവരായിരുന്നു. സ്വഭാവ ശ്രേഷ്ഠാരണല്ലൊ അന്ത്യനാളിൽ നബി (സ്വ)യോടൊപ്പം സദസ്സിൽ അടുത്തിരിക്കുന്നവരും തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും (ഹദീസ് തുർമുദി 2018).
നീതിമാനായ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. യുഎഇയുടെ മണ്ണിലും വിണ്ണിലും ആ നീതി പ്രവഹിക്കുന്നത് കാണാം. അതു കൊണ്ടാണ് രാജ്യത്ത്് ഏവരും ഗോത്ര മത രാജ്യ എന്നിങ്ങനെയുള്ള സർവ്വ വൈവിധ്യങ്ങളോടൊപ്പം സമാധാനമായി ജീവിക്കുന്നത്. അന്ത്യനാളിൽ ഒരു തണലുമില്ലാത്ത നേരത്ത് ദൈവ സിംഹാസനത്തിന്റെ തണൽ ലഭിക്കുന്ന ഏഴു കൂട്ടരിൽ നീതിമാനായ ഭരണാധികാരിയുമുമുണ്ടല്ലൊ (ഹദീസ് ബുഖാരി, മുസ്ലിം).
സാംസ്‌കാരിക മാനവിക പ്രവർത്തനങ്ങളും ആതുര സ്വാന്തന സേവനങ്ങളും ചെയ്യാൻ ശൈഖ് എന്നും മുൻപന്തിയിലുണ്ടായിരുന്നു. ഒട്ടനവധി മസ്ജിദുകളും ആശുപത്രികളും നിർമിച്ചു നൽകിട്ടുണ്ട്്്. അനവധി സ്‌കുളുകളും സർവകലാശാലകളും സ്ഥാപിച്ചിട്ടുണ്ട്്്. അനേകം പുതിയ പുതിയ നഗരങ്ങളും സ്ഥാപനങ്ങളും വ്യവസ്ഥപ്പെടുത്തുകയുമുണ്ടായി.
നല്ല ജനോപകാരിയായിരുന്നു. ജനങ്ങളോട്് മയത്തിലും കരുണയിലുമായിരുന്നു ഇടപെട്ടിരുന്നത്. കരുണ കാണിക്കുന്നവരോട് കാരുണ്യകേദാരമായ അല്ലാഹുവും കരുണ കാണിക്കുമെന്നാണല്ലൊ നബി (സ്വ) തങ്ങൾ പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4941, തുർമുദി 1924). ശൈഖ് നാട്ടിലും അന്യ നാടുകളിലുമായി ഒത്തിരി സഹായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്്്. അവയെല്ലാം അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളായി നിലനിൽക്കുമെന്ന് തീർച്ച.
*****************************************************
യുഎഇയുടെ പുതിയ നായകനായി മുഹമ്മദ് ബ്‌നു സായിദ് ആലു നഹ്യാൻ അവരോധിതനായിരിക്കുകയാണ്. വലിയൊരു അനുഗ്രഹമാണ്. അല്ലാഹുവിന് സർവ്വ സ്തുതി. അനുഗ്രഹമായി നിങ്ങൾക്ക് എന്തൊക്കെയുണ്ടോ അവയത്രയും അല്ലാഹുവിങ്കൽ നിന്നുള്ളതത്രെ (സൂറത്തു ന്നഹ്‌ല്് 53). സർവ്വസമ്മതനായ ശൈഖ് മുഹമ്മദിന് പുതിയ ദൗത്യത്തിൽ സൗഭാഗ്യങ്ങൾ ആശംസിക്കാം, പ്രാർത്ഥിക്കാം. പ്രമുഖ പണ്ഡിതനായ ഫുളൈൽ ബ്‌നു ഇയാള്്് (റ) പറഞ്ഞത് എനിക്കൊരു വരം (ഉത്തരം നൽകപ്പെടുന്ന പ്രാർത്ഥന) നൽകപ്പെടുമായിരുന്നെങ്കിൽ ഞാനത് ഭരണാധികാരിക്കായി നീക്കിവെക്കുമായിരുന്നു എന്നാണ്.

