മനുഷ്യപ്രകൃതം ശുദ്ധപ്രകൃതം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്‌

തീയ്യതി: 15/07/2022

വിഷയം: അല്ലാഹു നൽകിയ പ്രകൃതം മാറ്റികളിക്കരുത്

സൂറത്തു റൂം 30ാം സൂക്തത്തിൽ കാണാം: 'ഋജുമനസ്‌കനായി സ്വന്തത്തെ ദീനിന്നു നേരെ അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തിൽ പ്രതിഷ്ഠിക്കുക. അവന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു ഭേദഗതിയുമുണ്ടാവില്ല. അതേ്രത നേർക്കുനേരെയുള്ള മതം. പക്ഷേ, മിക്കവരും യാഥാർത്ഥ്യം ഗ്രഹിക്കുന്നില്ല'. പ്രസ്തുത ആയത്തിലൂടെ അല്ലാഹു മനുഷ്യരോട് സത്യമതത്തിൽ അടിയുറച്ച് അല്ലാഹു സൃഷ്ടിച്ച പ്രകാരമുള്ള മനുഷ്യപ്രകൃതം കാത്തുസൂക്ഷിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. സൃഷ്ടിപ്പിൽ അല്ലാഹു മനുഷ്യരെ വ്യവസ്ഥപ്പെടുത്തിയ പ്രകാരമുള്ള സംശുദ്ധമായ പ്രകൃതത്തിന് കോട്ടം വരാതെ ജീവിതം മുന്നോട്ടു നയിക്കണമെന്നതാണ് സാരം.

അല്ലാഹു പറയുന്നു: ആണും പെണ്ണുമായ ജോടികളെ അവനാണ് സൃഷ്ടിച്ചത് (സൂറത്തുന്നജ്മ് 45). ആണിനും പെണിനും വെവ്വേറെ പ്രത്യേക പ്രകൃതങ്ങളാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.  ഓരോ ലിംഗവിഭാഗത്തെയും അവർക്ക് അനുയോച്യമായ ശരീരത്തിനും പ്രകൃതിക്കും അനുസരിച്ചുള്ള പ്രത്യേകതകളുണ്ട്. ഓരോർത്തരും അവരുടേതായ ഭാഗധേയം പരിപൂർണമായി നിർവ്വഹിക്കാനാണത്. അല്ലാഹു പറയുന്നു: ചിലരെക്കാൾ മറ്റുചിലർക്ക് അല്ലാഹു നൽകിയ ഔദാര്യം സ്വന്തമാക്കാൻ നിങ്ങൾ വ്യാമോഹിക്കരുത് (സൂറത്തുന്നിസാഅ് 32). 

ആൺപെൺ ചേർച്ചക്ക് അല്ലാഹു ഉണ്ടാക്കിവെച്ച പവിത്രമായ കരാറാണ് വിവാഹം. മാനുഷികമായ പ്രകൃതമാണത്. ദൈവികമായ ചിട്ടയുമാണ്. മനുഷ്യർക്ക് സ്വന്തം വർഗത്തിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചുതന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് (സൂറത്തുറൂം 21). ദൈവികമായ ഈ ശൈലിയോട് എതിർചെയ്യുന്നത് പൈശാചികതയാണ്, മാനുഷികതയോടുള്ള വെല്ലുവിളിയുമാണ്. മനുഷ്യരെല്ലാവരെയും തെറ്റുകളിൽപെടാത്ത ശുദ്ധരായാണ് സൃഷ്ടിച്ചതെന്നും പിശാചുക്കളാണ് അവരെ ആ പ്രകൃതത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതെന്നും അല്ലാഹു പറഞ്ഞതായി നബി (സ്വ) വിവരിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 2865).

മനുഷ്യരോട് ഉത്തരവ് പുറപ്പെടുവിച്ച് അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തിപ്പിക്കുമെന്ന് ഇബ്ലീസ് പറയുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട് (സൂറത്തുന്നിസാഅ് 119). മക്കളെ ഇസ്ലാമിന്റെ സംശുദ്ധ പ്രകൃതത്തിൽ തന്നെ വളർത്തൽ മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ആൺമക്കളെ പൗരുഷെേത്താടെ വാർത്തെടുക്കണം, പെൺമക്കളെ സ്‌ത്രൈണ സ്വത്വത്തിൽ രൂപപ്പെടുത്തണം. ഇടക്ക് ബാഹ്യ വ്യതിചലനങ്ങൾക്ക് ഇടവരുത്തരുത്. അല്ലാഹു പറയുന്നുണ്ട്: പുരുഷന്മാർ പ്രവർത്തിച്ചതിൽ നിന്ന് അവർക്കും സ്ത്രീകൾ പ്രവർത്തിച്ചതിൽ നിന്ന് അവർക്കുമുണ്ടാകും (സൂറത്തുന്നിസാഅ് 32).


back to top