ഒഴിവുസമയങ്ങളെ ഒഴിവാക്കരുത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 22/07/2022

വിഷയം: സമയം വിലപ്പെട്ടതാണ്

അല്ലാഹു മനുഷ്യനേകിയ അനുഗ്രഹങ്ങളിൽ വിലപ്പെട്ടതാണ് സമയം. പരിശുദ്ധ ഖുർആനിൽ കാലത്തിന്റെ പേരിൽ അല്ലാഹു ശപഥം ചെയ്തതായി കാണാം: 'കാലം തന്നെ ശപഥം. നിശ്ചയം, മനുഷ്യരാശി മഹാനഷ്ടത്തിൽ തന്നെയാകുന്നു. സത്യം മുറുകെപ്പിടിക്കാനും സഹനം കൈക്കാള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ' (സൂറത്തുൽ അസ്വ്ർ). 

ജീവതമെന്നാൽ സമയവും കാലവുമാണ്. മനുഷ്യായുസ്സിലെ ഓരോ നിമിഷവും അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടുന്നതായിരിക്കും. അന്ത്യനാളിൽ അഞ്ചു കാര്യങ്ങൡ വിചാരണ നേരിടുമത്രെ, കഴിച്ചുകൂട്ടിയ ആയുസ്സിനെയും ജീവിച്ചു തീർത്ത യുവത്വത്തെയുമാണ് അവയിൽ പ്രഥമമായി നബി (സ്വ) എടുത്തുപറഞ്ഞത് (ഹദീസ് തുർമുദി 2416). മനുഷ്യൻ സംരക്ഷിച്ചുവെക്കുന്നതിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം, എന്നാൽ ഏറ്റവും എളുപ്പത്തിൽ പാഴായിപോവുന്നതും സമയമാണ്. 

അധികമാളുകളും തോറ്റുപോവുന്ന രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി 2412). അബ്ദുല്ല ബ്‌നു മസ്ഊദ് (റ) പറയുന്നു: ഒരാൾ വെറുതെയിരുന്ന് കാണുന്നത് എനിക്ക് വെറുപ്പാണ്, ഒന്നുങ്കിൽ പാരത്രിക വിജയത്തിനുള്ള കാര്യങ്ങൾ ചെയ്യണം അല്ലെങ്കിൽ നന്മയുള്ള ഭൗതിക കാര്യങ്ങളിൽ വ്യാപൃതനാവണം.


back to top