കലിമാതുല്ലാഹ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 04/11/2022

വിഷയം: അല്ലാഹുവിന്റെ വചനങ്ങൾ


വിശുദ്ധ ഖുർആൻ സൂറത്തുൽ കഹ്ഫ് 109ാം സൂക്തത്തിലൂടെ അല്ലാഹു പറയുു: 'നബിയേ, പ്രഖ്യാപിക്കുക, കടൽവെള്ളമത്രയും എന്റെ നാഥന്റെ വചനങ്ങൾ (കലിമാതുല്ലാഹ്) രേഖപ്പെടുത്താനുള്ള മഷിയായിരുെങ്കിൽ, അവന്റെ വചനങ്ങൾ അവസാനിക്കും മുമ്പ് കടൽവെള്ളം തീർുപോവുകത െചെയ്യും, തത്തുല്യമായത്ര സമുദ്രങ്ങൾ കൂടി നാം പിൻബലമായി കൊണ്ടുവാലും'. കലിമാതുല്ലാഹ് അഥവാ അല്ലാഹുവിന്റെ വചനങ്ങൾ കൊണ്ടുദ്ദേശിക്കുത് അല്ലാഹുവിന്റെ അറിവുകൾ എാണ് തഫ്‌സീറുൽ ബഗ്‌വി വ്യക്തമാക്കുത് (3/222). അല്ലാഹുവിന്റെ ജ്ഞാനം സർവ്വകാര്യങ്ങളെയും ഉൾക്കൊള്ളുതാണെ് സൂറത്തു ത്വാഹാ 98ാം സൂക്തത്തിലുണ്ടല്ലൊ. അല്ലാഹുവിന്റെ നാമങ്ങളും വിശേഷങ്ങളും അവന്റെ മഹത്വങ്ങൾ വിളിച്ചോതു ദൃഷ്ടാന്തങ്ങളും കലിമാതുല്ലാഹിൽ പെ'താണെ് പണ്ഡിതർ അഭിപ്രായപ്പെ'ി'ുണ്ട്. 

സൂറത്തു ലുഖ്മാൻ 27ാം സൂക്തത്തിൽ കാണാം: ഭൂതലത്തിലുള്ള മരങ്ങളത്രയും തൂലികകളാവുകയും സമുദ്രങ്ങൾ പുറമെ സപ്തസാഗരങ്ങൾ വേറെയും മഷിയാവുകയും ചെയ്ത് ഉല്ലേഖനം ചെയ്യപ്പെ'ാൽ പോലും അല്ലാഹുവിന്റെ വചനങ്ങൾ അവസാനിക്കുകയേ ചെയ്യില്ല. നബിമാരും മുർസലുകളും സജ്ജനങ്ങളും വിശ്വസിക്കു സത്യസന്ദേശങ്ങളും കലിമാതുല്ലാഹ് ആണത്രെ. ഈസാ നബി (അ)യുടെ മാതാവായ മർയ (അ) മിനെ അല്ലാഹു പുകഴ്ത്തുതായി കാണാം: അവൾ തന്റെ നാഥന്റെ വചനങ്ങളും വേദങ്ങളും വിശ്വസിക്കുകയും ഭയഭക്തിയുള്ളവരുടെ ഗണത്തിലുൾപ്പെടുകയും ചെയ്തു (സൂറത്തുത്തഹ് രീം 12). 

കലിമാതുല്ലായിലെ വിവരങ്ങൾ സത്യസന്ധവും അതിലെ വിധികൾ നീതിയുക്തവുമാണ്. അല്ലാഹു പറയുുണ്ട്: താങ്കളുടെ നാഥന്റെ വചനം നീതിനിഷ്ഠവും സത്യസന്ധവുമായി സമ്പൂർണമായിരിക്കുു. അവന്റെ വചനങ്ങൾ മാറ്റിമറിക്കു യാതൊുമില്ല. എല്ലാം കേൾക്കുവനും അറിയുവനുമേ്രത അവൻ (സൂറത്തുൽ അൻആം 115). അല്ലാഹു അവന്റെ വചനങ്ങൾ കൊണ്ട് സത്യം സാക്ഷാൽക്കരിക്കുമെ് സൂറത്തു ശൂറാ 24ാം സൂക്തത്തിൽ പ്രതിപാദിക്കുുണ്ട്. അല്ലാഹുവിന്റെ കലിമാതുകൾ ഇത്രമാത്രം മഹത്തരമായത് കൊണ്ടുത െനബി (സ്വ) അവയെ പരാമർശിച്ചുകൊണ്ട് അല്ലാഹുവിന് തസ്ബീഹ് ചൊല്ലി പ്രകീർത്തിക്കുമായിരുു (ഹദീസ് മുസ്ലിം 2726). 

നബി (സ്വ) അല്ലാഹുവിന്റെ കലിമാതുകളെ എടുത്തുപറഞ്ഞുകൊണ്ട് സ്വന്തത്തിനും കുടുംബത്തിനും കാവൽ തേടുമായിരുു. പേരക്കു'ികളായ ഹസൻ (റ), ഹുസൈൻ (റ) എിവർക്ക് വേണ്ടി കാവൽ തേടുമായിരുു, എി'് പറയുമായിരുു: നിങ്ങളുടെ പൂർവ്വ പിതാവ് (ഇബ്രാഹിം നബി (അ)) മക്കൾ ഇസ്മാഈലിനും (അ) ഇസ്ഹാഖിനും (അ) വേണ്ടി അല്ലാഹുവിന്റെ കലിമാതുകളെ കൊണ്ട് കാവൽ തേടുമായിരുു, ഞാനും അല്ലാഹുവിന്റെ പരിപൂർണമായ കലിമാതുകളെ കൊണ്ട് എല്ലാവിധ പിശാചുക്കളിൽ നിും വിഷങ്ങളിൽ നിും മാരക കണ്ണേറുകളിൽ നിും കാവൽ തേടുു (ഹദീസ് ബുഖാരി 3371). അല്ലാഹുവിന്റെ കലിമാതുകളെ മുൻനിർത്തി കാവൽ തേടിയാൽ യാതൊും ബുദ്ധിമു'ിക്കുകയില്ലെും ഹദീസുണ്ട് (മുസ്ലിം 2708). 


back to top