യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/11/2022
വിഷയം: കുടുംബവും സന്താന പരിപാലനവും
കുടുംബമാണ് മനുഷ്യന്റെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. മാതാപിതാക്കളും സന്താനങ്ങളായി മക്കളും പേരമക്കളുമുൾക്കൊള്ളു കുടുംബഘടന അല്ലാഹു സംവിധാനിച്ച വലിയ അനുഗ്രഹമാണ്. മനുഷ്യർക്ക് അല്ലാഹു അവരുടെ സ്വന്തത്തിൽ ഇണകളാക്കുകയും അവർ വഴി മക്കളെയും പേരക്കു'ികളെയും ഉണ്ടാക്കിയെ് ഖുർആൻ വിവരിക്കുുണ്ട് (സൂറത്തുഹ്‌ല് 72). സ്‌നേഹാർദ്രതയും കരുണാവായ്പുമാണ് സന്തുഷ്ടവും സുഭദ്രവുമായ കുടുംബത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അല്ലാഹു പറയുുണ്ട്: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിു ത െനിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽപെ'തുതെയത്രെ (സൂറത്തുറൂം 21).
സുഭദ്രമായ കുടുംബത്തിൽ നിാണ് സന്താനങ്ങൾക്ക് യഥാർത്ഥ പരിലാളനയും പരിപാലനവും കരുതലും ജീവിത ചി'യും മതബോധവും ലഭിക്കുക. അവർക്ക് സ്രഷ്ടാവിനോടുള്ള ബന്ധം സുദൃഢമായിരിക്കും. മാതാപിതാക്കൾ വളർത്തും പ്രകാരം വിശ്വാസപരമായ ഒതുക്കത്തിലും മര്യാദയിലുമായിരിക്കും അവരുടെ നടപ്പ്. എല്ലാം അല്ലാഹുവിന്റെ നിരീക്ഷത്തിലാണെ ബോധം സദാ ഒപ്പമുണ്ടാവും. ലുഖ്മാനുൽ ഹകീം (റ) മകനോട് കൽപ്പിക്കുത് ഖുർആൻ ഉദ്ധരിക്കുത് കാണാം: എന്റെ കുഞ്ഞുമകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും അത് നീയനുവർത്തിക്കുത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ വെച്ചായാലും അല്ലാഹു അത് ഹാജരാക്കുതാണ്, അവൻ സൂക്ഷ്മദൃക്കും അഗാധജ്ഞനുമത്രേ (സൂറത്തു ലുഖ്മാൻ 17).
കുടുംബ ഭദ്രത പ്രധാനമായും ഉത്തരവാദിത്വപ്പെ'ിരിക്കുത് മാതാപിതാക്കളിലാണ്. അവർ മക്കളുടെ പരിപാലനവും ശിക്ഷണവും കാര്യക്ഷമമാക്കേണ്ടിയിരിക്കുു. അവരോടൊപ്പം ഇരിക്കാനും സംസാരിക്കാനും സൗഹാർദ്ദപൂർവ്വം ഇടപെടാനും സമയം കണ്ടെത്തണണം. അവരോട് മയത്തിലായിരിക്കണം ഭാഷണം നടത്തേണ്ടത്. അവർ പറയുത് സശ്രദ്ധമായി കേൾക്കുകയും വേണം. അവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുകയും പ്രശ്‌നങ്ങൾക്ക് ശ്രീഘം പ്രതിവിധികൾ നടത്തുകയും വേണം. നല്ല സൗഹൃദ് വലയങ്ങൾക്കുള്ള അവസരം നൽകണം. അവർ തമ്മിലുള്ള ആശയവിനിമയങ്ങൾക്ക് ഉത്തമ മാധ്യമങ്ങൾ പ്രാപ്യമാക്കണം. ചീത്ത സാമൂഹ്യ ഇടപാടുകൾ ഇല്ലാത്താക്കണം. മോശമായ ചങ്ങാത്തങ്ങൾ ഉപേക്ഷിച്ചാൽ നിർഭയത്വം ഉറപ്പിക്കാം. നല്ല കൂ'ുകെ'ുകളിലൂടെ സ്ഥൈര്യമാവുകയും ചെയ്യാം.
മക്കളുടെ പരിരക്ഷ മാതാപിതാക്കളുടെ ബാധ്യതയെ പോലെ മക്കൾക്ക് അവരോടും കടപ്പാടുകളുണ്ടൊണ് നബി (സ്വ) പഠിപ്പിക്കുത് (ഹദീസ് മുസ്ലിം 1159). മദ്യം, ലഹരികൾ തുടങ്ങിയ നിഷിദ്ധ പദാർത്ഥങ്ങളുടെ ആസക്തിയിൽപെടാതെ, ആർക്കും ഉപദ്രവങ്ങളോ പ്രയാസങ്ങളോ ചെയ്യാതെ കുടുംബത്തിന്റെ കെ'ുറപ്പും ശാന്തിയും കാത്തുസൂക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണ്. ലഹരി സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും നാശമേ സമ്മാനിക്കൂ. ധനത്തിനും ശരീരത്തിനും ഹാനീകരമായതേ അതു വരുത്തുള്ളൂ. ഒടുവിൽ ഇഹലോകവും നാശമാക്കി പരലോകവും വമ്പിച്ച പരാജയമാക്കിത്തീർക്കും. മാതാപിതാക്കൾ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുു.

