യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/02/2023
സൃഷ്ടികളിൽനി് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവരാണ് പ്രവാചകന്മാർ (നബിമാരും മുർസലുകളും). അല്ലാഹു പറയുു: ആദം നബി, നൂഹ് നബി, ഇബ്രാഹീം കുടുംബം, ഇംറാൻ കുടുംബം എിവരെ ലോകോത്തരരായി അല്ലാഹു തെരഞ്ഞെടുക്കുക ത െചെയ്തിരിക്കുു, ഇവരിൽ ചിലർ മറ്റു ചിലരുടെ സന്തതികളാണ് (സൂറത്തു ആലു ഇംറാൻ 33, 34). പ്രവാചകന്മാരെല്ലാവരും സൽഗുണ സമ്പരായിരുു.
ഇബ്രാഹിം നബി (അ) ഇടപെടലുകൾ നടത്തുമ്പോൾ ക്ഷമാശീലം കൈകൊള്ളുവരും സത്യമത പ്രബോധന വീഥിയിൽ തത്വജ്ഞാനം ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുു. ഇബ്രാഹിം നബി (അ) മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്താപിയുമാണൊണ് അല്ലാഹു പുകഴ്ത്തിപ്പറഞ്ഞത് (സൂറത്തു ഹൂദ് 75). സത്യസന്ധതയും ഖുർആൻ എടുത്തുപ്പറയുുണ്ട്: ഇബ്രാഹിം നബി സത്യനിഷ്ഠനും പ്രവാചകനുമായിരുു (സൂറത്തു മർയം 41).
സത്യസന്ധത ഏറെ വിശേഷപ്പെ' പ്രവാചക ഗുണമാണ്. പല പ്രവാചകന്മാരുടെയും സത്യനിഷ്ഠ അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞി'ുണ്ട്. ഇസ്മാഈൽ നബി (അ) വാഗ്ദാനത്തിൽ സത്യസന്ധത പുലർത്തുവരായിരുുവെ് സൂറത്തു മർയം 54ാം സൂക്തത്തിൽ കാണാം.
പ്രവാചകന്മാരുടെ മറ്റൊരു പ്രധാന സ്വഭാവ വിശേഷമാണ് ക്ഷമ. പ്രവാചകന്മാരൊക്കെയും ക്ഷമാശീലരെ് സൂറത്തുൽ അമ്പിയാഅ് 85ാം സൂക്തത്തിലുണ്ട്. അല്ലാഹുവിന്റെ മാർഗത്തിൽ ഏറെ സഹിച്ചവരായിരുു അവർ. മാത്രമല്ല അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഏറെ നന്ദിയുള്ളവരുമായിരുു. ദൈവാനുഗ്രഹങ്ങൾ സദാ സ്മരിക്കുവരായിരുു. സൂറത്തുൽ ഇസ്‌റാഅ് 3ാം സൂക്തത്തിൽ നൂഹ് നബി (അ) അതീവ കൃതജ്ഞനായ അടിമയായിരുുവെ് പറയുുണ്ട്.
മാതാപിതാക്കൾക്ക് ഗുണം ചെയ്യുതിൽ ശ്രദ്ധ പുലർത്തുവരായിരുു പ്രവാചകന്മാർ. യഹ്‌യാ നബി (അ)യെ പ്പറ്റി അല്ലാഹു പറയുുണ്ട്: യഹ്‌യാ മികവുറ്റ ഭക്തനും മാതാപിതാക്കളോട് ഉദാത്ത സമീപനക്കാരനുമായിരുു (സൂറത്തു മർയം 13, 14). ഈസാ നബി സ്വന്തത്തെ പറയുത് ഖുർആൻ ഉദ്ധരിക്കുുണ്ട് : അവനെ െസ്വന്തം മാതാവിനോട് ഉദാത്ത സമീപനക്കാരനുമാക്കി, ക്രൂരനോ ഭാഗ്യശൂന്യനോ ആക്കിയി'ില്ല (സൂറത്തു മർയം 32).
മഹത്തായ സ്വഭാവഗുണങ്ങളെല്ലാം സമ്മേളിച്ചതിനാലാണ് അല്ലാഹു നമ്മുടെ മുഹമ്മദ് നബി (സ്വ)യോട് അവരെ അനുധാവനം ചെയ്യാൻ കൽപ്പിച്ചത് : അല്ലാഹു സന്മാർഗത്തിലാക്കിയവരാണവർ, അതുകൊണ്ട് അവരുടെ ഋജുവായ പന്ഥാവ് താങ്കൾ അനുധാവനം ചെയ്യണം (സൂറത്തുൽ അൻആം 90). അല്ലാഹുവിന്റെ ആജ്ഞക്ക് ഉത്തരമൊേണം സ്വഭാവ മഹിമയിൽ സകലരേക്കാൾ ഉൽകൃഷ്ഠരാവുകയായിരുു. അങ്ങനെയാണ് അല്ലാഹു നബി (സ്വ)യോട് പറഞ്ഞത്: അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കൾ (സൂറത്തു ഖലം 04).
പ്രവാചകന്മാരൊക്കെയും ഒരൊറ്റ കുടുംബമാണ്. പ്രവാചക ദൂത് സമ്പൂർണമാണ്. എല്ലാ പ്രവാചകന്മാരും അവരുടെ സത്യസന്ദേശങ്ങളെ പരസ്പരം സ്ഥിരപ്പെടുത്തുവരുമാണ്. അക്കാര്യമാണ് നബി (സ്വ) പറഞ്ഞത്: പ്രവാചകന്മാരെല്ലാവരും ഒരൊറ്റ പിതാവിൽ നിുള്ള സഹോദരങ്ങളാണ്, മാതാക്കൾ വെവ്വേറെയാണ്. എാൽ അവരുടെ മതം ഒുതെയാണ് (ഹദീസ് ബുഖാരി, മുസ്ലിം). അതായത് ജീവിത വ്യവസ്ഥകൾ വിത്യസ്തമാണെങ്കിലും എല്ലാവരുടെയും സത്യവിശ്വാസ തത്വം ഒരൊറ്റ ഒുമാത്രമാണ്.
പ്രവാചകന്മാർ തങ്ങളുടെ സമുദായംഗങ്ങളോട് മാനുഷിക സാഹോദര്യത്തിന്റെ മൂലഭാവങ്ങളായ സ്‌നേഹം, സഹവർത്തിത്വം, സഹിഷ്ണുത, കാരുണ്യം, ലാളിത്യം എിവയെല്ലാം സ്വീകരിച്ചിരുു. പല പ്രവാചകന്മാരെയും ഖുർആൻ പരിചയപ്പെടുത്തുത് അവരിൽ നിുള്ള സഹോദരനായി'ാണ്. ഉദാഹരണത്തിന്, തങ്ങളുടെ സഹോദരൻ നൂഹ് നബി അവരോട് പറഞ്ഞ സന്ദർഭം സ്മരണീയമേ്രത നിങ്ങൾ ജീവിതത്തിൽ സൂക്ഷ്മത പുലർത്തുില്ലേ (സൂറത്തു ശ്ശുഅറാഅ് 106). ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരൻ ഹൂദ് നബിയെ നാം നിയോഗിച്ചു (സൂറത്തുൽ അഅ്‌റാഫ് 65). സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹ് നബിയെ നാം നിയോഗിച്ചു (സൂറത്തുൽ അഅ്‌റാഫ് 73). മദ്‌യൻ നിവാസികളിലേക്ക് അവരുടെ സഹോദരനായ ശുഐബ് നബിയെ നാം റസൂലാക്കി (സൂറത്തുൽ അഅ്‌റാഫ് 85).
പ്രവാചകന്മാരെല്ലാവരും ലോകർക്ക് മാതൃകയാണ്, സാഹോദര്യത്തിലും സഹകരണത്തിലും സഹനത്തിലും നന്ദി പ്രകാശത്തിലും യുക്തിജ്ഞാനത്തിലും സത്യസന്ധതയിലും അങ്ങനെ എല്ലാ സൽഗുണങ്ങളിലും. അവരെപ്പറ്റി അല്ലാഹു പറയുുണ്ട് : നിശ്ചയം അല്ലാഹുവിനെയും അന്ത്യനാളിനെയും കാത്തിരിക്കു നിങ്ങൾക്ക് അവരിൽ ഉദാത്ത മാതൃകയുണ്ട് (സൂറത്തുൽ മുംതഹന 06).

