യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23/02/2023
വിഷയം: മാനസിക സ്വാസ്ഥ്യവും ബൗദ്ധിക ഭദ്രതയും
ഒരിക്കൽ നബി (സ്വ) പ്രസംഗ പീഠത്തിൽ കയറി പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിനോട് വിടുതിയും ആരോഗ്യവും ചോദിക്കുക, ദൃഢവിശ്വാസം കഴിഞ്ഞാൽ ഒരാൾക്ക് നൽകപ്പെടുതിൽ വെച്ച് ഏറ്റവും ഉത്തമമായത് ആരോഗ്യമാണ് (ഹദീസ് തുർമുദി 3558). അതായത് ആരോഗ്യം (ആഫിയത്ത്) എാൽ ശരീരത്തിന്റെയും ബുദ്ധിയുടെയും ഹൃദയത്തിന്റെയും സമ്പൂർണമായ പരിരക്ഷയാണ്. അതിൽ ത െഹൃദയത്തിന്റെ സുസ്ഥിതിയാണ് ഏറ്റവും പ്രധാനം. കാരണം ഹൃദയമാണ് ഭയഭക്തിയുടെയും സന്മാർഗ ദർശനത്തിന്റെയും സത്യവിശ്വാസത്തിന്റെയും പ്രഭവകേന്ദ്രം. സുരക്ഷിത ഹൃദയമുള്ളവരായിരിക്കും പ്രപഞ്ച പരിപാലകനായ അല്ലാഹുവിങ്കൽ ഏറ്റവും ഉത്തമരായ ജനവിഭാഗം. ശ്രേഷ്ഠ ജനം ആരെ് ചോദിച്ചയാളോട് സത്യസന്ധത പുലർത്തു നാവും, ഭക്തിയും പരിശുദ്ധിയുമുള്ള ഹൃദയമുള്ളയാളൊണ് നബി (സ്വ) മറുപടി പറഞ്ഞത്. അസൂയയും കുശുമ്പും വിദ്വേഷവും അക്രമത്തരവും കുറ്റവാസനയും ഇല്ലാത്ത മനസ്സുള്ളവനൊണ് നബി (സ്വ) വിശദീകരണമായി പറഞ്ഞത് (ഹദീസ് ഇബ്‌നുമാജ 4216). സുരക്ഷിത ഹൃദയത്തിനായി നബി (സ്വ) അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുു (ഹദീസ് തുർമുദി 3407, നസാഈ 1304).
മനുഷ്യന്റെ ഹൃദയ പരിരക്ഷക്ക് അനുസരിച്ചിരിക്കും അന്ത്യനാളിലെ വിജയനിദാനങ്ങൾ. സൂറത്തുശ്ശുഅറാഅ് 88,89 ആയത്തുകളിൽ, സുരക്ഷിത ഹൃദയവുമായി അല്ലാഹുവിങ്കൽ ചെല്ലുവർക്കേ ധനവും സന്താനങ്ങളും ഉപകാരപ്പെടുകയുള്ളൂവെ് പ്രസ്താവിക്കപ്പെടുുണ്ട്. ബുദ്ധിയുടെ ആരോഗ്യവും വളർച്ചയും പ്രധാനമാണ്. അതിന് പരിരക്ഷ നൽകണം. സുരക്ഷിത ബുദ്ധി കൊണ്ടാണ് മനുഷ്യൻ സ്രഷ്ടാവിന്റെ പ്രപഞ്ച സംവിധാനങ്ങളിൽ വിചിന്തനം നടത്തുതും സത്യവിശ്വാസം പുൽകുതും അതുവഴി ഇഹപര ജീവിതങ്ങൾ സൗഖ്യകരമാക്കാനുതകുതും.
പടച്ചവൻ ഒരാൾക്ക് ബുദ്ധകൂർമ്മത നൽകിയാൽ അവന്റെ സ്വഭാവങ്ങൾക്കും അഭിലാഷങ്ങൾക്കും പൂർണത കൈവിരിക്കുമൊണ് ഒരു അറബി കവി പാടിയിരിക്കുത്. മനുഷ്യൻ ബുദ്ധി പരിരക്ഷിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും ഉപകാരപ്രദമായ അറിവുകളും അനുഭവ ജ്ഞാനങ്ങളും കൈവരിച്ചുകൊണ്ടാണ്. താൽക്കാലികം മാത്രമാണെങ്കിൽ പോലും ബുദ്ധിക്ക് വിഘ്‌നം വരുത്തരുത്.
മനുഷ്യന് ശരീരാരോഗ്യം ഉണ്ടാവുമ്പോഴാണ് ബുദ്ധിയുടെയും ഹൃദയത്തിന്റെയും പരിരക്ഷ പൂർണമാവുത്. തടിക്കും കണ്ണിനും കാതിനും ആരോഗ്യം നൽകണമേ എ് നബി (സ്വ) അല്ലാഹുവോട് പ്രത്യേകം പ്രത്യേകം പ്രാർത്ഥിച്ചിരുു (ഹദീസ് അബൂദാവൂദ് 5090). ശരീരത്തിന്റെ ആരോഗ്യവും പരിരക്ഷയും വലിയ അനുഗ്രഹങ്ങളാണ്. ഈ ആരോഗ്യങ്ങളൊക്കെയും ആരാധനകൾക്കും സാമൂഹിക നന്മകൾക്കും ഉപജീവനത്തിനും ഉപയോഗപ്പെുത്തുമ്പോഴാണ് അനുഗ്രഹങ്ങൾക്കുള്ള കടപ്പാട് തീരുക. മനസ്സിനെ ബൗദ്ധികമായി പരിശീലിപ്പിക്കുമ്പോൾ ത െശരീരത്തെ കായികമായി അഭ്യസിപ്പിക്കുകയും വേണം.

