യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 05/05/2023
സമൂഹങ്ങളുടെ ശക്തിസജ്ജീകരണങ്ങളും ഐക്യവും അഖണ്ഡതയുമാണ് അവരുടെ സുസ്ഥിര വികസനത്തിന്റെയും ക്ഷേമൈശ്വര്യങ്ങളുടെയും പ്രധാന നിദാനം. സഅബ് രാജ്ഞിയുടെ സമൂഹം പറയുത് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുുണ്ട്, അവർ പ്രതികരിച്ചു: ശക്തിയും തീവ്ര സമരശേഷിയുമുള്ളവരാണ് നാം. ആധിപത്യം ഭവതിയുടെ കരങ്ങളിലായതുകൊണ്ട് സുചിന്തിതമായി തീരുമാനം കണ്ടാലും (സൂറത്തു ംല് 33). ആ സമൂഹത്തിന്റെ സായുധ സാഹങ്ങളും സജ്ജീകരങ്ങളും ഏതു പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നേരിടാനും നാടിനെ പ്രതിരോധിക്കാനും, പാകത്തിലായിരുുവെ് ഈ ആയത്തിലൂടെ മനസ്സിലാക്കാനാവും.
നാടിന്റെ സുരക്ഷയും സംരക്ഷണവും അാ'ിലെ യുവതയുടെ ബാധ്യതയാണ്. അവരാണ് ദേശ സമ്പത്തുകളുടെ സംരക്ഷകർ. അവരാണ് നാടിന്റെ ഭാവിയും വർത്തമാനവും നിശ്ചയിക്കുത്. അവരുടെ പരിജ്ഞാനവും അനുഭവജ്ഞാനവുമാണ് നാടിന്റെ കരുത്തും ഊർജവും. അവരിലാണ് നാടിന്റെ പ്രൗഢിയും പ്രതാഭവും. അവരുടെ സംസ്‌കാരമാണ് നാടിന്റെ സംസ്‌കാരമായി കണക്കാക്കപ്പെടുത്.
കുടുംബങ്ങൾ ഭദ്രതയും സന്തുഷ്ടിയും കൈവരിക്കുമ്പോഴാണ് നാടിന് സുസ്ഥിരതയും കരുത്തുമുണ്ടാവുത്. മാതാപിതാക്കൾ മക്കളെ സൽസ്വഭാവത്തിൽ സൽഗുണത്തിൽ വളർത്തുമ്പോഴാണ് കുടുംബം സുഭദ്രമാവുത്. ആ മക്കൾ ചാപല്യങ്ങൾക്ക് പിാലെ പോവാതെ നാടിന് വാഗ്ദാനങ്ങളായി വളരും. അവർ ദുർചിന്തകളിലോ വ്യാജ പ്രചരണങ്ങളിലോ അകപ്പെടുകയില്ല. കേ'തെല്ലാം പറയുത് ത െവൻപാപമായി തീരാൻ മതിയൊണ് നബി (സ്വ) പഠിപ്പിച്ചത് (ഹദീസ് മുസ്ലിം 7, അബൂ ദാവൂദ് 4992). യുവത്വ കാലത്തെ ത്രാണിയും സമയവും പാഴാക്കരുത്. വാർധക്യത്തിന് മുമ്പ് യുവത്വത്തെയും രോഗാവസ്ഥക്ക് മുമ്പ് ആരോഗ്യാവസ്ഥയെയും മുതലെടുക്കണമൊണ് ഹദീസ് (സുനനുൽ കുബ്‌റാ നസാഈ 10/400).
യുവാക്കളുടെ ത്യാഗസദ്ധതയാണ് നാടിന്റെ ഉതിയും വികസനവും ഉറപ്പുവരുത്തുത്. യുഎഇ നാട് ഇവിടെ ദേശസേവനത്തിൽ വ്യാപൃതരായ സേനാംഗങ്ങളെ സ്മരിക്കുകയാണ്. ദേശസുരക്ഷക്കായി ഊണും ഉറക്കവും ഒഴിച്ച് കാവലിരിക്കുവരാണ് അവർ. അല്ലാഹുവിന്റെ മാർഗത്തിൽ കാവലിരു് ഉറക്കമൊഴിച്ച കണ്ണിനും അവനോടുള്ള ഭയഭക്തിയാൽ കരഞ്ഞ കണ്ണിനും നരക തീ ഏൽക്കില്ലൊണ് നബി (സ്വ) അറിയിച്ചിരിക്കുത് (ഹദീസ് തുർമുദി 1639).

