ധനദാനം മാത്രമല്ല സ്വദഖ

യുഎഇ ജുമുഅ ഖുത്ബ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 27/10/2023


ദാനധർമ്മങ്ങൾ പലതാണ്. കേവലം ധനദാനത്തിൽ മാത്രമൊതുങ്ങുന്നതല്ല സ്വദഖകൾ.

വാക്കാലും പ്രവർത്തിയാലുമുള്ള പലതരത്തിലുള്ള ദാനധർമ്മങ്ങൾ നബി (സ്വ) വിവരിച്ചുതന്നിട്ടുണ്ട്.

എല്ലാ നന്മയും സ്വദഖയാണ് (ഹദീസ് ബുഖാരി, മുസ്ലിം).

നമസ്‌കാരത്തിനായി നടക്കുന്ന ഓരോ ചവിട്ടടി പോലും സ്വദഖയാണ് (ഹദീസ് മുസ്ലിം 1009).

ഓരോ തസ്ബീഹ് ചൊല്ലലും തക്ബീർ ചൊല്ലലും ഹംദ് ചൊല്ലലും തഹ്‌ലീൽ ചൊല്ലലുമെല്ലാം ദാനധർമ്മമാണ് (ഹദീസ് മുസ്ലിം 1006).

നല്ല വാക്ക് മൊഴിയലും ദാനധർമ്മമാണെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (അദബുൽ മുഫ്്‌റദ് 422).

സഹോദരന്‌റെ മുഖം നോക്കിയുള്ള പുഞ്ചിരി പോലും സ്വദഖയാണ് (ഹദീസ് തുർമുദി 1956).

മറ്റൊരുത്തനെ സഹായിക്കലും സ്വദഖയാണ് (അദബുൽ മുഫ്‌റദ്  422)

അവശർക്കും നിരാലംബർക്കും താങ്ങാവുന്നതും ദാനധർമ്മമാണ് (ബുഖാരി, മുസ്ലിം).


വഴിയിൽ നിന്ന് തടസ്സം നീക്കലും സ്വദഖയാണ് (ഹദീസ് മുസ്ലിം 1009). 

സത്യവിശ്വാസി നിത്യേന പലതരത്തിലുള്ള സ്വദഖകൾ ചെയ്യണമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത്, രണ്ടു റക്അത്ത് ളുഹാ നമസ്‌കാരവും സ്വദഖയായി ഗണിക്കപ്പെടുമത്രെ (ഹദീസ് മുസ്ലിം 720).

അല്ലാഹു പറയുന്നു: ദാനശീലരായ സ്ത്രീ പുരു,ന്മാരും അല്ലാഹുവിന് ഉദാത്തമായ കടം നൽകുന്നവരും ആരോ, ഇരട്ടിയായി അതവർക്ക് തിരിച്ചുകൊടുക്കപ്പെടും, ഉദാരമായ പ്രതിഫലവുമുണ്ടാകും (സൂറത്തുൽ ഹദീദ് 18).


back to top