യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 10/05/2024
ഹാർദ്ദമായി പ്രിയപ്പെ'വർക്ക് നൽകു സാരോപദേശത്തിനാണ് വസ്വിയ്യത്ത് എ് പറയുത്. ഒസ്യത്ത് അതിന്റെ മലയാളീകരണമാണ്. മരണശേഷം ചെയ്തു തീർക്കേണ്ട ശിപാർശയായ മരണപത്രത്തിനും വസ്വിയത്ത് എു തെയാണ് പറയപ്പെടാറ്. ഇവിടെ സാരോപദേശമെ അർത്ഥത്തിലുള്ള വസ്വിയത്താണ് വിഷയീഭവിക്കുത്.
മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ പൊതുവായും, പിതാക്കളും വിശേഷാലും സ്‌നേഹവായ്‌പോടെ സാരോപദേശങ്ങൾ നൽകാനാണ് പരിശുദ്ധ ഇസ്ലാം മതം കൽപ്പിക്കുത്.
പിതാവിന് മക്കൾളോട് വസ്വിയ്യത്ത് ചെയ്യാനാവു ഏറ്റവും ഗുണകരമായ കാര്യം തഖ്‌വയാണ്. അതായത് അല്ലാഹുവിനോടുള്ള ഭയവും ഭക്തിയും (തഖ്‌വ)മക്കളിൽ സാരോപദേശത്തിലൂടെ ഉണ്ടാക്കിയെടുക്കണം. ഉമർ ബ്‌നു ഖത്വാബ് (റ) സ്വന്തം മകനെ വസ്വിയ്യത്ത് നൽകിയിരുത് ഇങ്ങനെ: എന്റെ പുാര കുഞ്ഞുമോനേ, നീ അല്ലാഹുവിനെ ഭയക്കണം, അല്ലാഹുവിനോട് ഭയഭക്തി കാണിച്ചവനെ അവൻ സംരക്ഷിക്കും. അല്ലാഹുവിൽ ഭരമേൽപ്പിച്ചന് അല്ലാഹു ത െമതി. അതിനാൽ നീ തഖ്‌വയെ ഹൃദയത്തിനുള്ള താങ്ങും കാഴ്ചക്കുള്ള പ്രശോഭിതയുമാക്കുക.
മക്കളാണ് മാതാപിതാക്കൾക്ക് ജീവിതവഴിയിൽ താങ്ങും തണലുമാവുത്. അതിനാൽ അവരുടെ ഭാവി ഭാസുരമാക്കണം. സാരോപദേശങ്ങളിലൂടെ അവർക്ക് നല്ല ചിന്തകളും അനുഭവങ്ങളും കൈമാറണം. മക്കളുടെ വിജയങ്ങളിൽ മാതാപിതാക്കളെ പോലെ സന്തോഷിക്കുകയും അതാഗ്രഹിക്കുകയും ചെയ്യു മറ്റാരുമുണ്ടാവില്ല. ഭൂമിയിൽ മക്കളുടെ കാര്യത്തിലായിരിക്കും അവർ ഏറെ കകുളിർമയുള്ളവരാകുക.
നബിമാർ അവരുടെ മക്കൾക്ക് വസ്വിയ്യത്തുകൾ നൽകിയതായി ചരിത്രത്തിൽ കാണാം. തത്വചിന്തകരും ജ്ഞാനികളും വീടകങ്ങളിൽ മക്കൾക്ക് സാേേരാപദേശങ്ങൾ കൈമാറിയി'ുണ്ട്. നൂഹ് നബി (അ)യും ഇബ്രാഹിം നബി (അ) വാത്സല്യപൂർവ്വം മക്കൾക്ക് വസ്വിയത്ത് നൽകിയി'ുണ്ട്. മഹാനായ ലുഖ്മാൻ (അ) മകനോട് സത്യവിശ്വാസത്തിൽ ദൃഢത പാലിക്കാനും സൽസ്വഭാവങ്ങൾ കൈകൊള്ളാനും ഏവരോടും നായി വർത്തിക്കാനും കൽപ്പിക്കുത് ഖുർആനിൽ ലുഖ്മാൻ സൂറത്തിൽ ഏവർക്കും പരിചിതമാണല്ലൊ.
നമ്മുടെ പ്രവാചകർ മുഹമ്മദ് (സ്വ) തങ്ങളുടെ സന്താനങ്ങൾ സാരോപദേശങ്ങൾ നൽകാൻ അതീവ തൽപരത കാണിച്ചിരുു. സ്‌നേഹാർദ്രമായും കരുണമയമായും മകൾ ഫാത്വിമ (റ)യോട് ഇഹപരലോക വിജയങ്ങൾക്കായി വസ്വിയ്യത്ത് ചെയ്യുുണ്ട്.
ഇങ്ങനെ മക്കൾക്ക് ഉപദേശ നിർദേശങ്ങൾ നൽകുതാണ് ഇസ്ലാമിക ചി'. അവ അവരുടെ കുഞ്ഞുമനസ്സുകളിൽ നല്ല സ്വാധീനങ്ങൾ ചൊലുത്തും. മൂല്യങ്ങൾ വളർത്തും. ആ നന്മകൾ തലമുറകളോളം കൈമാറ്റം ചെയ്യപ്പെടും.
ദൈവാനുസരണ, കുടുംബ ബന്ധം ചേർക്കൽ, മറ്റുള്ളവരോടുള്ള നല്ല പെരുമാറ്റം, ധാർമിക മൂല്യങ്ങൾ, ദേശസ്‌നേഹം എിവയെല്ലാം സാരോപദേശത്തിലൂടെ മക്കളിൽ ഉണ്ടാക്കിയെടുക്കണം. വസ്വിയ്യത്തിൽ സ്‌നേഹവും ആർദ്രതയും ചാലിച്ച നല്ല വാക്കുകളും പ്രയോഗങ്ങളും സമയാസന്ദർഭാനുസരണം ഉപയോഗിക്കുക.
നബി (സ്വ) വലിയവരോടും ചെറിയവരോടും അടുത്തിരു് ഉപദേശ നിർദേശങ്ങൾ നൽകുമായിരുു.
ഇബ്‌നു അബ്ബാസി (റ) നെ മോനെ നിനക്ക് കുറച്ച് കാര്യങ്ങൾ പഠിപ്പിക്കാം എു പറഞ്ഞുകൊണ്ട് ഉപദേശിച്ചത് ഹദീസിൽ കാണാം (തുർമുദി 2516).
സ്‌നേഹത്തിന്റെയും അലിവിന്റെയും വാത്സല്യത്തിന്റെയും ദയാവായ്പിന്റെയും വാക്കുകളാണ് നബി (സ്വ) വസ്വിയ്യത്തിൽ പ്രയോഗിച്ചിരുത്. അത്തരത്തിൽ മുആദി (റ) ന് സാരോപദേശങ്ങൾ നൽകിയതായി കാണാം (ഹദീസ് അബൂദാവൂദ് 1522, അഹ്‌മദ് 22119).
പിതാക്കളുടെയും അവരുടെ സ്ഥാനത്തുള്ളവരുടെയും വസ്വിയ്യത്തുകൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. മാതാപിതാക്കളുടെ സഹോദരങ്ങൾ പിതാവിന്റെ സ്ഥാനത്തുള്ളവരാണ്. പിതൃസഹോദരൻ പിതാവിനെ കണക്കെയാണെ് ഹദീസുണ്ട് (മുസ്ലിം 983, തുർമുദി 3758).
നല്ല വസ്വിയ്യത്ത് നല്ല നിക്ഷേപമാണ്. അതിന്റെ ഫലങ്ങൾ പിീട് അനുഭവിക്കാനാവും. നല്ല വൃക്ഷത്തെ പോലെയായിരിക്കും, അതിന്റെ വേര് ഉറച്ചതായിരിക്കും. ശിഖിരങ്ങൾ ആകാശത്തിൽ ഉയർിരിക്കും. അത് ഏത് സമയത്തും ഫലങ്ങൾ നൽകിക്കൊണ്ടിരിക്കും.
മക്കൾക്ക് ചെറുപ്പത്തിൽ ത െപഠിപ്പിക്കേണ്ടതാണ് ബാങ്കും ഇമാമത്തും. ഇമാമിനും മുഅദ്ദിനും നല്ല വിശേഷങ്ങൾ പറഞ്ഞുകൊണ്ട് നബി (സ്വ) അവർക്കായി പ്രാർത്ഥിച്ചി'ുണ്ട് (ഹദീസ് അഹ്‌മദ് 7169, അബൂദാവൂദ് 517, തുർമുദി 207).

