യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 26/07/2025
ആദിയിൽ ആദിമമനുഷ്യനെ സൃഷ്ടിച്ച അല്ലാഹു പെണ്ണിണയെയും പടച്ചു, ആ ഇണകളിൽ നി് മക്കളെയും പേരമക്കളെയും സംജാതമാക്കിയെ് സൂറത്തുഹ്‌ല് 72ാം സൂക്തത്തിലൂടെ അല്ലാഹു വിവരിക്കുുണ്ട്. വ്യക്തികൾ ചേർ് കുടുംബമുണ്ടാകുു, കുടുംബങ്ങൾ കൂടുമ്പോൾ സമൂഹമുണ്ടാകുു. സമൂഹകൂടുംബ വികാസവും സന്താനാഭിവൃദ്ധിയുമെല്ലാം ദൈവാനുഗ്രഹങ്ങളാണ്. സന്താനാഭിവൃദ്ധിക്കായി താൽപര്യപ്പെടാനാണ് അല്ലാഹു കൽപ്പിക്കുത്. പ്രവാചകന്മാർ കുടുംബവ്യാപനം ആഗ്രഹിക്കുവരായിരുു. അല്ലാഹു നബി (സ്വ)യോട് പറയുുണ്ട്: താങ്കൾക്ക് മുമ്പ് നാം ദൂതന്മാരെ അയക്കുകയും അവർക്ക് ഭാര്യാസന്താനങ്ങളെ നൽകുകയും ചെയ്തി'ുണ്ട് (സൂറത്തു റഅ്ദ് 38). സകരിയ നബി (അ) ഉത്തമ സന്താനങ്ങൾക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുുവത്രെ (സൂറത്തു ആലു ഇംറാൻ 38).
നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) സന്താനാഭിവൃദ്ധിക്കായി പ്രേരിപ്പിക്കുമായിരുു. സ്‌നേഹമുള്ള, കൂടുതൽ പ്രസവിക്കു സ്ത്രീയെ വിവാഹം കഴിക്കാൻ നിർദേശിക്കുമായിരു നബി (സ്വ) സമുദായത്തിന്റെ സന്താനലബ്ദിയിൽ പരലോകത്തുവെച്ച് അഭിമാനം കൊള്ളുമെും അറിയിച്ചി'ുണ്ട് (ഹദീസ് അബൂദാവൂദ് 2050). മാത്രമല്ല അനുചരന്മാരുടെ സന്താനങ്ങളിൽ സൗഭാഗ്യവും അഭിവൃദ്ധിയുമുണ്ടാവാൻ പ്രാർത്ഥിക്കുകയും ചെയ്യുമായിരുു. നബി (സ്വ) അനസി(റ) ന്റെ സന്താനത്തിലും സമ്പത്തിലും അഭിവൃദ്ധിയുണ്ടാവാൻ പ്രാർത്ഥിച്ചത് ഹദീസിൽ കാണാം (ബുഖാരി, മുസ്ലിം). അപ്രകാരം അബൂ ത്വൽഹ (റ)യുടെയും അബൂസലമ (റ)യുടെയും സന്താനകാര്യത്തിൽ നബി (സ്വ) ദുആ ചെയ്തി'ുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
സന്താനവ്യാപനം പുണ്യങ്ങൾ വരുത്തുമെ കാര്യത്തിന് ഉപോൽബലകങ്ങളാണ് പ്രവാചക ചരിത്രങ്ങൾ. അല്ലാഹു ഏവർക്കും നിർണയിച്ചതിൽ ഏറ്റവും അനുഗുണമായുള്ളത് കാംക്ഷിക്കാനുള്ള ആഹ്വാനമാണ് സൂറത്തു ബഖറ 178ാം സൂക്തത്തിലുള്ളത്. വിവാഹത്തിലൂടെ ഉത്തമ സന്താനങ്ങളെ ലഭിക്കാനുള്ള കരുതലുണ്ടാവണം. സമൂഹത്തിന് വിരാമിടുവരാകരുത് നാമാരും.
പുതിയ തലമുറ നാടിന്റെ ഭാസുര വാഗ്ദാനങ്ങളാണ്. സമൂഹത്തിന് അവർ കരുത്തായിരിക്കും. അവരുടെ വികാസം നാടിന്റെ വികസനത്തിനും സംരക്ഷണത്തിനും കാരണമാവുതാണ്. സന്താനാധിക്യം ആർക്കും ബാധ്യതയല്ല. ഏവരുടെയും ഉപജീവനവും അതിജീവനവും അല്ലാഹു ഏറ്റെടുത്തതാണ് (സൂറത്തുൽ ഇസ്‌റാഅ് 31). മക്കളെ ഉത്തമരായി വളർത്തണം. നല്ല സന്താനങ്ങളെക്കൊണ്ട് മാതാപിതാക്കൾക്ക് നല്ലതേ ഉണ്ടാവുകയുള്ളൂ. അവർക്കായി മക്കൾ പ്രാർത്ഥിക്കുത് കാരണം സ്വർഗത്തിൽ സ്ഥാനം ഉയർത്തപ്പെടുതായിരിക്കും (ഹദീസ് അഹ്‌മദ് 10610).

