യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 11/10/2024
ജനങ്ങളിൽവെച്ച് ഉൽകൃഷ്ഠരാണ് വാഗ്ദത്ത പാലനം നടത്തുവർ, അതായത് നൽകിയ വാക്കു പാലിക്കുവർ, കരാർ അനുസരിച്ച് പ്രതിബദ്ധ കാ'ുവർ. മഹിതമായ സ്വഭാവത്തിനുടമകളായ അവർ കുടുംബത്തോടും സമൂഹത്തോടും അങ്ങനെ ഏവരോടും ധാർമിക പ്രതിബദ്ധത പുലർത്തും. കളവോ വഞ്ചനയോ ചതിയോ കാ'ുകയില്ല. മാന്യതയും ആത്മാഭിമാനവും അവർ കൊണ്ടു നടക്കു മൂല്യങ്ങളായിരിക്കും. അതുകൊണ്ടാണ് അല്ലാഹു അവരെ പരിശുദ്ധ ഖുർആനിൽ പുകഴ്ത്തിപ്പറഞ്ഞി'ുള്ളത്: കരാറുകൾ പൂർത്തീകരിക്കുകയും വിഷമതകളും കഷ്ടപ്പാടുകളും വെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമകൈകൊള്ളുകയും ചെയ്യുവർ ആരോ അവരാണ് പുണ്യവാന്മാർ (സൂറത്തുൽ ബഖറ 177). മുഹമ്മദ് നബി (സ്വ)യും അവരെ വാഴ്ത്തിയി'ുണ്ട്, അന്ത്യനാളിൽ അല്ലാഹുവിങ്കൽ ഏറ്റവും ഉത്തമരായി'ുള്ളത് സുമനസ്സോടെ വാഗ്ദത്ത പാലനം നടത്തിയവരൊണ് നബി (സ്വ) പറഞ്ഞത് (ഹദീസ് അഹ്‌മദ് 26312). അവർക്ക് തക്കതായ പ്രതിഫലങ്ങളും അല്ലാഹു തയ്യാർ ചെയ്തി'ുണ്ട്.
സൃഷ്ടികളിൽവെച്ച് ഏറ്റവും നായി വാഗ്ദത്ത പാലനവും ധാർമിക പ്രതിബദ്ധതയും കാ'ിയവരാണ് പ്രവാചകന്മാർ. അവരുടെ കരാർ പാലനത്തിന്റെ നാൾവഴികൾ ചരിത്രത്തിൽ നി് ഗ്രഹിക്കാനാവും. ബാധ്യതകൾ പൂർത്തീകരിച്ച ഇബ്രാഹിം നബി (അ) എ് ഖുർആൻ പരാമർശിക്കുത് സൂറത്തുജ്മ് 37ാം സൂക്തത്തിൽ കാണാം. അങ്ങനെ എല്ലാ നബിമാരും സ്രഷ്ടാവിനോടും ഇതര സൃഷ്ടികളോടും സമൂഹത്തോടും നാടിനോടും എല്ല പ്രപഞ്ചത്തോട് ഒടങ്കം പ്രതിബദ്ധത കാ'ിയിരുു. ഇക്കാര്യത്തിൽ ഏറ്റവും മുിൽ നിൽക്കുവരാണ് അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ).
ധാർമിക പ്രതിബദ്ധത കാ'ു പുണ്യവാന്മാരിൽ വെച്ച് ഏറ്റവും ശ്രേഷ്ഠർ സ്വന്തം മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റി പ്രതിബദ്ധത പുലർത്തുവരാണ്. അങ്ങനെയുള്ളവർ മാതാവിനും പിതാവിനുമായി നന്മകൾ ചെയ്യും, അവരുടെ പ്രയത്‌നങ്ങൾക്ക് വില കൽപ്പിക്കും, പരസ്യമായും രഹസ്യമായും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. എനിക്കും മാതാപിതാക്കൾക്കും നന്ദി ചെയ്യാനാണല്ലൊ ഖുർആനിൽ അല്ലാഹു നൽകു സാരോപദേശം (സൂറത്തു ലുഖ്മാൻ 14). മാതാപിതാക്കളോടുള്ള പ്രതിബദ്ധത പൂർത്തീകരിച്ചവർക്ക് സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും കൃപയുണ്ടാവും. അല്ലാത്തവരിൽ ഒരു ധാർമിക പ്രതിബദ്ധതയും പ്രതീക്ഷിക്കേണ്ടതില്ല, മറ്റുള്ളവർക്കായി മാതാപിതാക്കളോടുള്ള കരാർ പാഴാക്കിയവരായിരിക്കും അത്തരക്കാർ.
കുടുംബത്തോടുള്ള ബാധ്യതകൾ നിറവേറ്റുവരും ധാർമിക പ്രതിബദ്ധത പാലിച്ചവരാണ്. കുടുംബത്തോടുള്ള കടമകൾ പാലിക്കുതിൽ നബി (സ്വ) ഉത്തമമായ മാതൃകകൾ കാണിച്ചുതി'ുണ്ട്. നബി (സ്വ) പ്രിയ പത്‌നി ഖദീജാ (അ)യുടെ നന്മകൾ അംഗീകരിക്കുകയും മഹത്വങ്ങൾ എടുത്തു പറയുകയും ചെയ്യുമായിരുു. ജനം അവിശ്വസിച്ചപ്പോൾ എ െവിശ്വസിച്ചവളാണ് ഖദീജാ, ജനം കളവാക്കിയപ്പോൾ എ െസത്യമാക്കിയവളാണ് ഖദീജാ, ജനം എ െബഹിഷ്‌ക്കരിച്ചപ്പോൾ സമാശ്വസിപ്പിച്ചവളാണ് ഖദീജാ (ഹദീസ് അഹ്‌മദ് 25606).
ദാമ്പത്യബന്ധത്തിന്റെ മഹത്വങ്ങളും കുടുംബിക മാഹാത്മ്യങ്ങളും അവഗണിക്കുവരുടെ കാര്യം പരിതാപകരം ത.െ ഭാര്യ ഭർത്താക്കന്മാർ പരസ്പരം ഔദാര്യം കാണിക്കാൻ മരുക്കരുതെ് അല്ലാഹു ത െഉണർത്തുുണ്ട് (സൂറത്തു ബഖറ 237).
സുഹൃത്തുക്കളോടുള്ള ബന്ധത്തിലും ധാർമിക പ്രതിബദ്ധത കാ'ണം. അത് നല്ല ഓർമകൾ നിലനിർത്തും. നബി (സ്വ) സന്തതസഹചാരിയും സഹകാരിയുമായ അബൂബക്കർ സിദ്ധീഖി (റ)നോട് കാണിച്ച സൗഹൃദബാന്ധവം ചരിത്രപരമാണ്. നബി (സ്വ) അബൂബക്കറി (റ)ന്റെ മഹത്വങ്ങൾ എടുത്തുപറയുമായിരുു: സമ്പത്തിലും സഹവാസത്തിലും എാേട് ഏറെ പ്രതിബദ്ധത കാ'ുയാൾ അബൂബക്കറാണ് (ഹദീസ് ബുഖാരി, മുസ്ലിം).
നാടിനോടും ധാർമിക പ്രതിബദ്ധത പുലർത്തണം. നാടിന് സേവനനിരതനാവണം. നാടിന്റെ സുരക്ഷക്കായി നിലകൊളളണം. നാടിന്റെ വികസനത്തിനും ഉതിക്കുമായി പ്രയത്‌നിക്കണം. ശാന്തിക്കും സമാധാനത്തിനുമായി നിലകൊണ്ട് ദേശീയ മൂല്യങ്ങൾക്കായി പരിശ്രമിക്കണം. ദേശത്തോട് കൂറും നന്ദിയും കാണിക്കണം. അതിനായി ആദ്യം സ്രഷ്ടാവിനോട് നന്ദി പ്രകാശിപ്പിക്കണം. അല്ലാഹുവിന് നന്ദി കാണിക്കാത്തവൻ ജനങ്ങളോട് നന്ദി കാണിക്കില്ലത്രെ (ഹദീസ് അബൂദാവൂദ് 4811, തുർമുദി 1954).
ഏതു പ്രതിസന്ധിഘ'ത്തിലും ഏവരോടും പ്രതിബദ്ധത കാ'ു മഹത്തായ നാടാണ് യുഎഇ. നാം ഓരോർത്തരിലേക്കും സഹായഹസ്തങ്ങൾ നീ'ണം. അവശരെയും പ'ിണി പാവങ്ങളെയും രോഗികളെയും ചേർത്തുപിടിച്ച് മാനുഷിക മൂല്യങ്ങൾ നിലനിർത്തണം. ജനങ്ങൾക്ക് ഉപകാരം ചെയ്യുവരാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെ'വർ (ഹദീസ് ത്വബ്‌റാനി 861). ആപത്തു കാലത്ത് അവശരെ സഹായിക്കുത് ഉയർച്ചകളിലേക്ക് കുതിക്കാനുള്ള കയറ്റുപടിയാണ്.

