യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 29/05/2026
അല്ലാഹു ജനങ്ങളുടെ ഉപജീവനങ്ങളിൽ ഏറ്റക്കുറിച്ചിലും കഴിവുകളിൽ വിത്യാസവും വരുത്തിയി'ുണ്ട്, പരസ്പരം സഹായ സഹകരണങ്ങളോടെ സന്തുലിതമായി ജീവിതങ്ങൾ സൗകര്യപ്പെടുത്താനാണത്. അല്ലാഹു പറയുു: ഐഹിക ലോകത്ത് അവർക്കിടയിലെ ജീവിത മാർഗങ്ങൾ ഓഹരി ചെയ്തതും ചിലർ മറ്റു ചിലരെ ആശ്രിതരാക്കും വിധം ഒരു പക്ഷത്തെ മറ്റൊരു പക്ഷത്തെക്കാൾ പല പദവികളുയർത്തിയതും നാമാണ് (സൂറത്തുൽ സുഖ്‌റുഫ് 32). ഈ വിത്യാസങ്ങൾ ചിലർ ചിലർക്ക് അവരുടെ ജീവിത സാഹചര്യങ്ങളിൽ സഹായകരമാവാൻ വേണ്ടിയാണ്.
ഇങ്ങനെ കുടുംബങ്ങളുടെ വീ'ുകാര്യങ്ങളിൽ സഹായത്തിനായി നിയമിക്കപ്പെടുവരാണ് ഗാർഹിക ജോലിക്കാർ. വലിയൊരു അനുഗ്രഹമാണവർ. ആ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദി ചെയ്താൽ അവൻ കൂടുതൽ അനുഗ്രഹങ്ങൾ ചെയ്യുതാണല്ലൊ. ഗാർഹിക ജോലിക്കാരോട് നല്ല നിലക്ക് പെരുമാറലും നല്ല വാക്കുകൾ പറയലുമാണ് പ്രധാന നന്ദി പ്രകടനം. ജനങ്ങളോട് നന്ദി ചെയ്യാത്തവർ അല്ലാഹുവിനോടും നന്ദി ചെയ്യുവരല്ല എാണ് നബി (സ്വ) പറഞ്ഞിരിക്കുത് (ഹദീസ് തുർമുദി 2070). അവരെ മാനിക്കലും അവരുടെ നാ'ുവിവരങ്ങൾ അന്വേഷിക്കലും ദീനി കാര്യങ്ങൾ അറിയലുമെല്ലാം ബാധ്യതയാണ്. യജമാനന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ സ്വന്തം നാടും കുടുംബവും വി'ു പ്രവാസികളായി വ ഗാർഹിക ജോലിക്കാർ അനുവദനീയ രീതിയിൽ സമ്പാദിക്കാൻ വവരാണ്. അവരോട് ദയാപൂർവ്വം ഇടപെടുതും കുടുംബാംഗം പോലെ പെരുമാറുതും അവർക്ക് നന്മകൾ ചെയ്യുതുമെല്ലാം സുകൃത ഗുണങ്ങളാണ്. നമ്മുക്കായി ജോലി ചെയ്യുവർ നമ്മുടെ സഹോദരങ്ങളാണെും അവർക്ക് നാം ഭക്ഷിക്കുതിൽ നി് ഭക്ഷിപ്പിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്യണമൊണ് നബി (സ്വ) കൽപ്പിച്ചിരിക്കുത് (ഹദീസ് ബുഖാരി, മുസ്ലിം).
ജോലിക്കാരെ കൊണ്ട് അവർക്ക് ചെയ്യാൻ പറ്റാത്ത ജോലികൾ ചെയ്യിപ്പിക്കരുത്. പറ്റാത്തത് അവരെകൊണ്ട് ചെയ്യിപ്പിക്കരുതെും അങ്ങനെ ചെയ്താൽ അവരെ അതിൽ സഹായിക്കണമെുമാണ് നബി (സ്വ) പറഞ്ഞിരിക്കുത് (ഹദീസ് ബുഖാരി, മുസ്ലിം). മക്കളുടെ പരിപാലനം ഗാർഹിക ജോലിക്കാരെ ഏൽപ്പിക്കരുത്. അത് നമ്മുടെ പ്രാഥമിക ബാധ്യതയാണ്. അവരെ വീടിന്റെ ചി'വ'ങ്ങളും മര്യാദകളും പരിചയപ്പെടുത്തലും, വലിയവരോടും ചെറിയവരോടുമുള്ള പെരുമാറ്റ ച'ങ്ങൾ അറിയിച്ചു കൊടുക്കലും ഉത്തരവാദിത്വമാണ്. അവരുടെ അവകാശങ്ങളും കൂലികളും വ്യക്തമാക്കണം. ശമ്പലം വൈകിപ്പിക്കരുത്. അന്ത്യനാളിൽ അല്ലാഹുവിന് മൂു കൂ'രോട് ഏറ്റവും കൂടുതൽ കോപമുണ്ടാവുമെും അതിൽ ഒരു കൂ'ർ ജോലിക്കാരുടെ അവകാശമായ കൂലി കൊടുക്കാത്തവരെ് ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു ത െപറഞ്ഞി'ുണ്ട് (ഹദീസ് ബുഖാറി 2070).
ഒരാൾ ഒരു വീ'ു ജോലിക്കാരനെ നിയമിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ നിബന്ധനകളും നിയമങ്ങളും ആദ്യം ത െവ്യക്തമായി വിശദീകരിച്ചുകൊടുക്കണം. സൂക്ഷിപ്പു ബാധ്യതകൾ (അമാനത്ത്) വിവരിച്ചുകൊടുക്കണം. മക്കളും വീ'ുവകകളും വീ'ുസ്വകാര്യങ്ങളുമെല്ലാം അമാനത്താണ്. എല്ലാം സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെ കാര്യം മനസ്സിലാക്കിക്കൊടുക്കണം. അമാനത്തുകൾ യഥാവിധി നിറവേറ്റാനാണല്ലൊ അല്ലാഹുവിന്റെ കൽപന (സൂറത്തുിസാഅ് 58).
ജോലികൾ കാര്യഗൗരവത്തോടെ നായി ചെയ്യേണ്ടത് ജോലിക്കാരന്റെ ബാധ്യതയാണ്. അതു തെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടവും. ചതിയും വഞ്ചനയും പാടില്ല. ചതിക്കുവൻ നമ്മളിൽപ്പെ'നല്ലൊണ് നബി (സ്വ) പറഞ്ഞിരിക്കുത് (ഹദീസ് മുസ്ലിം 101). വീ'ിലെ മര്യാദകളും പ്രത്യേകതകളും അറിയൽ ജോലിക്കാരന്റെ ബാധ്യതയാണ്. കണ്ണും കാതും അടക്കേണ്ട ഇടങ്ങളിൽ അതു ചെയ്യണം. സ്വകാര്യങ്ങളിൽ ഇടപെടുകയോ പരസ്യമാക്കുകയോ ചെയ്യരുത്. ചാരപ്പണി നടത്തരുത്. സമൂഹത്തിന്റെയും നാടിന്റെയും ശൈലികളും ശീലങ്ങളും പരമ്പരാഗത രീതികളും മാനിക്കണം.
കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനും സ്വന്തത്തിനും കുടുംബത്തിനും അപടകളോ േേദ്രാഹങ്ങളോ ഇല്ലാതിരിക്കാൻ അധികൃതമായി അംഗീകാരമുള്ള മാർഗത്തിലൂടെ മാത്രം വീ'ുജോലിക്കാരെ നിയമിക്കുക. യുഎഇ ഗാർഹിക ജോലിക്കാർക്ക് ഏറ്റവും പ്രയോഗികമായ നിയമവ്യവസ്ഥ സംവാധിനിച്ചി'ുണ്ട്, അതു പാലിക്കാൻ ഏവരും ബാധ്യസ്ഥരാണ്.

