സലാം പറയൽ സ്വർഗീയ അഭിവാദ്യം

                                          യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

                                                 മൻസൂർ ഹുദവി കളനാട്

തീയ്യതി 07.08.2026

സത്യവിശ്വാസിയുടെ പ്രധാന അടയാളമാണ് സലാം പറച്ചിൽ. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രക്ഷയുടെയും സുകൃത സന്ദേശങ്ങൾ നൽകുതാണ് സലാം. എല്ലാവിധ വൈര്യങ്ങളിൽ നിും വിദ്വേഷങ്ങളിൽ നിും മനസ്സ് ശുദ്ധമാണെ് സലാം എ ഇസ്ലാമിക അഭിവാദ്യപ്രാർത്ഥന പ്രഖ്യാപിക്കുുണ്ട്. 

അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലാഹി വബറകാത്തുഹു,,,

പുണ്യങ്ങൾക്കും സുകൃതങ്ങൾക്കും കാരുണ്യങ്ങൾക്കുമുള്ള പ്രാർത്ഥനയാണ് സലാം. 

സലാം പറയുതിലൂടെ സത്യവിശ്വാസിയുടെ നന്മകൾ അധികരിക്കുകയും തദ്ഫലമായുള്ള പ്രതിഫലങ്ങൾ വർധിക്കുകയും ചെയ്യും. ഒരിക്കൽ ഒരാൾ നബി (സ്വ)യുടെ അരികിലൂടെ നടുപോവുമ്പോൾ പറഞ്ഞു: അസ്സലാമു അലൈക്കും. അപ്പോൾ നബി (സ്വ) പറഞ്ഞു: പത്തു പ്രതിഫലങ്ങൾ. പിീടൊരിക്കൽ അയാൾ നബി (സ്വ) യുടെ അരികിലൂടെ നടുപോവുമ്പോൾ പറഞ്ഞു: അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലാഹി. അപ്പോൾ നബി (സ്വ) പറഞ്ഞു: ഇരുപത് പ്രതിഫലങ്ങൾ. മറ്റൊരിക്കൽ നടുപോവുമ്പോൾ അയാൾ പറഞ്ഞു അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലാഹി വബറകാത്തുഹു. അപ്പോൾ നബി (സ്വ) പറഞ്ഞു: മുപ്പത് പ്രതിഫലങ്ങൾ (അദബുൽ മുഫ്‌റദ് ബുഖാരി 986). 


സലാം പറയുത് ശീലമാക്കിയവന്റെ നന്മയുടെ തൂക്കം കനപ്പെ'തായിരിക്കും. ബഹുമാനങ്ങൾ നൽകപ്പെടുകയും ചെയ്യും. അല്ലാഹുവിനെ കണ്ടുമു'ുമെത് തെയാണ് അവർക്കുള്ള ഏറ്റവും വലിയ ബഹുമതി. അവനെ അഭീമുഖീകരിക്കു നാൾ അവരുടെ അഭിവാദനം സലാം ആയിരിക്കും (സൂറത്തുൽ അഹ്‌സാബ് 44). അവരെ മാലാഖമാർ സലാം കൊണ്ട് സ്വീകരിക്കും: ആ മലക്കുകൾ ആശംസിക്കും 'നിങ്ങൾക്കു സമാധാനം ഭവിക്ക'െ' (സലാം), നിങ്ങളനുവർത്തിച്ചുകൊണ്ടിരു പുണ്യങ്ങളുടെ ഫലമായി സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക (സൂറത്തു ഹ്‌ല് 32). സ്വർഗത്തിൽ പ്രവേശിച്ചവരുടെ പരസ്പരമുള്ള അഭിവാദ്യവും സലാം തെയാണ് (സൂറത്തു യൂനുസ് 10). 


സ്വർഗ പ്രവേശനത്തിനുള്ള പ്രധാന നിദാനം ത െസലാം പറയൽ ആയേക്കാം. കാരണം നബി (സ്വ) പറയുുണ്ട്: അല്ലാഹുവാണേ സത്യം, നിങ്ങൾ പൂർണ സത്യവിശ്വാസികളാവുത് വരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, നിങ്ങൾ പരസ്പരം ഇഷ്ടപ്പെടുത് വരെ പൂർണ സത്യവിശ്വാസികളുമാവില്ല. ഞാൻ നിങ്ങൾക്ക് പരസ്പരം സ്‌നേഹവും ഇഷ്ടവുമുണ്ടാവാനുള്ള കാര്യം പറഞ്ഞുതര'യോ... അതാണ് സലാം, നിങ്ങൾ പരസ്പരം സലാം പറയുതിനെ വ്യാപകമാക്കുക (ഹദീസ് മുസ്ലിം 93). 

പരസ്പരം കണ്ടുമു'ുമ്പോഴും വീ'ിൽ പ്രവേശിക്കുമ്പോഴും സലാം പറയാത്തവരുടെ കാര്യം പരിതാപകരം ത.െ 

സലാം അല്ലാഹുവിൽ നിുള്ള അനുഗൃഹീതമായ അഭിവാദ്യമാണ്. അത് ഇണക്കത്തിനും പുണ്യങ്ങൾക്കും കാരണമാവും.  അല്ലാഹു  പറയുുണ്ട്: വീടുകളിലേക്കു കടക്കുമ്പോൾ അല്ലാഹുവിങ്കൽ നിുള്ള അനുഗ്രഹീതവും ഉദാത്തവുമായ ഉപഹാരമെ നിലക്ക് നിങ്ങൾ പരസ്പരം സലാം പറയണം (സൂറത്തുൂർ 61). അതായത് ഒരു സത്യവിശ്വാസി ഒരിടത്ത് പ്രവേശിക്കുമ്പോൾ സലാം പറയൽ അനിവാര്യമൊണ്. അവിട് പിരിയുമ്പോഴും സലാം പറയണം. അപ്രകാരമാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുത് (അദബുൽ മുഫ്‌റദ് 986). 

സലാം പറയേണ്ട മര്യാദകളും നബി (സ്വ) പഠിപ്പിച്ചു തി'ുണ്ട്. ചെറിയവർ വലിയവരോട് സലാം പറയണം, നടുപോവുയാൾ ഇരിക്കുയാളോട് സലാം പറയണം, ചെറിയ കൂ'ം ആൾക്കാർ വലിയ കൂ'ത്തോട് സലാം പറയണം (ഹദീസ് ബുഖാരി 6237). 

കേൾക്കു രീതിയിൽ ശബ്ദമുയർത്തി പറയലും സലാമിന്റെ മര്യാദയാണ്. ഒരാളോട് പ്രത്യേകമായി സലാം പറയരുത്. ഒരാളോടാണെങ്കിലും സലാം ബഹുവചനമായ അലൈക്കും (നിങ്ങളുടെ മേൽ) എ് ത െപറയണം. കാരണം അവന്റെ കൂടെ മലക്കുകളുണ്ടാവും, അവർ ബഹുവചനമായി ത െപ്രതിവാദ്യമായി സലാം മടക്കും.

ജനങ്ങൾക്ക് മൊത്തത്തിൽ സലാം പറയണം. ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിച്ചു: ഏതു ഇസ്ലാമാണ് ഏറ്റവും ഉത്തമം? അപ്പോൾ നബി (സ്വ) പറഞ്ഞു: താങ്കൾ ഭക്ഷണം നൽകണം, അറിയുവരോടും അറിയാത്തവരോടും സലാം പറയണം (ഹദീസ് ബുഖാരി, മുസ്ലിം). 

എത്രയെത്ര വിദ്വേഷങ്ങളുടെ തീയാണ് സലാം കെടുത്തിയിരിക്കുത്, എത്രയെത്ര ബന്ധങ്ങളെയാണ് സലാം കൂ'ിച്ചേർത്തിയിരിക്കുത്, എത്രയെത്ര ഹൃദയവേദനകൾക്കാണ് സലാം പരിഹാരമായത്, എത്രയെത്ര സ്‌നേഹാദരങ്ങളും പുണ്യങ്ങളുമാണ് സലാം സാക്ഷാൽക്കരിച്ചിരിക്കുത്.

2

നിങ്ങളോട് സലാം പറയപ്പെ'ാൽ നല്ല രീതിയിൽ പ്രതിവാദ്യമായി സലാം മടക്കണം. അല്ലാഹു പറയുു: നിങ്ങൾക്ക് ഒരു അഭിവാദ്യം അർപ്പിക്കപ്പെ'ാൽ അതിനെക്കാൾ മെച്ചപ്പ'തോ അല്ലെങ്കിൽ തത്തുല്യമെങ്കിലോ ആയി പ്രത്യഭിവാദ്യം  ചെയ്യുക (സൂറത്തുിസാഅ് 86). 

സലാം ആദ്യം പറയാൻ നാമേവരും താൽപര്യം കാണിക്കുക. സലാം തുടങ്ങുവന് അല്ലാഹുവിങ്കൽ വലിയ സ്ഥാനമുണ്ട്.  ജാബിർ (റ) പറയുു: രണ്ടു വഴിയാത്രക്കാർ കണ്ടുമു'ിയാൽ ആരാണോ സലാം കൊണ്ട് തുടങ്ങുത് അവനാണ് ഏറ്റവും ഉത്തമൻ (അദബുൽ മുഫ്‌റദ് ബുഖാരി 994). അതിനാൽ ആദ്യം സലാം പറയാൻ അതീവ താൽപര്യം കാണിക്കണം. നിത്യവും വ്യാപകമായി സലാം പറയണം. നബി (സ്വ) പറയുുണ്ട്: സലാം എത് അല്ലാഹുവിന്റെ തിരുനാമങ്ങളിൽപ്പെ' ഒാണ്, അതിനെ അവൻ ഭൂമിയിൽ വെച്ചിരിക്കുകയാണ്, അതിനാൽ നിങ്ങളേവരും പരസ്പരം വ്യാപകമായി സലാം പറയുക (അദബുൽ മുഫ്‌റദ് 989). മക്കളെ ഇസ്ലാമിക അടയാളമായ സലാം പറയലിനെ ശീലിപ്പിക്കണം. അവർക്ക് അതിലെ പ്രവാചക മാതൃക പഠിപ്പിക്കണം. അങ്ങനെ അവരുടെ കുഞ്ഞുമനസ്സിൽ സാമൂഹിക പ്രതിബദ്ധതയുടെയും സ്‌നേഹാർദ്രതയുടെയും പാലങ്ങൾ പണിയണം. 


back to top